സന്ദേശ് ജിങ്കാന് വില 3.8 കോടി
text_fieldsകൊച്ചി: സി.കെ. വിനീതിനു പിന്നാലെ ആരാധകരുടെ ഇഷ്ടതാരം പ്രതിരോധ വന്മതിൽ സന്ദേശ് ജിങ്കാനെയും നിലനിർത്തി കേരള ബ്ലാസ്റ്റേഴ്സിെൻറ ഒരുക്കം. ഇന്ത്യൻ സൂപ്പർലീഗ് പ്രഥമ സീസണിൽ ബ്ലാസ്റ്റേഴ്സ് നിരയിലെത്തിയ ചണ്ഡിഗഢുകാരനെ 3.8 കോടി രൂപയെന്ന റെക്കോഡ് തുകക്കാണ് ബ്ലാസ്റ്റേഴ്സ് നിലനിർത്തിയത്. ഒരു ഇന്ത്യൻ പ്രതിരോധ താരത്തിന് മുടക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.
സ്റ്റാർ സ്ട്രൈക്കർ സി.കെ. വിനീതിനെ നിലനിർത്തിയതിനു പിന്നാലെ മെഹ്താബ് ഹുസൈൻ ബ്ലാസ്റ്റേഴ്സ് വാഗ്ദാനം നിരസിച്ചിരുന്നു. ഇതോടെയാണ് ഡിഫൻഡർമാരായ സന്ദേശ് ജിങ്കാനെയോ റിനോ ആേൻറായെയോ നിലനിർത്താനുള്ള ചർച്ച ആരംഭിച്ചത്. 2014 സീസണിൽ ടൂർണമെൻറ് എമേർജിങ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ട ജിങ്കാൻ തുടർന്നുള്ള രണ്ട് സീസണിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. നിലവിൽ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യവുമാണ്. െഎ ലീഗിൽ ബംഗളൂരു എഫ്.സിക്കായി വായ്പാടിസ്ഥാനത്തിൽ കളിച്ച ജിങ്കാൻ ടീമിനെ ഫെഡറേഷൻ കപ്പ് ജേതാക്കളാക്കുന്നതിലും പങ്കുവഹിച്ചു. അണ്ടർ 21താരം പ്രശാന്ത് മോഹനുമായി ഏതാനും ദിവസംമുമ്പ് കരാറിൽ ഒപ്പിട്ടിരുന്നു.
‘എെൻറ ഇനിയുള്ള ജീവിതത്തില്‍ കൂടി ആനന്ദിക്കാനുള്ള ഓര്‍മകള്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ സമ്മാനിച്ചിട്ടുണ്ട്. ആ സ്നേഹം ഒരിക്കലും അവസാനിക്കാതിരിക്കട്ടെ. ഞാന്‍ ബ്ലാസ്റ്റേഴ്സില്‍ തുടരുകയാണ്. എെൻറ സ്വന്തം നാടുപോലെയുള്ള കേരളത്തില്‍ 2020വരെ കരാറില്‍ ഒപ്പിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്’- ഔദ്യോഗിക ട്വിറ്ററിലൂടെ ജിങ്കാന് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.