ഫ്രാൻസിൻെറ രണ്ടാം ഒൻറി
text_fieldsഅച്ഛൻ അറിയപ്പെടുന്ന പന്തുകളി പരിശീലകൻ. അമ്മ ഫ്രാൻസിെൻറ ദേശീയ ഹാൻഡ്ബാൾ താരം. കുടുംബം ദത്തെടുത്ത മൂത്ത സഹോദരൻ കളിക്കളത്തിലെ പ്രചോദനം. പിന്നെങ്ങനെ കെയ്ലിയൻ എംബാപക്കു കായിക മികവ് അന്യമാകും. ജന്മനാ കിട്ടിയതാണ് അവനു പന്തുകളിജനുസ്സ്. ചുവടുവെക്കാൻ തുടങ്ങുംമുേമ്പ പന്തുമായി ചങ്ങാത്തത്തിലായപ്പോൾ എംബാപ ഫ്രഞ്ച് ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരവുമായി. കാമറൂണിൽനിന്ന് ഫ്രാൻസിലേക്ക് കുടിയേറിയ വിൽഫ്രഡ് എംബാപ കളിക്കളത്തിൽെവച്ച് പരിചയപ്പെട്ട അൽജീരിയൻ വംശജയായ ഫൈസ ലമാരിയെ വിവാഹം കഴിച്ചത് ഫ്രഞ്ച് പൗരത്വം കണ്ടുകൊണ്ടായിരുന്നു.
1998 ഡിസംബർ 20ന് പാരിസിെൻറ ഉത്തര മേഖലയായ ബോണ്ടിയിലാണ് രണ്ടാം ഒൻറിയുടെ ജനനം. അതാകട്ടെ, സ്വന്തം മണ്ണിൽ ഫ്രാൻസ് ലോകകിരീടം നേടി കൃത്യം ആറുമാസം കഴിഞ്ഞപ്പോൾ. കാരുണ്യവാനായിരുന്നു കെയ്ലിയെൻറ പിതാവ് വിൽഫ്രഡ്. അദ്ദേഹത്തിെൻറ അടുത്ത കൂട്ടുകാരൻ കെമ്പോ എക്കാക്കോ 1974 ജർമൻ ലോകകപ്പിൽ സയറിനുവേണ്ടി കളിച്ചിരുന്നു. അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടപ്പോൾ വിൽഫ്രഡ് കൂട്ടുകാരെൻറ മകൻ ജീറാസ് കെമ്പോ എക്കാക്കോയെ ദത്തെടുത്ത് ഫ്രാൻസിൽ കൊണ്ടുവന്നു. പാരിസ് ഫുട്ബാൾ അക്കാദമിയിൽ കളി പഠിപ്പിക്കാനും ചേർത്തു. ആ നന്മമനസ്സ് എംബാപ കുടുംബത്തിന് അനുഗ്രഹമായി മാറുകയായിരുന്നു. പത്തു വയസ്സിന് മുതിർന്ന ജീറാസിന് കുഞ്ഞു കെയ്ലിയൻ സ്വന്തം അനിയനായി. നടക്കാൻ പഠിക്കുംമുേമ്പ അയാൾ കുഞ്ഞനിയന് പന്തുകളി പാഠം പറഞ്ഞുകൊടുത്തു. എവിടെ കളിക്കാൻ പോയാലും ചേട്ടനൊപ്പം അവനും ഉണ്ടാകും. അതിശയിപ്പിക്കുന്ന ഗതിവേഗത്തിലായിരുന്നു കെയ്ലിയെൻറ കളിമികവ് മെച്ചപ്പെട്ടുകൊണ്ടിരുന്നത്.
