ഇരട്ട ഗോളുമായി റോണോയും റാഷ്ഫോഡും; റയലിനും മാഞ്ചസ്റ്ററിനും ജയം
text_fieldsമഡ്രിഡ്: ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിയുടെ കഥകഴിക്കാൻ ചുക്കാൻപിടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ലാ ലിഗയിലും ഫോം തുടർന്നപ്പോൾ, െഎബറിനെതിരെ റയൽ മഡ്രിഡിന് ജയം.
റൊണാൾഡോയുടെ രണ്ടു ഗോളിൽ 2-1നാണ് നിലവിലെ ചാമ്പ്യന്മാർ കളി ജയിച്ചത്. ഇേതാടെ മൂന്നാം സ്ഥാനത്തുള്ള റയൽ മഡ്രിഡിന് 28 മത്സരത്തിൽ 57 പോയൻറായി. ബാഴ്സ (69) ഒന്നാമതും അത്ലറ്റികോ മഡ്രിഡ് (61) രണ്ടാമതുമുണ്ട്.
പി.എസ്.ജിക്കെതിരെ നിറംമങ്ങിയ കരീം ബെൻേസമയെ ബെഞ്ചിലിരുത്തി ബെയ്ലിനെയും ക്രിസ്റ്റ്യാനോയെയും മുന്നേറ്റത്തിൽ നിയോഗിച്ചാണ് സിദാൻ ടീമിനെ ഒരുക്കിയത്. അത്ലറ്റികോ മഡ്രിഡ് ബാഴ്സയോട് തോറ്റതോടെ, രണ്ടാം സ്ഥാനക്കാരുമായുള്ള അകലം കുറക്കാൻ ആക്രമിച്ചു കളിച്ച റയലിനെ ക്രിസ്റ്റ്യാനോ റൊണാൾഡോ 34ാം മിനിറ്റിൽ ആദ്യം മുന്നിലെത്തിച്ചു. മോദ്രിച് ഒരുക്കിക്കൊടുത്ത അവസരത്തിൽ നിന്നാണ് പോർചുഗീസ് താരത്തിെൻറ ഗോൾ.
എന്നാൽ, രണ്ടാം പകുതി കഴിഞ്ഞ് അധികം വൈകാതെ െഎബർ (ഇവാൻ റാമിസ്, 50) ഒപ്പംപിടിച്ചു. കളി സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിയതോടെ ബെൻസേമ, വസ്ക്വസ് എന്നിവരെ പകരക്കാരായി കളത്തിലിറക്കി പരീക്ഷണം നടത്തിയെങ്കിലും രക്ഷയുണ്ടായില്ല.
എന്നാൽ, കളി കൈവിടാൻ മനസ്സില്ലാത്ത ക്രിസ്റ്റ്യാനോ ഒരിക്കൽകൂടി ടീമിെൻറ രക്ഷക്കെത്തി. കാർവയാലിെൻറ ഉശിരൻ ക്രോസിന് തലവെച്ചാണ് ക്രിസ്റ്റ്യാനോ െഎബറിെൻറ സമനില മോഹം തച്ചുടച്ചത്.
ഒാൾഡ് ട്രഫോഡിൽ മാഞ്ചസ്റ്ററിനോട് തോറ്റ് ലിവർപൂൾ
ലണ്ടൻ: വമ്പന്മാരെ എതിർ തട്ടകത്തിൽ ഒതുക്കി ശീലിച്ച ലിവർപൂളിന് ഒാൾഡ് ട്രഫോഡിൽ പിഴച്ചു. ‘എം-എസ്-എഫ്’ സഖ്യവുമായി മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ കഥകഴിക്കാനെത്തിയ യുർഗൻ ക്ലോപ്പിെൻറ പോരാളികൾക്ക് 2-1െൻറ തോൽവി. യുവതാരം മാർകസ് റാഷ്ഫോഡിെൻറ രണ്ടു തകർപ്പൻ ഗോളിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ജയം. ഇതോടെ 65 പോയൻറുമായി മാഞ്ചസ്റ്റർ രണ്ടാം സ്ഥാനം നിലനിർത്തി. 60 പോയൻറുമായി രണ്ടാമതാണ് ലിവർപൂൾ.
ജയിച്ചാൽ രണ്ടാം സ്ഥാനം പിടിക്കാമായിരുന്ന മത്സരം ഇരു ടീമുകൾക്കും അതിനിർണായകമായിരുന്നു. മാഞ്ചസ്റ്റർ കോച്ച് മൗറീന്യോ ലിവർപൂളിനെതിരെ അറിഞ്ഞുകൊണ്ടുതന്നെ തന്ത്രങ്ങളൊരുക്കി. എതിരാളികളുടെ അതിവേഗനീക്കങ്ങൾക്ക് കൗണ്ടർ അറ്റാക്കിലാണ് മാഞ്ചസ്റ്റർ മറുപടി നൽകിയത്.
ലിവർപൂൾ ഗോളിയെ നിസ്സഹായനാക്കി 14, 24 മിനിറ്റിലായിരുന്നു റാഷ്ഫോഡിെൻറ മിന്നുംഗോളുകൾ. ക്രിസ് സ്മാളിങ് നയിച്ച പ്രതിരോധകോട്ട പൊട്ടിക്കാൻ ലിവർപൂൾ താരങ്ങളായ മുഹമ്മദ് സലാഹ്, സാഡിയോ മനെ, ഫിർമീന്യോ സഖ്യം ആവതുശ്രമിച്ചെങ്കിലും നടന്നില്ല. 66ാം മിനിറ്റിൽ എറിക് ബെയ്ലിയുടെ പിഴവിൽ സെൽഫ് ഗോൾ വഴങ്ങിയതുമാത്രമാണ് യുനൈറ്റഡിെൻറ ഏക വീഴ്ച.
എന്നാൽ, വീണുകിട്ടിയ ഒരു ഗോളിെൻറ ആനുകൂല്യം മുതലെടുക്കാൻ ലിവർപൂളിനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.