വിനീത് രക്ഷകനായി; അവസാനം ചിരിച്ചത് ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണിലെ അരങ്ങേറ്റത്തില്‍ തന്നെ മലയാളത്തിന്‍െറ മുത്ത് കേരള ബ്ളാസ്റ്റേഴ്സിന്‍െറ മാനംകാത്തു. രണ്ടാം പകുതിയില്‍ ഒമ്പതു മിനിറ്റ് നീണ്ട ഇഞ്ചുറി സമയത്തിന്‍െറ അവസാന സെക്കന്‍ഡില്‍ കണ്ണൂരുകാരന്‍ സി.കെ. വിനീത് നേടിയ ഗോളില്‍ എഫ്.സി ഗോവക്കെതിരെ ഹോം മത്സരത്തിലും കേരള ബ്ളാസ്റ്റേഴ്സിന് 2-1ന്‍െറ വിജയാവര്‍ത്തനം. മഞ്ഞപ്പട ഒമ്പതാം മിനിറ്റില്‍ റാഫല്‍ കൊയ്ലോയുടെ ഗോളില്‍ പിന്നിലായെങ്കിലും 48ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് തിരിച്ചടിച്ചതിനു ശേഷമായിരുന്നു സൂപ്പര്‍ സബ് വിനീതിന്‍െറ സൂപ്പര്‍ ഗോള്‍.
ഫട്ടോര്‍ഡയിലെ എവേ മത്സരത്തിലെ ആവര്‍ത്തനം കണ്ട കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഗോവക്കാരുടെ പരുക്കന്‍ കളിയും കാണികളെ ചൊടിപ്പിച്ചു. കോച്ച് സീക്കോക്കടക്കം റഫറി ഗോവക്ക് നല്‍കിയത് ആറു മഞ്ഞക്കാര്‍ഡും രണ്ടു ചുവപ്പുകാര്‍ഡും. മഞ്ഞപ്പടക്കും കിട്ടി രണ്ടു മഞ്ഞക്കാര്‍ഡ്. ക്യാപ്റ്റന്‍ ഗ്രിഗറി അര്‍നോലിനും റിച്ചാര്‍ലിസണുമാണ് ചുവപ്പു കാര്‍ഡ് വാങ്ങിയത്. ജയത്തോടെ 12 പോയന്‍റുമായി ബ്ളാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് കുതിച്ച് പ്ളേഓഫ് പ്രതീക്ഷകള്‍ വര്‍ണാഭമാക്കി. ഗോവ ഏഴു പോയന്‍റുമായി അവസാന സ്ഥാനത്ത് തുടരുകയാണ്. ബ്ളാസ്റ്റേഴ്സിന്‍െറ മെഹ്താബ് ഹുസൈനാണ് ഹീറോ ഓഫ് ദ മാച്ച്. 12ന് ചെന്നൈയിന്‍ എഫ്.സിക്കെതിരെയാണ് കോപ്പലിന്‍െറ കുട്ടികളുടെ അടുത്ത ഹോം മത്സരം.
ഡല്‍ഹിക്കെതിരെ തോറ്റ ടീമില്‍ നാലു മാറ്റങ്ങളുമായാണ് ബ്ളാസ്റ്റേഴ്സ് കളത്തിലത്തെിയത്. ഏഴു മത്സരങ്ങള്‍ക്കുശേഷം ഗ്രഹാം സ്റ്റാക്ക് വെറ്ററന്‍ ഇന്ത്യന്‍ താരം സന്ദീപ് നന്ദിക്ക് പകരം ഗോള്‍വല കാത്തു. പ്രതീക് ചൗധരിയും മുഹമ്മദ് റഫീഖും മൈക്കല്‍ ചോപ്രയും ടീമില്‍ തിരിച്ചത്തെി. ഇഷ്ഫാഖ് അഹ്മദ്, എല്‍ഹാദി എന്‍ഡോയെ, ബോറിസ് കാഡിയോ എന്നിവര്‍ കരക്കിരുന്നു. മുംബൈയില്‍ ഫോട്ടോഷൂട്ട് കഴിഞ്ഞ് ഉച്ചക്ക് ടീമിനൊപ്പം ചേര്‍ന്ന വിനീത് രണ്ടാം പകുതിയില്‍ പകരംവെക്കാനില്ലാത്ത പകരക്കാരനായപ്പോള്‍ റിനോ ആന്‍േറാക്ക് സൈഡ്ബെഞ്ചിലായിരുന്നു സ്ഥാനം. റാഫിയെ മുന്നില്‍ നിര്‍ത്തി 4-2-3-1 ഫോര്‍മേഷനിലായിരുന്നു മഞ്ഞപ്പട പന്തുതട്ടിത്തുടങ്ങിയത്. ഗോവന്‍ നിരയില്‍ ജോഫ്രെ കളിച്ചില്ല. രാജു ഗെയ്ക്വാദിന് കോച്ച് സീക്കോ അവസരം നല്‍കി. പ്രതിരോധം ശക്തപ്പെടുത്തിയ ഗോവ 4-4-2ലേക്ക് തിരിച്ചുവന്നു.