ഫ്രാൻസിലെ ഏറ്റവും മുന്തിയ ഫുട്ബാൾ അക്കാദമിയിലെ ടെസ്റ്റിന് ചേട്ടെൻറ കൈപിടിച്ചെത്തിയ നാണംകുണുങ്ങിയായ ആറു വയസ്സുകാരനെ ആരും ശ്രദ്ധിച്ചിരുന്നില്ല.തിയറി ഒൻറിയുടെ പരിശീലനക്കളരിയായിരുന്നു കാൽറിഫോൺ ടെൻ. അവിടെയാണ് കെയ്ലിയനും ചെന്നുപെട്ടത്. പന്ത് കാലിൽക്കിട്ടിയതും നാണംകുണുങ്ങി ചെക്കൻ മറ്റൊരു ഗൃഹത്തിൽനിന്നെത്തിയവനെപ്പോലെ അതുകൊണ്ട് വിസ്മയിപ്പിച്ചു. അക്കാദമി അധിപന്മാർ അതിശയത്തോടെ നോക്കിനിന്നുപോയി. ഉടൻ പ്രവേശനം നൽകിയ അക്കാദമി സ്പോൺസർഷിപ്പും ഏറ്റെടുത്തു. ഒൻറിയുടെ രണ്ടു റെേക്കാഡുകൾ നിഷ്പ്രഭമാക്കി ദേശീയ മാധ്യമങ്ങളുടെ മുൻ പേജുകളിൽ ഗ്രേറ്റ് നേഷെൻറ പുതിയ പന്തുകളി രാജകുമാരന് ഇടംകിട്ടി. അതറിഞ്ഞ് സാക്ഷാൽ ഒൻറി ഓടിയെത്തി പിൻഗാമിയെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് അഭിനന്ദിക്കുകയുംചെയ്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനായിരുന്നു പയ്യൻ. ഇതറിഞ്ഞ് റോണോ തെൻറ കൈയൊപ്പുള്ള ഒരു ജഴ്സിയുമായി അവനെ കാണാനെത്തി. അതുകഴിഞ്ഞ് വർഷങ്ങൾക്കുള്ളിൽ ഇരുവരും ഇരു ചേരിയിലായി പന്തുതട്ടുകയും ചെയ്തു. 15ാം വയസ്സിൽ കാൽറിഫോൺ ടെൻ അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കി പുറത്തുവന്നപ്പോൾ ബയറൺ മ്യൂണിക്, മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മഡ്രിഡ്, ലിവർപൂൾ, ചെൽസി എന്നിവിടങ്ങളിലെ സ്കൗട്ടുകൾ അവനെത്തേടി കാവൽ നിന്നിരുന്നു. എന്നാൽ, അവരുടെ ഓഫറുകൾ നന്ദിയോടെ നിരസിച്ചുകൊണ്ട് എ.എസ് മോണകോ തിരഞ്ഞെടുത്തത് തുടർ വിദ്യാഭ്യാസം പൂർത്തിയാക്കാൻ വേണ്ടിയായിരുന്നു.
മോണകോയിൽ ഗംഭീരമായി തുടങ്ങിയ കെയ്ലിയനെ അതേ വർഷം 60 മില്യൺ ഡോളർ വാഗ്ദാനവുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് സമീപിച്ചു. ഗൃഹാതുരത്വവും അമ്മസ്നേഹവും അവനെ മോണകോയിൽതന്നെ പിടിച്ചുനിർത്തി. 41 മത്സരങ്ങളിൽനിന്ന് 16 ഗോളുകൾ നേടിയശേഷം പി.എസ്.ജിയിലേക്ക് ലോണിൽ കൂടുമാറി.അതിവേഗമുള്ള വിസ്മയ ഗോളുകളാണ് കെയ്ലിയെൻറ സവിശേഷത. ഏതു പ്രതിരോധനിര കടന്ന് പന്തെത്തിക്കാനും ആരുടെ കാലിൽനിന്നും കവർന്നെടുക്കാനും ഈ കൗമാരക്കാരന് പ്രത്യേക മിടുക്കുണ്ട്.
കെയ്ലിയൻ എംബാെപ
19 വയസ്സ് (1998 ഡിസംബർ 20)
ഉയരം: 1.78 മീ.
പൊസിഷൻ: അറ്റാക്കിങ് മിഡ്ഫീൽഡർ (റൈറ്റ്), േഫാർവേഡ്
ഫ്രാൻസ്
2017 മാർച്ച്- 13 കളി, 3 ഗോൾ
ക്ലബ്
2015- മോണകോ (41 കളി, 16 ഗോൾ)
2017-18 പി.എസ്.ജി ലോൺ (27 കളി, 13 ഗോൾ)
എംബാപെ Fan
ഇഷ്ടതാരങ്ങൾ: ക്രിസ്റ്റ്യാനോ
റൊണാൾഡോ, നെയ്മർ,
എഡൻ ഹസാഡ്
ഇഷ്ട ക്ലബ്: ചെൽസി
മിടുക്ക്: ബാൾ കൺട്രോൾ, േപ്ലമേക്കിങ്, ഡ്രിബ്ലിങ്, ഫിനിഷിങ്, ഹെഡർ
ദൗർബല്യം: പ്രതിരോധപ്പിഴവ്, ഒാഫ്സൈഡ് ട്രാപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.