കോഴിക്കോേട്ടക്കില്ല, ബ്ലാസ്റ്റേഴ്സിെൻറ തട്ടകം കൊച്ചിതന്നെ
text_fieldsകോഴിക്കോട് : അഭ്യഹങ്ങൾക്ക് പരിസമാപ്തി. കേരള ബ്ലാസ്‌റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയില്‍ തന്നെ തുടരും. ബ്ലാസ്റ്റേഴ്സിെൻറ ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി ചില മാധ്യമങ്ങളില്‍ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ക്ലബ്ബ് വൃത്തങ്ങൾ അറിയിച്ചു. ഇന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികളുമായി കോഴിക്കോട് കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രനും എ പ്രദീപ് കുമാർ എം.എൽ.എയും ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ലബിെൻറ പ്രതികരണം.
ബ്ലാസ്റ്റേഴ്സ് ഉടൻ ഇവിടെ കളിക്കില്ലെന്ന് കോഴിക്കോട് മേയറും 'മാധ്യമ'ത്തോട് പറഞ്ഞു. സ്റ്റേഡിയം നവീകരിക്കാൻ 13 കോടി രൂപ വേണ്ടി വരുമെന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ പറഞ്ഞത്. ഇതിന് സർക്കാറിെൻറ അംഗീകാരം കിട്ടേണ്ടതുണ്ട്. സ്റ്റേഡിയം നവീകരിച്ചാൽ തന്നെ ഐ.എസ്.എൽ അധികാരികൾക്ക് കളി നടത്താൻ പറ്റുമെന്ന് ബോധ്യപ്പെടണം. നവീകരണം നടന്നാൽ അടുത്ത മെയ് മാസം ഐ.എസ്.എൽ പ്രതിനിധികൾ പരിശോധന നടത്തും. ഐ ലീഗ് ക്ലബായ ഗോകുലം കേരള എഫ്.സി കോഴിക്കോട് സ്‌റ്റേഡിയത്തിൽ തുടരുമെന്നും മേയർ കൂട്ടിച്ചേർത്തു.
അതേസമയം കലൂര്‍ സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. കലൂര്‍ സ്റ്റേഡിയം ജി.സി.ഡി.എ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. കെ.സി.എ ഏകദേശം 11 കോടിയോളം മുടക്കുകയും ചെയ്തു. കൂടാതെ ഒരു കോടി രൂപ ജി.സി.ഡി.എക്ക് ഡെപ്പോസിറ്റായിയും നല്‍കി. കൊച്ചി സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ കൂടി നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജി.സി.ഡി.എക്ക് കത്ത് നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.