ബ്ലാസ്റ്റേഴ്സ് പ്രതിരോധം നയിച്ച പെസിച് ടീം വിട്ടു
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധം നയിച്ച സെർബിയൻ താരം െനമന്യ പെസിച്ച് ടീം വിട്ടു. െഎ.എസ്.എൽ പുതിയ സീസൺ ആരംഭിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെയാണ് തീരുമാനം. 2017ൽ ടീമിനൊപ്പം ചേർന്ന താരം രണ്ടു സീസണിൽ ബ്ലാസ്റ്റേഴ്സിെൻറ പിൻനിര കാത്തു. 28 കളികളിലാണ് ബ്ലാസ്റ്റേഴ്സ് ജഴ്സിയണിഞ്ഞത്. പകരക്കാരനായി ഡൽഹി ഡൈനാമോസിെൻറ ജിയാനി സ്വിവർലൂണിനെ നേരത്തെ ടീമിലെത്തിച്ചതിനാൽ പെസിച് വിടുമെന്ന് നേരത്തെ ഉറപ്പായിരുന്നു.
സെർബിയൻ ക്ലബായ ഡോൺയി േസ്രമിനു വേണ്ടി അഞ്ചു വർഷം പന്തുതട്ടിയ പെസിച്ച് 2011ൽ ടീം ലീഗ് ചാമ്പ്യൻമാരാകുേമ്പാൾ ഒപ്പമുണ്ടായിരുന്നു. 2014ൽ യൂറോപിലെ മറ്റു ടീമുകൾക്കു വേണ്ടി ബൂട്ടുകെട്ടി. ഇതിനൊടുവിലാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഇത്തവണ കരുത്തു കൂട്ടി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിൽ സ്വിവർലൂണിനു പുറമെ ബർതലോമിയോ ഒഗ്ബെച്ചെ, സെർജിയോ സിഡോഞ്ച, മരിയോ അർക്വസ്, മുസ്തഫ ഗിനിങ് എന്നിവരും പുതുതായി എത്തിയിട്ടുണ്ട്. എൽക്കോ ഷറ്റോറിയാണ് ടീം പരിശീലകൻ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.