യുവ പ്രതിഭകളുമായി പടയൊരുക്കം: റിത്വിക് ദാസ് കേരള ബ്ലാസ്റ്റേഴ്സിൽ
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ നഷ്ടപ്പെട്ട മേൽമിലാസം തിരിച്ചുപിടിക്കാനായി യുവ താരങ്ങളിൽ കണ്ണുവെച്ച് കേരള ബ്ലാസ്റ്റേഴ്സ്. തോൽവിയുടെ പഴയ സീസണുകൾ മറന്ന്, പുതിയ പോരാട്ടത്തിന് ഒരുങ്ങുന്ന മഞ്ഞപ്പട പുതിയ താരങ്ങളെ റാഞ്ചുകയാണ്.
വരാനിരിക്കുന്ന സീസണിൽ 23 കാരനായ മിഡ്ഫീൽഡർ റിത്വിക് കുമാർ ദാസിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ആക്രമണാത്മക മിഡ്ഫീൽഡറായി കളിക്കാൻ കഴിയുന്ന ബഹുമുഖ വിങ്ങറായ റിത്വിക് റിയൽ കശ്മീർ എഫ്.സിയിൽ നിന്നാണ് ബ്ലാസ്റ്റേസിലെത്തുന്നത്. റിയൽ കാശ്മീരിനായി അദ്ദേഹം 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട് അതിൽ ആറു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം കഴിഞ്ഞ ഐ-ലീഗ് സീസണിൽ രണ്ടു അസിസ്റ്റുകൾ സംഭാവന നൽകുകയും ചെയ്തു.
പശ്ചിമ ബംഗാളിലെ ഒരു ചെറിയ പട്ടണമായ ബർൺപൂരിൽ നിന്നുള്ള റിത്വിക്, സി.എഫ്.എൽ ഫസ്റ്റ് ഡിവിഷനിലെ കൊൽക്കത്ത കസ്റ്റംസിൽ നിന്ന് തെൻറ ഫുട്ബാൾ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് മോഹൻ ബഗൻ അക്കാദമിയുടെ ഭാഗമായിരുന്നു. ഐ-ലീഗിനായി സ്നോ ലിയോപാഡ്സ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് കൊൽക്കത്ത പ്രീമിയർ ഡിവിഷൻ ഗ്രൂപ്പ് ബിയിൽ കാളിഗട്ട് എഫ്.സിക്കായി കളിച്ചു. 2018 ഡിസംബറിൽ ഐ-ലീഗിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം തെൻറ വേഗതയും പന്തിലുള്ള മികച്ച നിയന്ത്രണവും, കഴിവും കൊണ്ട് മതിപ്പുളവാക്കി.
"ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ക്ലബ്ബിലൊന്നായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയിലൂടെ ഐ.എസ്.എല്ലിൽ അരങ്ങേറ്റം കുറിക്കുവാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. എെൻറ പ്രൊഫഷണൽ കരിയറിലെ ഒരു സുപ്രധാന വഴിത്തിരിവാണിത്. കെ.ബി.എഫ്.സിക്ക് വളരെ വലിയ ആരാധകവൃന്ദമുണ്ട്. അവർക്ക് മുന്നിൽ കളിക്കുവാനും, പരിശീലകനോടൊപ്പം പ്രവർത്തിക്കുവാനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ടീമിന് എെൻറന്റെ പരമാവധി നൽകാനും, ആരാധകർക്ക് സന്തോഷം നൽകാനും ഞാൻ ആഗ്രഹിക്കുന്നു. ” റിത്വിക് പറഞ്ഞു.
"ടീമിൽ അംഗമാകുന്നതിനും ഞങ്ങളുടെ കുടുംബത്തിെൻറ ഭാഗമാകുന്നതിനും റിത്വിക്കിന് ഹൃദ്യമായ അഭിനന്ദനങ്ങൾ. അദ്ദേഹത്തിെൻറ ഫുട്ബോൾ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച അവസരമാണിത്. യുവ പ്രതിഭകളെ തിരിച്ചറിയുന്നതിലും വികസിപ്പിക്കുന്നതിലും കേരള ബ്ലാസ്റ്റേഴ്സ് എല്ലായ്പ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഐ.എസ്.എല്ലിെൻറ കഴിഞ്ഞ 6 സീസണുകളിൽ, അവരുടെ കരിയർ കെട്ടിപ്പടുക്കാൻ താൽപ്പര്യപ്പെടുന്ന ചെറുപ്പക്കാരും പ്രഗത്ഭരുമായ കളിക്കാർക്ക് ക്ലബ് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകി. അതിനാൽ, തനിക്കും ടീമിനും വിജയം കൈവരിക്കാൻ റിത്വിക് ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” ടീമിലേക്ക് റിത്വിക്കിെൻറ പ്രഖ്യാപനത്തെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.