ഒരു ഷോട്ട്, ഒരു ഗോള്‍
ആദ്യപകുതിയില്‍ തകര്‍പ്പന്‍ പാസുകളുമായി ആക്രമിച്ചു കളിച്ചത് ആതിഥേയരാണെങ്കിലും ഗോള്‍വല കുലുക്കാനായില്ല. ഗോളടിച്ച നിമിഷമൊഴികെ ഗോവക്കാര്‍ ബ്ളാസ്റ്റേഴ്സ് ഏരിയയിലേക്ക് കടന്നതേയില്ല. മഞ്ഞപ്പടയുടെ ഗോളി സ്റ്റാക്കിന് ബാറിനു കീഴില്‍ ബോറടിച്ചു. നാലു കോര്‍ണര്‍ കിക്കുകളും മഞ്ഞപ്പടക്ക് സഹായമേകിയില്ല. മൂന്നാം മിനിറ്റില്‍ ഹോസുവിന്‍െറ ഫ്രീകിക്കില്‍ നിന്നുള്ള പന്ത് ഗോവന്‍ ബോക്സിലത്തെിയെങ്കിലും അര്‍നോലിന്‍ അകറ്റി. പിന്നാലെ നൃത്തച്ചുവടുകളോടെ ബെല്‍ഫോര്‍ട്ട് പന്തുമായി മുന്നേറി നല്‍കിയ ക്രോസ് റാഫിയുടെ കാലിലത്തെുംമുമ്പേ അകന്നുപോയി. എന്നാല്‍, പ്രത്യാക്രമണത്തിലൂടെ ഗോവക്കാര്‍ വലകുലുക്കി. റിച്ചാര്‍ലിസണിന്‍െറ ഫ്രീകിക്കിന് തലവെച്ച കൊയ്ലോ പന്ത് ഗോളിലത്തെിച്ചു. ഗോളി ഗ്രഹാം സ്റ്റാക്കിന്‍െറ കാലിനിടയിലൂടെയാണ് പന്ത് വലയിലേക്ക് ഉരുണ്ടത്. ഗോവയിലെ മത്സരത്തില്‍ ബ്ളാസ്റ്റേഴ്സിനെതിരെ ജൂലിയോ സെസാര്‍ നേടിയ ഗോളിന്‍െറ ഫോട്ടോസ്റ്റാറ്റായിരുന്നു ഈ ഗോള്‍. അന്നും റിച്ചാര്‍ലിസണായിരുന്നു സഹായിച്ചത്. ഫട്ടോര്‍ഡയിലെപ്പോലെ ഹൈബോള്‍ പ്രതിരോധിക്കാനാവാതെ ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തില്‍ ഹോസു കാഴ്ചക്കാരന്‍ മാത്രമായി.
ഗോള്‍ കുടുങ്ങിയതോടെ നിശ്ശബ്ദരായ കാണികളെ ഉഷാറാക്കിയത് റഫീഖും ബെല്‍ഫോര്‍ട്ടുമാണ്. റാഫിയുടെയും റഫീഖിന്‍െറയും ക്രോസില്‍ ഹെയ്തി താരം ഹെഡര്‍ തൊടുത്തത് വെറുതെയായി. വലതുവിങ്ങില്‍ നിറഞ്ഞുകളിച്ച റഫീഖിന് ഗോവന്‍ ഗോളി ലക്ഷ്മികാന്ത് കട്ടിമണിയെ കീഴടക്കാനായില്ല. ബെല്‍ഫോര്‍ട്ടിന്‍െറ ഡ്രിബ്ളിങ് പാടവം ഒരിക്കല്‍ക്കൂടി ദൃശ്യമായ നിമിഷമായിരുന്നു അത്.
അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ കളി കൈയാങ്കളിയായി. മെഹ്താബ് ഹുസൈനെ വീഴ്ത്തിയശേഷം കഴുത്തില്‍ കൈചുറ്റിയ ഗോവയുടെ റിച്ചാര്‍ലിസണിന് കളികളേറെ കണ്ട ന്യൂസിലന്‍ഡുകാരന്‍ റഫറി നിക് വാല്‍ഡ്രോണ്‍ മഞ്ഞക്കാര്‍ഡ് സമ്മാനിച്ചു. പ്രകോപിതനായ മെഹ്താബും മഞ്ഞക്കാര്‍ഡ് വാങ്ങിവെച്ചു. പിന്നാലെ ബെല്‍ഫോര്‍ട്ടിനെ വീഴ്ത്തിയതിന് ലൂസിയാനോക്കും കാര്‍ഡ് കിട്ടി. ഈ ഫൗളിന് കിട്ടിയ ഫ്രീകിക്ക് ചോപ്ര അടിച്ചത് പ്രതിരോധ മതിലിലേക്ക്. കട്ടിമണിയെ സന്ദേശ് ജിങ്കാന്‍ വീഴ്ത്തിയതിനെ തുടര്‍ന്നും കശപിശ നടന്നു. ഒടുവില്‍ അലമ്പുണ്ടാക്കരുതെന്ന് ഇരു ക്യാപ്റ്റന്മാര്‍ക്കും റഫറി കര്‍ശന നിര്‍ദേശം നല്‍കി. ‘മഞ്ഞയില്‍ കളിച്ചാടിയ’ ആദ്യ പകുതിയില്‍ നാലു കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്.
