കിങ്സ് കപ്പ് സെമിയിൽ എൽക്ലാസികോ
text_fieldsമഡ്രിഡ്: കിങ്സ് കപ്പ് സെമി ഫൈനലിൽ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡും ബാഴ്സലോണയും നേർക്കു നേർ. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് റയൽ മഡ്രിഡിന് നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ എതിരാളികളായെത്തിയത്. ആറിന് ബാഴ്സയുടെ തട്ടകത്തിലാണ് ആദ്യ പാദസെമി. മഡ്രിഡിൽ 27ന് രണ്ടാം പാദവും നടക്കും. രണ്ടാം സെമിയിൽ വലൻസിയ, റിയൽ ബെറ്റിസിനെ നേരിടും.
സെവിയ്യയെ തകർത്ത് ബാഴ്സലോണ സെമിയിലെത്തിയതിനു പിന്നാലെ, റയലും രാജകീയ പ്രകടനത്തോടെയാണ് അവസാന നാലിൽ ഇടംപിടിച്ചത്. ജിറോണയുടെ തട്ടകത്തിൽ നടന്ന രണ്ടാംപാദ മത്സരത്തിൽ 3-1നാണ് റയലിെൻറ ജയം. ആദ്യപാദ മത്സരത്തിൽ ബെൻസേമയുടെ ഗോളിൽ റയൽ 4-2ന് ജയിച്ചതോടെ ഇരുപാദങ്ങളിലുമായി 7-3െൻറ വമ്പൻ പ്രകടനവുമായാണ് മുൻ ജേതാക്കൾ സെമിയിൽ പ്രവേശിച്ചത്.
ബെൻസേമയും വിനീഷ്യസ് ജൂനിയറും മുന്നേറ്റംനയിച്ച റയൽ മഡ്രിഡ്, ജിറോണക്ക് ഒരു അവസരവും നൽകാതെ കളിച്ചു. ഡാനിയൽ കാർവയാൽ(27) ഒരുക്കിക്കൊടുത്ത അവസരത്തിലാണ് ബെൻസേമയുടെ ആദ്യ ഗോൾ. പിന്നാലെ വിനീഷ്യസിെൻറ പാസിൽ ബെൻസേമ (43) രണ്ടാം ഗോളും നേടി. മധ്യനിര താരം മാർകോസ് ലോറെെൻറയാണ്(76) റയലിെൻറ മൂന്നാം ഗോൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.