സൂപ്പർകപ്പ്: ബ്ലാസ്റ്റേഴ്സിന് ആരോസ് എതിരാളി
text_fieldsന്യൂഡൽഹി: രണ്ടാമത് ഹീറോ സൂപ്പർ കപ്പിെൻറ ക്വാളിഫയർ മത്സരങ്ങൾക്ക് ഇൗ മാസം 15ന് ഭ ുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ തുടക്കമാകും. െഎ.എസ്.എല്ലിലെയും െഎ ലീഗിലെയും ആദ്യ ആറു സ്ഥാനക്കാർ നേരിട്ട് യോഗ്യത ഉറപ്പാക്കിയതിനാൽ ക്വാളിഫയർ പോരാട്ടങ്ങളിൽ തുടർന്നുള്ള നാലു സ്ഥാനക്കാരാകും പരസ്പരം അങ്കം കുറിക്കുക.
കേരളത്തിൽ നിന്നുള്ള രണ്ട് ടീമുകൾക്കും ക്വാളിഫയറിലാണ് മത്സരം. െഎ.എസ്.എൽ പോയൻറ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് െഎ ലീഗിലെ എട്ടാം സ്ഥാനക്കാരായ ഇന്ത്യൻ ആരോസാണ് എതിരാളി. 15നാണ് മത്സരം.
ഗോകുലത്തിെൻറ എതിരാളി ആരാണെന്ന് ഉറപ്പായിട്ടില്ല. െഎ ലീഗിൽ പോയൻറ് നിലയിൽ ഒപ്പമുള്ള മിനർവ പഞ്ചാബിന് ഒരു കളി കൂടി ബാക്കിയുണ്ട്. പുണെ സിറ്റിയോ ഡൽഹി ഡൈനാമോസോ ആയിരിക്കും ഗോകുലത്തിെൻറ എതിരാളികൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.