സ്പെയിനിലും ജർമനിയിലും ഇന്ന് കിക്കോഫ്
text_fieldsമഡ്രിഡ്: യൂറോപ്യൻ ഫുട്ബാളിലെ കരുത്തർ പന്തുതട്ടുന്ന കളിമുറ്റങ്ങളിൽ ആവേശപ്പോരാട്ടങ്ങൾക്ക് വെള്ളിയാഴ്ച കിക്കോഫ്. റയൽ മഡ്രിഡും ബാഴ്സലോണയും മാറിമാറി കിരീടം പങ്കിട്ട ലാ ലിഗയിലും വെല്ലുവിളികളില്ലാതെ ബയേൺ മ്യൂണിക് ഒറ്റക്ക് കുതിക്കുന്ന ബുണ്ടസ് ലിഗയിലും വെള്ളിയാഴ്ച രാത്രി കളി തുടങ്ങും. താരതമ്യേന ദുർബലരായ ലെഗാനെസും അലാവെസും തമ്മിൽ വെള്ളിയാഴ്ച രാത്രി 11.45നാണ് ലാ ലിഗയിലെ ആദ്യ മത്സരം.
കരുത്തർ ഇറങ്ങുന്ന പിറ്റേന്ന് മൂന്നു മത്സരങ്ങളുണ്ട്. വലൻസിയയുടെ മെസ്റ്റലാ സ്റ്റേഡിയത്തിൽ ആതിഥേയർ ലാസ് പൽമാസിനെ നേരിടുേമ്പാൾ മറ്റു മത്സരങ്ങളിൽ കഴിഞ്ഞ സീസണിൽ മൂന്നാമന്മാരായ അത്ലറ്റികോ മഡ്രിഡ് ജിറോണയെയും സെൽറ്റാവിഗോ, റയൽ സോസീഡാഡിനെയും നേരിടും. സ്വപ്ന തുല്യമായ നേട്ടങ്ങളുമായി കുതിക്കുന്ന യൂറോപ്യൻ ചാമ്പ്യന്മാർ കൂടിയായ റയൽ മഡ്രിഡ് തന്നെയാണ് ഇത്തവണയും േഫവറിറ്റ്സ്. ഒാരോ സീസണിലും ഏറ്റവും മികച്ച താരനിരയെ അവതരിപ്പിച്ച് എതിരാളികളെ കൊതിപ്പിക്കുന്ന റയൽ ഇത്തവണ കൂടുതൽ ശക്തരാണെങ്കിൽ നെയ്മർ പോയതോടെ ചിറകൊടിഞ്ഞ നിലയിലാണ് ബാഴ്സലോണ. അത്ലറ്റികോ മഡ്രിഡ്, സെവിയ്യ, അത്ലറ്റിക് ബിൽബാവോ, വലൻസിയ എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ പരിഗണിക്കാവുന്ന മറ്റു ടീമുകൾ.
അതേസമയം, കാർലോ ആൻസലോട്ടിയുടെ ബയേണിനെ ഇത്തവണയെങ്കിലും മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ജർമൻ ലീഗിൽ ടീമുകൾ പുതിയ സീസണിൽ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ വെള്ളിയാഴ്ച അർധരാത്രി ചാമ്പ്യൻ ക്ലബായ ബയേൺ മ്യൂണിക് ബയർ ലെവർകൂസണെ നേരിടും. ഫിലിപ് ലാം, സാവി അലൻസോ എന്നിവർ വിരമിക്കുകയും ഡഗ്ലസ് കോസ്റ്റ ടീം വിടുകയും ചെയ്ത ബയേണിന് ജെറോം ബോെട്ടങ്, ജാവി മാർട്ടിനെസ്, തിയാഗോ അൽകാൻടറ തുടങ്ങിയവരുടെ പരിക്ക് വില്ലനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.