ദക്ഷിണ കൊറിയയിൽ കെ ലീഗിന് കിക്കോഫ്
text_fieldsസോൾ: കായിക ലോകത്ത് ലോകം കാത്തിരിക്കുന്ന വിസിൽ മുഴക്കത്തിലേക്ക് വീണ്ടും ദക്ഷിണ കൊറിയൻ ഫുട്ബാൾ. ചില അപ്രധാന ലീഗുകളിൽ കളി നേരത്തേ തുടങ്ങിയിരുെന്നങ്കിലും കോവിഡിെൻറ പിടിയിലായിരുന്ന ഒരു രാജ്യം ആദ്യമായി വീണ്ടും കളിയിലേക്കുണരുന്ന അപൂർവതയുമായാണ് വെള്ളിയാഴ്ച ദക്ഷിണ കൊറിയയിൽ കെ ലീഗിന് കിക്കോഫ് കുറിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ ജിയോൺബക് മോട്ടോഴ്സും കൊറിയൻ എഫ്.എ കപ് ചാമ്പ്യൻമാരായ സുവോൻ ബ്ലൂവിങ്സും തമ്മിലാണ് കന്നി മത്സരം.
രണ്ടു മാസം മുമ്പ് ആരംഭിക്കേണ്ട സീസൺ കോവിഡിൽ കുടുങ്ങി നീളുകയായിരുന്നു. പ്രമുഖ ലീഗുകളിൽ കളി മുടങ്ങിക്കിടക്കുന്നതിനാൽ, യൂറോപിലെയും ഏഷ്യയിലെയും 10 ഓളം രാജ്യങ്ങളിലെ ടെലിവിഷൻ കമ്പനികൾ തത്സമയ സംപ്രേക്ഷണത്തിന് ജോൻജു ലോകകപ്പ് സ്റ്റേഡിയത്തിലെത്തുന്നുണ്ട്. കോവിഡ് ഭീതിയിൽനിന്ന് നേരത്തേ മുക്തമായ രാജ്യത്ത് ബേസ്ബാൾ സീസൺ ചൊവ്വാഴ്ച ആരംഭിച്ചിരുന്നു.
വൈറസ്ബാധ നിയന്ത്രണവിധേയമാണെങ്കിലും കാണികൾക്ക് മൈതാനത്ത് തൽക്കാലം പ്രവേശനം അനുവദിക്കില്ല. കളിക്കു മുമ്പ് കൈകൊടുക്കൽ നിർത്തിയും തുപ്പൽ നിരുത്സാഹപ്പെടുത്തിയും ഗോളാവേശം പരിധിവിടുന്നത് വിലക്കിയും മുൻകരുതലുകളോടെയാണ് കളിയാരംഭം. ഓരോ ടീമിനും 38നുപകരം 27കളികളാകും ഉണ്ടാകുക. മൈതാനത്ത് പ്രവേശിക്കുംമുമ്പ് താരങ്ങളുടെയും ഒഫിഷ്യലുകളുടെയും ശരീരോഷ്മാവ് പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.