കോവിഡില്ല, താജിക് ഫുട്ബാളിന് കിക്കോഫ്
text_fieldsദുഷാൻബെ: ലോകം മുഴുക്കെ 400 കോടി ജനങ്ങൾ വീടുവിട്ടിറങ്ങാനാവാതെ കുടുങ്ങിക്കിടക്കു േമ്പാഴും കോവിഡിനെ കുറിച്ച് കേട്ടറിവ് മാത്രമുള്ള തജികിസ്താനിൽ പുതിയ ഫുട്ബാൾ സീസണ് കിക്കോഫ്. ഒമ്പതു കോടി ജനസംഖ്യയുള്ള രാജ്യത്ത് ഫുട്ബാൾ സജീവമാണെങ്കിലും അവ ിടുത്തെ ക്ലബുകളോ താരങ്ങളോ ഇപ്പോഴും പുറംലോകത്തിന് പരിചിതരല്ല.
കാൽപന്ത് കളിയെ കുറിച്ച് സംസാരിക്കാൻ പോലും ധൈര്യം ചോർന്ന യൂറോപ്പിന് പക്ഷേ, ആവേശം പകരുന്നതാകും ശനിയാഴ്ച താജിക് സൂപ്പർ കപ്പിൽ ചാമ്പ്യൻമാരായ ഇസ്തിഖ്ലാലും റണ്ണേഴ്സ് അപ്പായ ഖുജാൻദും തമ്മിലെ തകർപ്പൻ പോരാട്ടം. ഒരുപക്ഷേ, പുറംലോകത്തിെൻറ കായിക വാർത്തകളിൽ ആദ്യമായും അവസാനമായും താജിക് ഫുട്ബാൾ ഇടംപിടിക്കുന്ന ദിനവുമാകും അത്.
കൊറോണ പിടിവിട്ട് പടരുന്ന മുൻനിര യൂറോപ്പ്യൻ നാടുകളിൽ താരങ്ങൾ മൈതാനം മറന്ന് വീട്ടിലിരിപ്പാണെങ്കിലും അപൂർവം രാജ്യങ്ങളിൽ ഇപ്പോഴും കാൽപന്ത് മൈതാനങ്ങൾ സജീവമാണ്. ബെലറൂസ്, നിക്കരാഗ്വ, ബുറുണ്ടി എന്നിവ ചിലത്. പ്രമുഖ കളികൾ മുടങ്ങിയതോടെ ബെലറൂസിലെ ഫുട്ബാളിന് റഷ്യ, ഇന്ത്യ, ബൾഗേറിയ, ഇസ്രായേൽ തുടങ്ങി 10 രാജ്യങ്ങളിൽ ടെലിവിഷൻ സംപ്രേഷണാവകാശം വരെ പണം കൊടുത്ത് വാങ്ങിയ കമ്പനികളുമുണ്ട്.
ഒരു കോവിഡ് ബാധ കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത നാടായിട്ടും മധ്യേഷ്യൻ റിപ്പബ്ലിക്കായ തജികിസ്്താനിൽ മത്സരം തലസ്ഥാനമായ ദുഷാൻബെയിലെ അടച്ചിട്ട സ്റ്റേഡിയത്തിലാകും നടത്തുക. ലോകം ഭീതിയിലായ സാഹചര്യത്തിൽ രാജ്യങ്ങൾ കൂടുതൽ കരുതലെടുക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ നിർദേശം മാത്രം കണക്കിലെടുത്താണ് കാണികൾക്ക് സ്റ്റേഡിയത്തിൽ വിലക്ക് പ്രഖ്യാപിച്ചത്. ഇത് ആത്മവിശ്വാസത്തിെൻറ മുഹൂർത്തമാണെന്നും മറ്റു രാജ്യങ്ങളിൽ നിലച്ചുപോയിട്ടും താജിക് മണ്ണിൽ പുതിയ സീസൺ സമയത്ത് ആരംഭിക്കുകയാണെന്നും ഇസ്തിഖ്ലാൽ ക്ലബ് മാനേജർ വിറ്റാലി ലെവ്ഷെങ്കോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.