ബ്ലാസ്റ്റേഴ്സിന് ഒഡിഷ എഫ്.സിക്കെതിരെ ഗോൾരഹിത സമനില
text_fieldsകൊച്ചി: ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചപോലെയായിരുന്നു സ്വന്തം തട്ടകത്തിൽ ബ്ലാസ് റ്റേഴ്സ്. നേരേത്ത തന്നെ പരിക്കേറ്റ് മുനയൊടിഞ്ഞ ടീമിനെ കളത്തിലും പരിക്കു ‘ഭൂതം’ വിടാ തെ പിന്തുടർന്നപ്പോൾ തോൽവികളിൽനിന്ന് കരകയറാൻ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ഒഡിഷ എഫ്.സിക്കെതിരെ ഗോൾരഹിത സമനില. അഞ്ചാം മിനിറ്റിൽ തുടങ്ങിയ സബ്സ്റ്റിറ്റ്യൂഷ ൻ തിരിച്ചടികൾക്കിടയിലും ഒഡിഷയെ ഗോളടിപ്പിക്കാതെ 90 മിനിറ്റും തടുത്തുനിർത്തിയെന്നതിൽ മാത്രം ആശ്വസിക്കാം. ഇതിനിടെ സഹലിനെ വീഴ്ത്തിയതിന് അർഹിച്ച ഒരു പെനാൽറ്റി അവസരം റഫറി ശ്രീകൃഷ്ണ അനുവദിച്ചുമില്ല. നാലു മത്സരങ്ങളിൽ ഒരു ജയവും സമനിലയുമായുമുള്ള ബ്ലാസ്റ്റേഴ്സിന് സീസണിൽ ക്ലച്ചാവാൻ ഇനിയും കാത്തിരിക്കണം.
പരിക്കിൽ തുടക്കം
ഫിറ്റ്നസ് ഇല്ലാതിരുന്ന മുന്നേറ്റതാരം ഒഗ്ബച്ചെയെ ഉൾപ്പെടുത്താതെയായിരുന്നു ബ്ലാസ്റ്റേഴ്സ് കോച്ച് എൽകോ ഷേട്ടാറിയുടെ ആദ്യ ഇലവൻ. റാഫേൽ മെസ്സി ബൗളിയെ ഏക സ്ട്രൈക്കറാക്കി 4-2-3-1 പതിവു ശൈലിയിൽ തന്നെ. സഹലും രാഹുലും പ്രശാന്തും മെസിക്കു തൊട്ടുപിന്നിൽ. ക്യാപ്റ്റൻ ജയ്റോ റോഡ്രിഗസിന് അഞ്ചാം മിനിറ്റിൽ തന്നെ പരിക്കേറ്റത് ക്ഷീണമായെങ്കിലും ആക്രമിച്ചു കളിച്ചുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് കളി തുടങ്ങി. മലയാളി താരം അബ്ദുൽ ഹക്കുവാണ് ജെയ്റോക്ക് പകരക്കാരനായത്. വിങ്ങിലൂടെയും കോർണർ അവസരത്തിലൂടെയും ബ്ലാസ്റ്റേഴ്സ് ഒഡിഷ ഗോൾമുഖം ആക്രമിച്ചുകൊണ്ടിരുന്നു. ഡിഫൻസിനെയും ഫോർവേഡിനെയും ഒന്നിപ്പിച്ചത് സിഡോഞ്ചയും. ആദ്യ 20 മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഒഡിഷ താരങ്ങളെ ബോക്സിനുള്ളിൽപോലും കയറ്റാതെ കാത്തു.
21ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധം െപാട്ടിച്ച് സന്ദർശകർ ആദ്യ മുന്നേറ്റം നടത്തിയത്. ഇടതു വിങ്ങിലൂടെ സിസ്കോ നൽകിയ പാസുമായി നന്ദകുമാറിെൻറ ക്രോസ് ജെസൽ ഹെഡറിലൂടെ തടഞ്ഞു. പിന്നാലെ ബ്ലാസ്റ്റേഴ്സിെൻറ ബോക്സിലുണ്ടായ കൂട്ടിയിടിയിൽ ഇരുടീമിലെയും മുന്നേറ്റക്കാരായ റാഫേൽ മെസ്സി ബൗളിയും അറീഡെയ്നും ഗുരുതര പരിക്കുമായി കളംവിടേണ്ടിവന്നു. മെസ്സിക്കു പകരക്കാരനായി മലയാളി താരം മുഹമ്മദ് റാഫിയും അറീഡെയ്നു പകരം കാർലോസ് ഡെൽഗാഡോയും കളത്തിൽ. ഇതോടെ ബ്ലാസ്റ്റേഴ്സ് ‘കട്ട’ മലയാളി ടീമായി. 11ൽ ആറ് പേരും കേരള താരങ്ങൾ. വിരസ നീക്കങ്ങളായിരുന്നു കളിയിലുടനീളം. സഹലും രാഹുലും നടത്തിയ ഒന്നു രണ്ടു നീക്കങ്ങൾ മാത്രമാണ് എടുത്തുപറയാനുള്ളത്. ത്രൂപാസും ലോങ് േറഞ്ചറുമൊന്നുമില്ലാതെ ആദ്യ പകുതിക്ക് അവസാനം.
ഗോൾ ആരവമില്ലാതെ
രണ്ടാം പകുതിയിലും മാറ്റമില്ലായിരുന്നു. വിസിലുപിന്നാലെ ഒഡിഷയുടെ മികച്ച ഒന്നുരണ്ടു മുന്നേറ്റങ്ങൾ. മധ്യനിരയിൽ അർജൻറീനൻ താരം മാർടിൻ പെരസിനെ കോച്ച് ജോസഫ് ഗോംബോ ഇറക്കിയത് ഒഡിഷയുടെ നീക്കങ്ങൾക്ക് വേഗം കൂട്ടി. വിങ്ങിലൂടെയുണ്ടാവുന്ന ബ്ലാസ്റ്റേഴ്സിെൻറ മികച്ച മുന്നേറ്റങ്ങൾക്ക് ഫിനിഷ് െചയ്യാൻ ആളില്ലാതെ മടങ്ങുന്ന കാഴ്ച്ചകൾ ഇത്തവണയും കളിയിലുടനീളമുണ്ടായി. ‘ഹെഡ്’ മാസ്റ്റർ റാഫി അവസരങ്ങൾക്കായി കാത്തിരുന്നെങ്കിലും ഒന്നും ഒത്തുവന്നില്ല. 78ാം മിനിറ്റിൽ റാഫിയെ പിൻവലിച്ച് ഒഗ്ബച്ചെയിറങ്ങിതോടെ സ്റ്റേഡിയത്തിൽ ആർപ്പുവിളികളായി. എന്നാൽ, റഫറിയുടെ അവസാനവിസിലും മുഴങ്ങിയതോടെ ഒഗ്ബച്ചേക്കായുള്ള കാത്തിരിപ്പും വെറുതെയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.