ബ്ലാസ്റ്റേഴ്സിന് ഇന്ന് കൊടിയിറക്കം
text_fieldsഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗ് ആറാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ അവസാന പോരാ ട്ടം ഇന്ന്. േപ്ല ഓഫ് സ്വപ്നങ്ങളെല്ലാം നേരേത്ത പൊലിഞ്ഞ മഞ്ഞപ്പട സീസൺ കൊടിയിറക്ക ം വിജയത്തോടെയാക്കാൻ മോഹിച്ചാണ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ന് ബൂട് ടണിയുന്നത്. ഒഡിഷ എഫ്.സിയാണ് എതിരാളി. 17 കളി പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് നാല് ജ യവുമായി (18 പോയൻറ്) ഏഴാം സ്ഥാനത്താണുള്ളത്. 24 പോയൻറുള്ള ഒഡിഷ ആറാമതും. ഈ മത്സരത്തി ലെ ഫലം ബ്ലാസ്റ്റേഴ്സിെൻറ സ്ഥാനനിർണയത്തെ ബാധിക്കില്ല. എന്നാൽ, ഒഡിഷക്ക് അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനുള്ള അവസരമുണ്ട്. എന്നാൽ, ഈ സീസണിലെ സൂപ്പർകപ്പ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനാൽ സ്ഥാനനിർണയത്തിലും കാര്യമുണ്ടാവില്ല.
സീസൺ ആരംഭത്തിൽ മിന്നും ഫോമിൽ കളിച്ചിരുന്ന ഒഡിഷ അവസാന പകുതിയിലാണ് പിന്തള്ളപ്പെടുന്നത്. എങ്കിലും ടീമിെൻറ പ്രകടനത്തിൽ ഒഡിഷ കോച്ച് ജോസഫ് ഗൊംബവു സംതൃപ്തനാണ്. ‘അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് ശ്രമം. അടുത്ത സീസണിലേക്ക് കൂടതൽ കരുത്തോടെ ഒരുങ്ങാൻ ഇത് വഴിയൊരുക്കും -കോച്ച് പറയുന്നു.
അതേസമയം, പരിക്കിൽ വലഞ്ഞ സീസൺ സമാപനത്തോടടുക്കുേമ്പാൾ ഫോമിലേക്കുയരാനായതിെൻറ ആശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്. പ്രീസീസൺ പോരാട്ടങ്ങൾക്കിടെ തുടങ്ങിയ പരിക്ക് അവസാനിക്കുേമ്പാഴും മാറുന്നില്ല. 17 മത്സരങ്ങളിലും ടീമിനെ മാറിമാറി പരീക്ഷിക്കേണ്ടിവന്ന പരിശീലകനാണ് താനെന്നായിരുന്നു എൽകോ ഷറ്റോറിയുടെ വാക്കുകൾ.
അവസാനഘട്ടത്തിൽ ഞങ്ങൾ നന്നായി കളിച്ചിരുന്നു. പലടീമുകളും പരിശീലകരും ഇക്കാര്യം പറഞ്ഞു. ഭാഗ്യംകൂടിയുണ്ടായിരുന്നെങ്കിൽ കൂടുതൽ ജയങ്ങൾ നേടാമായിരുന്നു -ഷറ്റോറി പറയുന്നു.
15 കളിയിൽ 13 ഗോളടിച്ച് ടോപ് സ്കോററിൽ മൂന്നാമതുള്ള ക്യാപ്റ്റൻ ഒഗ്ബച്ചയിലേക്കാണ് ബ്ലാസ്റ്റേഴ്സിെൻറ കണ്ണുകൾ.
അവസാന മത്സരത്തിൽ കരുത്തരായ ബംഗളൂരുവിനെ തോൽപിച്ച പ്രകടനം പുറത്തെടുത്താൽ ജയത്തോടെ സീസൺ അവസാനിപ്പിക്കാം. മെസ്സി ബൗളി, സിഡോഞ്ച, മുസ്തഫ നിങ് സംഘം ഇന്നും െപ്ലയിങ് ഇലവനിലുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.