ചുവപ്പുകണ്ട ഗോവക്കാര്‍
രണ്ടാം പകുതിയിലും ഗോവക്കാര്‍ പരുക്കന്‍ കളി തുടര്‍ന്നതോടെ രണ്ടു താരങ്ങള്‍ക്ക് പുറത്തേക്ക് വഴിതെളിഞ്ഞു. തുടക്കം തന്നെ ബ്ളാസ്റ്റേഴ്സ് തിരിച്ചടിച്ചു. റഫീഖിന്‍െറ ഷോട്ട് ഗോവന്‍ ബോക്സിനകത്ത് ക്യാപ്റ്റന്‍ ഗ്രിഗറിയുടെ കൈയില്‍ തട്ടിയപ്പോള്‍ റഫറി പെനാല്‍റ്റി കിക്കും ചുവപ്പുകാര്‍ഡും വിധിച്ചു. കട്ടിമണിയെ ഇളിഭ്യനാക്കി ബെല്‍ഫോര്‍ട്ട് ടീമിനെ ഗോവക്കൊപ്പമത്തെിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങുന്ന പതിവ് ഗോവ കൊച്ചിയിലും തുടര്‍ന്നു. കപ്പിത്താന്‍ നഷ്ടമായ ഗോവയെ സമ്മര്‍ദത്തിലാക്കി ബ്ളാസ്റ്റേഴ്സ് ആക്രമണം ശക്തവുമാക്കി. 60ാം മിനിറ്റില്‍ ചോപ്രയെ പിന്‍വലിച്ച കോപ്പല്‍, അന്‍േറാണിയോ ജര്‍മന് അവസരം നല്‍കി. 71ാം മിനിറ്റില്‍ റഫീഖിന്‍െറ ഗോളെന്നുറച്ച ഷോട്ട് കട്ടിമണി രക്ഷപ്പെടുത്തി. തൊട്ടുമുമ്പും ശേഷവും റാഫിയുടെ ഹെഡറും പോസ്റ്റില്‍നിന്ന് അകന്നു. 15 മിനിറ്റ് ശേഷിക്കേ, മലയാളി താരം വിനീത് പകരക്കാരനായി. റഫീഖിനെയാണ് കോച്ച് തിരിച്ചുവിളിക്കാന്‍ ഉദ്ദേശിച്ചതെങ്കിലും ഒഫീഷ്യല്‍സ് റാഫിയുടെ നമ്പര്‍ പ്രദര്‍ശിപ്പിച്ചത് ആശയക്കുഴപ്പത്തിനിടയാക്കി. 81ാം മിനിറ്റിലായിരുന്നു റിച്ചാര്‍ലിസണിന് രണ്ടാം മഞ്ഞയും ചുവപ്പുകാര്‍ഡും കിട്ടിയത്. വിനീതിനെ ഫൗള്‍ ചെയ്തതിനായിരുന്നു ശിക്ഷ. വാക്തര്‍ക്കത്തിലേര്‍പ്പെട്ട വിനീതിനും മഞ്ഞക്കാര്‍ഡ് കൊടുത്തു.
പറന്നത്തെിയ സൂപ്പര്‍ സബ്
ഒമ്പതു പേര്‍ മാത്രമുള്ള എതിരാളികള്‍ക്കെതിരെ ഇഞ്ചുറി സമയമടക്കം 18 മിനിറ്റ് കിട്ടിയിട്ടും ഗോളടിക്കാനായില്ളെന്ന നിരാശയില്‍ കാണികള്‍ മൈതാനം വിടാനിരിക്കേയാണ് ക്യാപ്റ്റന്‍ സെഡ്രിക് ഹെങ്ബര്‍ട്ടിന്‍െറ ഹെഡറില്‍നിന്നുള്ള പന്ത് വിനീത് വലയിലത്തെിച്ചത്. സ്റ്റേഡിയം ശരിക്കും കുലുങ്ങിയ നിമിഷം. ഗോള്‍ വീണയുടന്‍ റഫറി ലോങ്വിസില്‍ മുഴക്കി.
A composed @KervensFils makes it 1-1 in Kochi to the delight of the @KeralaBlasters fans. #KERvGOA #LetsFootball pic.twitter.com/GjATcmyDFz
— Indian Super League (@IndSuperLeague) November 8, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.