ചാമ്പ്യന്മാരെ ഞെട്ടിച്ച കൊറിയൻ താരത്തെ കാത്തിരിക്കുന്നത് നിർബന്ധിത സൈനിക സേവനം
text_fieldsസോൾ: കളിമറന്ന ചാമ്പ്യന്മാരെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി ഏഷ്യയുടെ ഹീറോ സംഘമായി ദക്ഷിണ കൊറിയ വാഴ്ത്തപ്പെടുേമ്പാഴും അവരുടെ സൂപ്പർ താരം സൺ ഹ്യൂങ് മിന്നിനെ കാത്തിരിക്കുന്നത് രണ്ടു വർഷത്തെ നിർബന്ധ സൈനിക സേവനം. ഉത്തര കൊറിയയുമായി ഇനിയും സംഘർഷമവസാനിച്ചിട്ടില്ലാത്ത ദക്ഷിണ കൊറിയയിൽ 28 വയസ്സിനുമുമ്പ് ഒാരോ പൗരനും രണ്ടു വർഷത്തെ സൈനിക സേവനം അനുഷ്ഠിച്ചിരിക്കണം.
ലോകകപ്പിൽ മാസ്മരിക ഫോം തുടർന്ന താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്സ്പറിെൻറ വിജയങ്ങളിൽ നിർണായക സാന്നിധ്യമാണ്. 25കാരനായ സൺ നിയമപ്രകാരം കളിനിർത്തി ഏറെ വൈകാതെ സൈനികനായി കുപ്പായമണിയണം. സൈനിക സേവനത്തിനു പോയാൽ യൂറോപ്യൻ ലീഗുകളിലെ അവസരങ്ങൾക്ക് അതോടെ തിരശ്ശീലവീഴുമെന്നാണ് സണിെൻറയും ആരാധകരുടെയും ആധി.
ദക്ഷിണ കൊറിയയിൽ ഏറെ ആരാധകരുള്ള താരത്തിന് ഇൗ നിയമത്തിൽ ഇളവ് നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇതിനായി ട്വിറ്റർ കാമ്പയിനും തുടക്കമായിട്ടുണ്ട്. സണിന് പകരം സേവനമനുഷ്ഠിക്കാൻ തയാറാണെന്നും ഇംഗ്ലീഷ് കളിമുറ്റങ്ങളിൽ രാജ്യത്തിെൻറ യശസ്സുയർത്തിയ മിന്നുംതാരത്തെ വെറുതെവിടണമെന്നുമാണ് ആരാധകരുടെ അപേക്ഷ. ഇതുപക്ഷേ, സൈനിക അധികൃതർ കേൾക്കുമെന്ന് തോന്നുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.