പരിക്കൊഴിയുന്നില്ല; ആശാൻ ധർമസങ്കടത്തിലാണ്
text_fieldsകൊച്ചി: കായികതാരങ്ങൾക്ക് പരിക്കേൽക്കുന്നത് സ്വാഭാവികമാണ്. റഗ്ബിയിലും ഫുട്ബാളി ലുമെല്ലാം സർവസാധാരണവും. എന്നാൽ, ബ്ലാസ്റ്റേഴ്സിനുണ്ടാവുന്ന പോലൊരു വിധി ഏതെങ്കില ുമൊരു ക്ലബിന് വരുമോയെന്നാണ് ആരാധകർ തലയിൽകൈവച്ച് ചോദിക്കുന്നത്. പൊന്നുംവില ക ൊടുത്ത് വാങ്ങിയ താരങ്ങളെല്ലാം ഓരോ കളി കഴിയുംതോറും കളമൊഴിയുകയാണ്. തന്ത്രങ്ങളിൽ അഗ്രഗണ്യനായ എൽകോ ഷട്ടോറിയെന്ന പരിശീലകൻ ആവനാഴിയിൽ അസ്ത്രങ്ങളില്ലാതെ കുമ്മായവരക്കപ്പുറത്ത് ധർമസങ്കടത്തിലും.
കഴിഞ്ഞ സീസണിലെ ‘ദുരന്തം’ മറക്കാൻ ആറാം സീസണിനു നാളുകൾക്കു മുേമ്പ ബ്ലാസ്റ്റേഴ്സ് അണിയറ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഐ.എസ്.എല്ലിൽ മികവു തെളിയിച്ച പരിശീലകനെ സ്വന്തമാക്കിയാണ് ട്രാൻസ്ഫർ ജാലക സമയത്ത് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറിെൻറ തുടക്കം. ഒഗ്ബച്ചെയെയും റാഞ്ചി സീസൺ തുടങ്ങിയപ്പോൾ ആരാധകരുടെ പ്രതീക്ഷകൾ കുന്നോളമായി. എന്നാൽ, പരിക്ക് വിടാതെ പിന്തുടർന്നപ്പോൾ സ്വപ്നങ്ങളെല്ലാം ശീട്ടുകൊട്ടാരം പോലെ തകർന്നുവീഴുകയാണ്.
സീസണിനുമുേമ്പ, പ്രതിരോധത്തിലെ ബ്ലാസ്റ്റേഴ്സ് മുഖം സന്ദേശ് ജിങ്കാന് കണങ്കാലിനു പരിക്കേറ്റു. പിന്നാലെ മധ്യനിരയിൽ പ്ലേമേക്കറായി കരുതിയ മാരിയോ ആർകെയ്സ്. ആദ്യ കളി പിന്നിട്ടപ്പോൾ കാവലിലേക്കായി കൊണ്ടുവന്ന ഡച്ച് താരം ജിയാനി സ്വെയ്വർലൂൺ. അവസാന മത്സരത്തിൽ ബ്രസീലിയൻ താരം ജെയ്റോ റോഡ്രിഗസും റാഫേൽ മെസ്സി ബൗളിയും. ഒപ്പം ആകെയുള്ള പ്രതീക്ഷയായിരുന്ന ഒഗ്ബച്ചെക്ക് ഭക്ഷണത്തിലെ പ്രശ്നങ്ങളും വിനയായി. പരിക്ക് പിന്നാലെ കൂടിയപ്പോൾ കോച്ചിെൻറ പ്ലാൻ ‘എ’യും പ്ലാൻ ‘ബി’യും പ്ലാൻ ‘സി’യുമെല്ലാം കടലാസിലൊതുങ്ങി. ഹൈദരാബാദിനെതിരെ തിരിച്ചടികൾക്കിടയിലും ഗോൾ വഴങ്ങാതിരുന്നുവെന്നതാണ് ആശ്വസിക്കാവുന്ന വലിയ കാര്യം. മത്സരശേഷം കോച്ച് അത് വ്യക്തമാക്കുകയും ചെയ്തു. എവേ മത്സരത്തിൽ മുംബൈയെ നാലു ഗോളുകൾക്ക് തോൽപിച്ച ആത്മവിശ്വാസം അവർക്ക് മുതലെടുക്കാനേ ആയില്ല. ജെസെൽ കാർനീറോയും ജെയ്റോക്ക് പകരക്കാരനായെത്തിയ മലയാളി താരം അബ്ദുൽ ഹക്കുവും രാജു ഗെയ്ക്വാദും മുഹമ്മദ് റാക്കിപുമെല്ലാം ജോലി ഭംഗിയായി നിർവഹിച്ചു. മത്സരത്തിൽ ഒരേയൊരു തവണയാണ് എതിരാളികൾക്ക് ടാർഗറ്റിലേക്ക് ഷോട്ടുതിർക്കാനായത്. ഷട്ടോറിയുടെ പരിശീലന മികവുകൊണ്ടു മാത്രമാണിതെന്ന് ആശ്വസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.