ഫിഫ സംഘമെത്താൻ നാലുനാൾ; എല്ലാം ശരിയാകുമെന്ന് സംഘാടകർ
text_fieldsകൊച്ചി: അണ്ടർ 17 ലോകകപ്പിന് വേദിയാകുന്ന കൊച്ചിയിലെ സ്റ്റേഡിയങ്ങളുടെ ഒരുക്കം വിലയിരുത്താൻ ഫിഫ സംഘം 29ന് എത്താനിരിക്കെ പ്രതീക്ഷയർപ്പിച്ച് സംഘാടകർ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയമടക്കം അഞ്ചെണ്ണത്തിെൻറയും നിർമാണം ആശാവഹമായ പുരോഗതിയിലാണെന്ന് നോഡൽ ഓഫിസർ പി.എ. മുഹമ്മദ് ഹനീഷ് പറഞ്ഞു. കലൂര്‍ സ്റ്റേഡിയത്തിെൻറ നിർമാണ പ്രവര്‍ത്തനം മേയ് 15 നകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
അഗ്നി സുരക്ഷ സംവിധാനങ്ങളുെടയും വൈദ്യുതി അനുബന്ധ പ്രവര്‍ത്തനങ്ങളുടെയും നിർമാണം അവസാനഘട്ടത്തിലാണ്. ഫോർട്ട് കൊച്ചി വെളി, പരേഡ് മൈതാനങ്ങളിലടക്കം എല്ലാ സ്റ്റേഡിയത്തിലും പുല്ല് വെച്ചുപിടിപ്പിക്കൽ ചൊവ്വാഴ്ച തുടങ്ങും. മൂന്നുദിവസത്തിനകം പൂർത്തിയാകും. മഹാരാജാസ്, പനമ്പിള്ളി നഗർ സ്റ്റേഡിയങ്ങളിലെ പുല്ല് വെച്ചുപിടിപ്പിക്കൽ ജോലി പൂർത്തിയായി. ഓരോ സ്റ്റേഡിയത്തിലും 300ഓളം തൊഴിലാളികൾ വീതമാണ് ജോലി ചെയ്യുന്നത്. സ്റ്റേഡിയം നനക്കുന്നതിന് ടാങ്കുകൾ ലഭ്യമായി. പരിശീലന വേദികളിലെ ഫ്ലഡ് ലൈറ്റുകളുടെ നിർമാണം മെയ് 31 നകം പൂര്‍ത്തിയാക്കും. ലോകകപ്പ് വേദി കൊച്ചിക്ക് നഷ്ടപ്പെടുമെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. കഴിഞ്ഞ ആഴ്ച ഫിഫ സംഘം അവലോകനത്തിന് എത്തുകയും സ്റ്റേഡിയം നവീകരണത്തിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.