ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ല
text_fieldsകൊച്ചി: കേരളത്തിെൻറ ഐ.എസ്.എൽ ക്ലബായ ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ട് കോഴിക്കോട്ടേക്ക് പറക്കുമോയെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ ചൂടേറിയ ആരാധക ചർച്ച. കോഴിക്കോട് കോർപറേഷൻ അധികൃതരുമായി ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ ചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ടീമിെൻറ ഹോം ഗ്രൗണ്ട് മാറ്റം സജീവമായത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഹോം ഗ്രൗണ്ട് മാറ്റം സാധ്യമല്ലെന്നാണ് സൂചന. കഴിഞ്ഞ സീസണിൽ കൊച്ചി നഗരസഭയും ജി.സി.ഡി.എയുമായി നികുതി, സ്റ്റേഡിയം വാടക എന്നിവ സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒരുമുഴം മുന്നേയെറിഞ്ഞ് അധികൃതരെ സമ്മർദത്തിലാക്കാനാണ് ക്ലബ് മാനേജ്മെൻറിെൻറ വേദിമാറ്റം സംബന്ധിച്ച ചർച്ച.
കലൂർ സ്റ്റേഡിയത്തിെൻറ നികുതി തുക വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കഴിഞ്ഞ സീസണിലെ പ്രശ്നങ്ങൾ. മൈതാനം പരിപാലിച്ച േകരള ക്രിക്കറ്റ് അസോസിയേഷൻ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മത്സരങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചതും പ്രശ്നത്തിനിടയാക്കി. അതോടെ, ബ്ലാസ്റ്റേഴ്സ് കൊച്ചി നഗരം വിട്ട് മറ്റൊരു നഗരത്തിലേക്ക് ചേക്കേറാനുള്ള നീക്കം തുടങ്ങി. സംസ്ഥാന സർക്കാർ ഇടപെട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചത്. ഇൗ സീസണിലും സമാന വിവാദങ്ങളുണ്ടാവാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് കോഴിക്കോട്ടേക്കുള്ള വേദിമാറ്റം ചർച്ചയാക്കിയത്.
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിൽ അത്തരമൊരു മാറ്റം ഈ സീസണിൽ നടക്കാനിടയില്ല. നിലവിൽ ഗോകുലം കേരള എഫ്.സിയുടെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിെൻറ ശേഷി കോഴിക്കോട് സ്റ്റേഡിയത്തിനില്ലാത്തതും നവീകരണത്തിന് കോടികൾ മുടക്കേണ്ടതും സാമ്പത്തിക പ്രതിസന്ധി വേണ്ടുവോളമുള്ള ക്ലബിനെ ഇരുത്തി ചിന്തിപ്പിക്കും. ഒപ്പം ഒരു ടീമിന് രണ്ടു ഹോം ഗ്രൗണ്ടുകൾ എന്നത് ഐ.എസ്.എൽ അധികൃതർ അംഗീകരിക്കില്ല. എങ്കിലും, തുടർപരാജയങ്ങൾ ഏറ്റുവാങ്ങിയ ടീം കാണികളെ തിരിച്ചുപിടിക്കാൻ കോഴിക്കോട് അടക്കം പ്രദർശന മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.