ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സിൽ
text_fieldsകൊച്ചി: ഗോവയിൽനിന്നുള്ള യുവ ഗോൾകീപ്പർ ആൽബിനോ ഗോമസ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയിൽ. ഒഡിഷ എഫ്.സിയിൽനിന്നാണ് 26കാരൻ ബ്ലാസ്റ്റേഴ്സിലെത്തിയത്. സാൽഗോക്കറിൽനിന്ന് 2015ൽ മുംബൈ സിറ്റി എഫ്.സിയിലൂടെയാണ് ഐ.എസ്.എല്ലിൽ അരങ്ങേറിയത്.
2016-’17ലെ ഐ-ലീഗ് സീസണിൽ ലോണിലൂടെ ഐസ്വാൾ എഫ്.സിയിൽ ചേർന്നു. ആ സീസണിൽ എട്ട് ക്ലീൻ ഷീറ്റുകളോടെ ഐ-ലീഗിൽ ക്ലബിന് കിരീടം ഉയർത്താൻ സഹായിക്കുന്നതായി ആൽബിനോയുടെ പ്രകടനം. ദീർഘവീക്ഷണമുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്സെന്നും ശരിയായ സ്ഥലത്താണ് എത്തിയതെന്നും ആൽബിനോ പറയുന്നു. ആൽബിനോയെ അഭിനന്ദിച്ച് ബ്ലാസ്റ്റേഴ്സ് എഫ്.സി സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് രംഗത്തുവന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.