കോഴിക്കോട് ബ്ലാസ്റ്റേഴ്സിന്റെ സെക്കൻഡ് ഹോംഗ്രൗണ്ടോ?
text_fieldsകോഴിക്കോട്: ഐ.എസ്.എൽ മത്സരങ്ങളുെട ഹോംഗ്രൗണ്ടായി െകാച്ചിതന്നെ തുടരുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പറയുേമ്പാൾ കോഴിക്കോട് കോർപറേഷെൻറ വാദം വ്യത്യസ്തം. ഐ.എസ്.എൽ കളികൾ മലബാർ മേഖലയിലേക്കും വ്യാപിക്കുന്നതിെൻറ ഭാഗമായി കോഴിക്കോട് െസക്കൻഡ് ഹോം ഗ്രൗണ്ടാക്കുെമന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചതായി ബുധനാഴ്ച നടന്ന രണ്ടാംവട്ട ചർച്ചക്കു ശേഷം കോർപറേഷൻ വാർത്തക്കുറിപ്പിൽ വിശദീകരിക്കുന്നു.
ഐ ലീഗ് ക്ലബായ ഗോകുലം കേരളയുടെ തട്ടകത്തിൽ സെക്കൻഡ് ഹോംഗ്രൗണ്ടായി പ്രവർത്തിക്കുന്നതിൽ തടസ്സമില്ലെന്നും ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ പറഞ്ഞതായി കോർപറേഷൻ അധികാരികൾ വെളിപ്പെടുത്തുന്നു. എന്നാൽ, സെക്കൻഡ് ഹോംഗ്രൗണ്ടിനെക്കുറിച്ച് ബ്ലാസ്റ്റേഴ്സിെൻറ വാർത്തക്കുറിപ്പിലില്ല. മത്സരം നടത്താനാവശ്യമായ സംവിധാനം സ്റ്റേഡിയത്തിലുണ്ടെന്നും അവ പുതുക്കിപ്പണിയുകയോ മെച്ചപ്പെടുത്തുകയോ ചെയ്യണമെന്നും ക്ലബ് അധികൃതർ യോഗത്തിൽ പറഞ്ഞു.
അടുത്ത മേയിനകം ഐ.എസ്.എൽ അധികൃതർക്ക് പരിശോധന നടത്താനാകുന്ന രീതിയിൽ അറ്റകുറ്റപ്പണി നടത്തുെമന്നും കോർപറേഷൻ അറിയിക്കുേമ്പാൾ ഇരുകൂട്ടരുടെയും വാർത്തക്കുറിപ്പുകളിൽ വൈരുധ്യങ്ങളേറുകയാണ്.
മൈതാനവും ഗാലറിയും വെളിച്ച സംവിധാനങ്ങളും അറ്റകുറ്റപ്പണി നടത്താൻ 13 കോടി ചെലവ് വരുമെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ ചർച്ചയിൽ അറിയിച്ചു. ക്ലബിെൻറ ഉന്നത സാങ്കേതിക വിഭാഗം ഇൗ ആഴ്ചതന്നെ വിശദ പരിശോധന നടത്തും. വലിയ തോതിൽ പണംമുടക്കാനാവില്ലെന്നും ക്ലബ് പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.