നെയ്മറിനായി വലവീശൽ; പി.എസ്.ജിക്കെതിരെ ലാ ലിഗ പരാതി നൽകും
text_fieldsമഡ്രിഡ്: ബാഴ്സലോണൻ താരം നെയ്മറിനെ പി.എസ്.ജിയിലേക്കെത്തിക്കാൻ ക്ലബ് ശ്രമിക്കുന്നതിനെതിരെ, സ്പാനിഷ് ഫുട്ബാൾ ലീഗ് ചീഫ് യാവിയർ ടെബാസ് യുവേഫക്ക് പരാതി നൽകും. ക്ലബ് ട്രാൻസ്ഫർ നിയമങ്ങൾക്ക് വിരുദ്ധമായി താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് ലാ ലിഗ പരാതിക്കൊരുങ്ങുന്നത്.
222 മില്യൺ യൂറോക്കാണ് നെയ്മറിനെ സ്വന്തമാക്കാൻ പി.എസ്.ജി ശ്രമിക്കുന്നത്. ഒറിക്സ് ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെൻറിെൻറ ഉടമസ്ഥതയിലുള്ള ഫ്രഞ്ച് ക്ലബ് പി.എസ്.ജി, താരക്കൈമാറ്റത്തിലെ സാമ്പത്തിക നിയമങ്ങൾ പാലിക്കുന്നില്ലെന്നാണ് ലാ ലിഗ ആരോപിക്കുന്നത്. യുവേഫയുടെ കണക്കു പ്രകാരം റയൽ മഡ്രിഡ്, ബാഴ്സലോണ ക്ലബുകളെക്കൾ ആസ്തിയിൽ തഴെയാണ് പി.എസ്.ജി. അത്തരത്തിലുള്ള ഒരു ക്ലബ് വൻ സംഖ്യ ട്രാൻസ്ഫർ വിൻഡോയിൽ ഇറക്കുന്നത് നിയമലംഘനമാണോയെന്ന് നോക്കേണ്ടുതുണ്ട്. ക്ലബിന് ഖത്തർ പണം നൽകുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട് -ലാ ലിഗ ചീഫ് പറഞ്ഞു. 2014ൽ താരക്കൈമാറ്റ നിയമലംഘനത്തിന് പി.എസ്.ജിക്ക് 60 മില്യൺ യൂറോ പിഴയടക്കേണ്ടിവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.