അറേബ്യൻ മണ്ണിൽ കൊറിയൻ വിപ്ലവം
text_fieldsഫിഫ റാങ്കിങ്ങിലും ഏഷ്യൻ റാങ്കിങ്ങിലും വളരെ പിന്നിലാണെങ്കിലും ഉത്തര കൊറിയ നാലു തവ ണ ഏഷ്യൻ കപ്പിൽ കളിച്ചിട്ടുണ്ട്. 1980 കുവൈത്ത് ഏഷ്യൻ കപ്പിൽ സെമിയിലെത്തിയതാണ് എടുത്തു പറയാവുന്ന മുന്നേറ്റം. എന്നാൽ, പിന്നീടുള്ള മൂന്നു തവണയും (1992, 2011, 2015) ഗ്രൂപ് ഘട്ടം കടന്നില് ല. ഇൗ വർഷം േകാച്ചായെത്തിയ മുൻ ദേശീയ താരം കിം യോങ് ജുന്നിനു കീഴിലാണ് ടീമിെൻറ കുതിപ്പ്. ഇൗ വർഷം കളിച്ച ആറു മത്സരങ്ങളിൽ മൂന്നിലും ജയിച്ചു. ഒരു മത്സരത്തിൽ തോറ്റപ്പോൾ രണ്ടെണ്ണത്തിൽ സമനില പിടിച്ചു. പുതിയ കോച്ചിനു കീഴിൽ മികച്ച പ്രകടനമാണ് ടീം നടത്തുന്നത്. എന്നാൽ, ഏഷ്യൻ കപ്പിൽ ആ പ്രകടനം നിലനിർത്താനാവുമോയെന്ന് കാത്തിരുന്ന് കാണണം. ഗ്രൂപ് ഘട്ടത്തിൽതന്നെ കരുത്തരെയാണ് ഉത്തര കൊറിയക്ക് നേരിടേണ്ടത്. ഗോൾകീപ്പർ റി മ്യോങ് ഗൾകാണ് ക്യാപ്റ്റൻ.
കലുഷിത രാഷ്ട്രീയപ്രശ്നങ്ങൾക്കിടയിലും ഫുട്ബാളിനെ ഏറെ സ്നേഹിക്കുന്നവരാണ് ലബനാനുകാർ. ഏഷ്യൻ റാങ്കിൽ ആദ്യ പത്തിലുള്ള ഇവർക്ക് പക്ഷേ, ഏഷ്യൻ കപ്പിൽ കളിക്കാനായത് ഒരേയൊരു തവണ മാത്രം. 2000ത്തിൽ സ്വന്തം നാട്ടിൽ നടന്ന ഏഷ്യൻ പോരാട്ടത്തിലായിരുന്നു അത്. 18 വർഷത്തിനുശേഷം വീണ്ടുമൊരു ഏഷ്യൻ കപ്പിന് യോഗ്യത നേടിയ ലബനാനുകാർക്ക് ഇത്തവണ ഗ്രൂപ് ഘട്ടമെങ്കിലും കടന്ന് മുന്നേറാനാവുമെന്നാണ് പ്രതീക്ഷ.
പക്ഷേ, ഗ്രൂപ്പിലുള്ള സൗദിയും ഖത്തറും തന്നെയാണ് പ്രധാന വെല്ലുവിളി. ഖത്തർ ലബനാനേക്കാൾ റാങ്കിങ്ങിൽ പിന്നിലാണെങ്കിലും, ലോകകപ്പിനൊരുങ്ങുന്ന അവർ മികച്ച ടീമാണ്. യോഗ്യത മത്സരങ്ങളടക്കം അവസാനം കളിച്ച 14 മത്സരങ്ങളിൽ എട്ടിലും ജയിക്കാനായിട്ടുണ്ട്. ഏഷ്യൻ കപ്പിനുള്ള 23 അംഗ ടീമിൽ ക്യാപ്റ്റനും സ്ട്രൈക്കറുമായ ഹസൻ മാതൗകാണ് പ്രധാന താരം. 72 മത്സരങ്ങളോളം ദേശീയ ടീമിനായി ബൂട്ടണിഞ്ഞ താരം 72 ഗോളുകളും നേടിയിട്ടുണ്ട്. സ്വീഡിഷ്, ഗ്രീസ് ക്ലബുകൾക്കായി കളിക്കുന്ന ഹിലാൽ അൽ ഹലവെ, ജോർജ് ഫെലിക്സ്, റോബർട്ട് അലക്സാണ്ടർ എന്നിവരും മുഖ്യപ്രതീക്ഷയുള്ള താരങ്ങളാണ്. മോണ്ടിനെഗ്രോ പരിശീലകൻ മിയോഡ്രാഗ് റെഡ്ലോവിച്ചിനു കീഴിലാണ് ലബനാെൻറ കുതിപ്പ്. 2015ൽ ലബനാെൻറ കോച്ചായെത്തിയ റെഡ്ലോവിച്ചാണ് ടീമിന് യോഗ്യത നേടിക്കൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.