ജയിച്ചാൽ മതിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ്
text_fieldsമുംബൈ: ബ്ലാസ്റ്റേഴ്സ് ഒന്നു ജയിച്ചുകാണാൻ കാത്തിരിക്കുന്ന നിരവധി ആരാധകരുണ്ട്. ആ കാത്തിരിപ്പ് അനന്തമായി നീളുകയെന്നല്ലാതെ ഒരു ഫലവുമില്ല. പ്ലേ ഒാഫ് പ്രതീക്ഷകൾ അകലെമഞ്ഞപ്പടക്ക്, ബാക്കിയുള്ള മത്സരങ്ങൾ ജയിച്ച് മാനം കാക്കണം. ഇന്ന് മുംബൈയുടെ തട് ടകത്തിലിറങ്ങുേമ്പാൾ അതാണ് ലക്ഷ്യം. എന്നാൽ, ബ്ലാസ്റ്റേഴ്സ് കോച്ച് ഇപ്പോഴും പറയുന്നത് പ്ലേ ഒാഫ് വഴി അടഞ്ഞിട്ടില്ലെന്നാണ്.
‘‘ആദ്യ നാലിൽ ഇടംകണ്ടെത്തുക തന്നെയാണ് ലക്ഷ്യം. കണക്കുകൾ പ്രകാരം സാധ്യതകൾ നിലനിൽകുന്നു. സമനിലയല്ല, ഇനിയുള്ള മത്സരങ്ങളിൽ ജയംതന്നെ വേണം. അതിെൻറ സമ്മർദമുണ്ട്’’ -ഡേവിഡ് ജെയിംസ് പറയുന്നു. കഴിഞ്ഞ 10 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ജയം കണ്ടിട്ടില്ല. ഒരു ജയം, ആറ് സമനില, നാല് തോൽവിയുമായി ഒമ്പത് പോയേൻാടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
ഡി.ജെ പറഞ്ഞ സാധ്യതക്ക് ജീവൻ വെക്കണമെങ്കിൽ മുംബൈ ഫുട്ബാൾ അരീനയിൽ ജയിക്കുകതന്നെ വേണം. അവസാന നിമിഷം കുടമുടക്കുന്ന പതിവ് മാറി ലക്ഷ്യം കാണുന്ന കളിനീക്കങ്ങൾ പിറക്കണം. കൊച്ചിൽ നടന്ന മത്സരത്തിൽ മുംബൈ അവസാന നിമിഷം ഗോൾ നേടി ബ്ലാസ്റ്റേഴ്സിനോട് സമനില പിടിച്ചിരുന്നു.നീലപ്പട മുമ്പത്തെ പോലെയല്ല. പ്രതിരോധ മതിൽകൊണ്ട് കരുത്തരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.