ഫ്രാങ്ക് ലംപാര്‍ഡ് കളിമതിയാക്കി
text_fields
ലണ്ടന്‍: ചെല്‍സിക്ക് നിരവധി വിജയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഇംഗ്ളണ്ടിന്‍െറ മുന്‍ അന്താരാഷ്ട്ര ഫുട്ബാള്‍ താരം ഫ്രാങ്ക് ലംപാര്‍ഡ് പ്രഫഷനല്‍ ഫുട്ബാളിനോട് വിടചൊല്ലി. 21 വര്‍ഷം നീണ്ട കരിയര്‍ മതിയാക്കുന്നുവെന്നും ഇനി ജീവിതത്തിന്‍െറ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ലോകം കണ്ട ഏറ്റവും മികച്ച മധ്യനിര താരങ്ങളിലൊരാളായ ലംപാര്‍ഡ് പറഞ്ഞു. 2014ല്‍ ദേശീയ ടീമില്‍നിന്ന് വിരമിച്ച ഈ 38 കാരന്‍ കഴിഞ്ഞ ഒരു വര്‍ഷമായി അമേരിക്കയിലെ ന്യൂയോര്‍ക് സിറ്റിക്കു വേണ്ടിയാണ് കളിച്ചിരുന്നത്. ക്ളബുമായുള്ള കരാര്‍ അവസാനിച്ചതോടെയാണ് കളിമതിയാക്കാന്‍ തീരുമാനിച്ചത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ക്ളബുകളില്‍നിന്ന് ഓഫറുകള്‍ വന്നെങ്കിലും ഇനി കളിവേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ലംപാര്‍ഡ് ട്വിറ്ററില്‍ കുറിച്ചു.
1996ല്‍ വെസ്റ്റ്ഹാം യുനൈറ്റഡിനു വേണ്ടിയാണ് ലംപാര്‍ഡ് പ്രഫഷനല്‍ ഫുട്ബാളില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഞ്ചുവര്‍ഷത്തിനുശേഷമാണ് ചെല്‍സിയയിലത്തെിയത്. നീണ്ട 13 വര്‍ഷം ചെല്‍സിയയുടെ അവിഭാജ്യ ഘടകമായി ലംപാര്‍ഡ്. ഇതിനിടെ, മൂന്ന് പ്രീമിയര്‍ ലീഗ് കിരീടവും നാല് എഫ്.എ കപ്പ് ട്രോഫിയും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ചെല്‍സിക്ക് ലഭിച്ചു. നീലപ്പടക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ (147) താരമെന്ന റെക്കോഡ് ലംപാര്‍ഡിനാണ്.
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നാലാമത്തെ താരമാവും ഇദ്ദേഹമാണ്. 177 ഗോളുകളാണ് 20 വര്‍ഷത്തിനിടെ, 39 ക്ളബുകള്‍ക്കെതിരെ അടിച്ചുകൂട്ടിയത്. 1999ല്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം 106 തവണ രാജ്യത്തിനുവേണ്ടി ജഴ്സിയണിഞ്ഞു. 29 ഗോളുകളും നേടി.
ടോട്ടലി ഫ്രാങ്ക് എന്ന പേരില്‍ 2006ല്‍ ആത്മകഥ രചിച്ചിട്ടുണ്ട്. ഫുട്ബാള്‍ സംബന്ധിച്ച് കുട്ടികള്‍ക്കായി ഏതാനും നോവലുകളും എഴുതിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.