ഇറ്റലിയിൽ ഏപ്രിൽ മൂന്നു വരെ കളിവിലക്ക്, സ്പെയിനിൽ ലാലിഗ അടച്ചിട്ട സ്റ്റേഡിയത്തിൽ
text_fieldsമിലാൻ: കോവിഡ്-19 വൈറസ്ഭീതി വിതക്കുന്നത് തുടരുന്ന സാഹചര്യത്തിൽ കളി മൈതാനങ്ങൾ ക ാണികളില്ലാതെ ‘വരളും’. ഇറ്റലിയിൽ ചുരുങ്ങിയത് ഏപ്രിൽ മൂന്നുവരെയും സമ്പൂർണ കളിവിലക്ക് ഏർപ്പെടുത്തി. സീരി എ അടക്കം മത്സരങ്ങൾ ഈ കാലയളവിൽ അംഗീകരിക്കില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി അറിയിച്ചു. ഈ ആഴ്ചയും അടുത്തയാഴ്ചയുമായി നടക്കുന്ന ബഹുഭൂരിഭാഗം ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങളിലും കാണികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ ഇന്ന് അർധരാത്രിയിലെ പി.എസ്.ജി- ബൊറൂഷ്യ ഡോർട്മുണ്ട് മത്സരവും അടുത്തയാഴ്ചയിലെ ബാഴ്സലോണ- നപ്പോളി, ബയേൺ മ്യൂണിക്- ചെൽസി മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ആയിരിക്കും. യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ മത്സരത്തെയും കോവിഡ് ബാധിച്ചിട്ടുണ്ട്.
സ്പാനിഷ് ഫുട്ബാൾ സ്റ്റേഡിയങ്ങളിൽ 15 ദിവസത്തേക്ക് കാണികളെ പ്രവേശിക്കാതെയായിരിക്കും കളികൾ നടക്കുക. മാർച്ച് 22വരെയാണ് കാണികൾക്ക് നിരോധം. ഗ്രീക്ക് ക്ലബായ ഒളിമ്പിയാക്കോസിെൻറയും ഇംഗ്ലീഷ് ടീമായ നോട്ടിങ്ഹാം ഫോറസ്റ്റിെൻറയും ഉടമയായ ഇവാഞ്ചലോസ് മറീനാകിസിന് കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഒളിമ്പിയാക്കോസുമായുള്ള യൂറോപ്പ ലീഗ് മത്സരം നീട്ടിവെക്കണമെന്ന് ഇംഗ്ലീഷ് ക്ലബ് വോൾവ്സ് യുവേഫയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.