ഫ്രാൻസിന് പകരം കിരൺ ബേദിയുടെ അഭിനന്ദനം പുതുച്ചേരിക്ക്; ട്വിറ്ററിൽ ട്രോൾ വർഷം
text_fieldsപുതുച്ചേരി: ഇന്ത്യ കളിക്കുന്നില്ലെങ്കിലും നാട്ടുകാരിൽ ഭൂരിഭാഗവും ഫുട്ബോൾ ആരാധകരാണ്. ഒാരോരുത്തരും സ്വന്തം താത്പര്യങ്ങൾക്കനുസരിച്ച് വിവിധ രാജ്യങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. അവരുടെ വിജയവും പരാജയവും ആരാധകർക്ക് വേദനയും നൽകും. എന്നാൽ പുതുച്ചേരിയുടെ ലെഫ്. ഗവർണർ കിരണ ബേദി ആരാധകരെ മറ്റൊരു തരത്തിലാണ് കണക്കിെലടുത്തത്.
ക്രൊയേഷ്യയെ 4-2ന് തോൽപ്പിച്ച് ഫ്രാൻസ് 2018 ഫിഫ ലോകക്കപ്പ് ഉയർത്തിയതിന് പുതുച്ചേരിക്കാരെ അഭിനന്ദിച്ചിരിക്കുകയാണ് കിരൺ േബദി. ‘‘നാം പുതുച്ചേരിക്കാർ (പഴയ ഫ്രഞ്ച് അധീന പ്രദേശം) ലോകക്കപ്പ് നേടിയിരിക്കുന്നു. അഭിനന്ദനങ്ങൾ സുഹൃത്തുക്കളെ. ഫ്രഞ്ച് ടീം എത്രമാത്രം വ്യത്യസ്തമാണ്. സ്പോർട്സ് എല്ലാവരേയും ഒന്നിപ്പിക്കുന്നു’’ എന്നായിരുന്നു ബേദിയുടെ ട്വീറ്റ്.
We the Puducherrians (erstwhile French Territory) won the World Cup.
— Kiran Bedi (@thekiranbedi) July 15, 2018
Congratulations Friends.
What a mixed team-all French.
Sports unites.
എന്നാൽ ഫ്രാൻസിെൻറ വിജയത്തിന് പുതുച്ചേരിക്കാർക്ക് അഭിനന്ദനം നൽകിയ ബേദിയുടെ ന്യായം ട്വിറ്ററാട്ടികൾക്ക് അത്ര പിടിച്ചില്ല. ‘നാം ഫ്രഞ്ച് കോളനിയായിരുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കുന്നു. ഡൽഹിയിലിരിക്കുന്ന ഞങ്ങൾ വിഡ്ഢികൾ നിങ്ങളെ മുഖ്യമന്ത്രിയായി സ്വപ്നം കാണുന്നു. ഞങ്ങൾ കരുതിയത് നിങ്ങൾ ഇന്ത്യൻ പ്രദേശത്തെ ഗവർണറാണെന്നായിരുന്നു. സാരമില്ല, മറന്നു കള..’ എന്നായിരുന്നു ഒരാളുടെ മറുപടി.
മുഴവൻ ഇന്ത്യക്കാരും ദുഃഖത്തിലാണ് എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം. കാരണം ബ്രിട്ടന് ലോകക്കപ്പിൽ നാലാം സ്ഥാനം മാത്രമാണ് ലഭിച്ചത് (ഇന്ത്യ മുമ്പ് ബ്രിട്ടീഷ് അധീനതയിലായിരുന്നു) എന്നും അദ്ദേഹം വിശദീകരിക്കുന്നു.
Whole india is very sad (erstwhile British Territory) came 4th only.
— BalramKhan #SaveDemocracy #NoGodsNoMasters (@BalramKhan) July 15, 2018
കിരൺ ബേദിയുടെ ട്വീറ്റ് പിൻവലിക്കാനും ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു ചിലർ ബേദിയെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. ആഘോഷിക്കാൻ എപ്പോഴും എന്തെങ്കിലും കാരണം കണ്ടെത്തുന്നവരാണ് ഇന്ത്യക്കാരെന്നും അത്രമാത്രമേ ലെഫ്. ഗവർണറും ഉദ്ദേശിച്ചിട്ടുള്ളൂവെന്നുമാണ് പിന്തുണക്കുന്നവരുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.