എന്നിട്ടരിശം തീരാതെ... ബ്ലാസ്റ്റേഴ്സിന് ബാക്കി
text_fields
കൊച്ചി: പോർക്കളത്തിൽ അങ്കം മുറുകുേമ്പാൾ ആവനാഴി കാലിയായ പടനായകനെ പോലെയാണി പ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഡേവിഡ് ജെയിംസ്. ആയുധങ്ങളുടെ മുനയൊടിഞ്ഞു. ത ന്ത്രങ്ങളെല്ലാം പഴഞ്ചനായി. എതിരാളികളാവെട്ട, വർധിത ശക്തിപ്രാപിക്കുകയും ചെയ്യുന് നു. ഇനിയെന്തുണ്ട് മാർഗം. ജീവത്യാഗമോ അതോ വീരചരമമോ? കഴിഞ്ഞ സീസൺ വരെ ആരാധകർക്കും ടീമിനും വിശുദ്ധനായിരുന്ന ഡേവിഡ് ജെയിംസ് എന്ന ഡി.ജെക്കെതിരെയാണ് മഞ്ഞപ്പടയുടെ മനസ്സുകൾ. പുണെക്കെതിരായ തോൽവിയോടെ കോച്ചിനെ പുറത്താക്കണമെന്ന കാമ്പയിനുകൾക്ക് വീര്യംകൂടി.
ഇതിനിടെ ആരാധകരുടെ ബഹിഷ്കരണവും. ഉദ്ഘാടന മത്സരത്തിൽ എ.ടി.കെയെ പരാജയപ്പെടുത്തിയ ടീം 10 മത്സരങ്ങൾക്കിപ്പുറം ജയം കണ്ടിട്ടില്ല. 11 മത്സരങ്ങളിൽ നാലു തോൽവിയും ആറു സമനിലയും. ഒമ്പതു പോയൻറുമായി പട്ടികയിൽ ഏഴാം സ്ഥാനം. ഏത് അളവുകോൽ വെച്ചുനോക്കിയാലും ടൂർണമെൻറിൽനിന്ന് ടീം പുറത്തായിരിക്കുന്നു. ശേഷിക്കുന്നത് ഏഴു മത്സരങ്ങൾ. എ.ടി.കെ, നോർത്ത് ഈസ്റ്റ്, ചെന്നൈയിൻ എന്നിവരെ ഹോം ഗ്രൗണ്ടിലും ബംഗളൂരു, ഗോവ, മുംബൈ, ഡൽഹി ഡൈനാമോസ് എന്നിവരെ അവരുടെ തട്ടകത്തിലും നേരിടും. ഏഴു മത്സരങ്ങളും ജയിച്ച് അവസാന നാലിൽ എത്താമെന്ന വിദൂര സാധ്യത മാത്രമാണ് അവേശഷിക്കുന്നത്.
അടിമുടി പിഴവുകൾ
കാരണങ്ങൾ ഒരുപാടുണ്ട്. ഭാവനാശൂന്യമായ മധ്യനിര, മൂർച്ചയില്ലാത്ത ആക്രമണം, ഫിനിഷിങ്ങിലെ പോരായ്മ, നിർണായക സമയങ്ങളിൽ പതറിപ്പോകുന്ന പ്രതിരോധം അങ്ങനെ ഒരുപിടി. നല്ലരീതിയിൽ കളിക്കുന്നവരല്ലാതെ മധ്യനിരയുടെ ഉത്തരവാദിത്തം ചുമലിലേറ്റാൻ പോന്ന താരങ്ങളുമില്ലായിരുന്നു. സെറ്റ് പീസുകളിൽ എതിർ ഗോളിക്കു വെല്ലുവിളി ഉയർത്താൻ ആളില്ലാതെപോയി. കളിശൈലിയിലും തന്ത്രങ്ങളിലും പുതുമയില്ലായിരുന്നു.
ഒരു വിന്നിങ് കോമ്പിനേഷനെ കണ്ടെത്താനും ഡേവിഡ് ജെയിംസിനു കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.