ഇനി ആദ്യ റൗണ്ടിെല അന്തിമ പോരാട്ടങ്ങൾ
text_fieldsമോസ്കോ: ഗ്രൂപ് ‘എ’യിലും ‘ബി’യിലും തിങ്കളാഴ്ച കലാശക്കൊട്ടാണ്. ഗ്രൂപ് ചാമ്പ്യന്മാർ ആരാവുമെന്നറിയാനുള്ള മത്സരങ്ങൾ. ഒപ്പം ആരൊക്കെ നോക്കൗട്ട് റൗണ്ടിലെത്തുമെന്നുറപ്പാക്കാനും. ‘എ’യിൽ മടക്ക ടിക്കറ്റുറപ്പിച്ച സൗദി അറേബ്യയും ഇൗജിപ്തും അഭിമാനപ്പോരാട്ടത്തിന് ബൂട്ട് കെട്ടുേമ്പാൾ, സേഫ് സോണിലുള്ള റഷ്യയും ഉറുഗ്വായ്യും (ആറ് േപായൻറ് വീതം) ഗ്രൂപ് ചാമ്പ്യന്മാരാവാൻ കൊമ്പുകോർക്കും. ‘ബി’ ഗ്രൂപ്പിൽ സ്ഥിതി അൽപം സങ്കീർണമാണ്. മൊറോക്കോ (പോയൻറില്ല) ഒഴിച്ച് ആരുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. സ്പെയിൻ, പോർചുഗൽ (നാലുവീതം), ഇറാൻ (മൂന്ന്) എന്നിങ്ങനെയാണ് പോയൻറ് നില. ഇവരിൽ ‘െഎ.സി.യു’വിൽനിന്ന് ആരാണ് പുറത്തുകടക്കുകയെന്നറിയാൻ അങ്കം കഴിഞ്ഞേ പറ്റൂ. ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങൾ ഒരേസമയത്താണ് അരങ്ങേറുക.
കലങ്ങിമറിയും ഗ്രൂപ് ബി
ഗ്രൂപ് ‘ബി’യിൽ എന്തും സംഭവിക്കാം. ഫേവറിറ്റുകളായ സ്പെയിനും പോർചുഗലും ജയിച്ചാൽ ഇരു ടീമുകളും ആശ്വാസത്തോടെ പ്രീക്വാർട്ടറിലേക്ക്. പിന്നെ ഗ്രൂപ് ചാമ്പ്യന്മാരെ ഗോൾ ശരാശരി തീരുമാനിക്കും. ഇതിൽ ഒപ്പമായാൽ മറ്റു മാനദണ്ഡങ്ങളും. എന്നാൽ, സ്പെയിൻ തോൽക്കാതിരിക്കുകയും അട്ടിമറിക്കാരായ ഇറാൻ, പറങ്കിപ്പടയെ തോൽപിക്കുകയും ചെയ്താലോ? സംഭവിക്കുമോയെന്ന് ആശ്ചര്യപ്പെേട്ടക്കാമെങ്കിലും സ്പെയിനിനെതിരെയുള്ള ഇറാെൻറ കളിയൊന്ന് കണ്ടാൽ മതി, അതുമാറും. ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാത്രം ആശ്രയിക്കുന്ന പോർചുഗലിന് അതുകൊണ്ട് തന്നെ നന്നായി ഒരുങ്ങേണ്ടിവരും. സൂപ്പർ താരത്തെ പൂട്ടാൻ ഇറാൻ ചക്രവ്യൂഹം ഒരുക്കുമെന്നുറപ്പാണ്. എന്നാൽ, നോക്കൗട്ട് ഉറപ്പിക്കാൻ സമനില മതിയാവും എന്നതാണ് പറങ്കികൾക്കുള്ള ആശ്വാസം. പരിക്കേറ്റ പ്ലേമേക്കർ ജാവോ മൗടീന്യോ കളിക്കില്ലെന്നത് പോർചുഗലിന് തിരിച്ചടിയാവും.
രണ്ടാം മത്സരവും എഴുതിത്തള്ളാനാവില്ല. മെഹ്തി ബനാഷ്യയുടെ നേതൃത്വത്തിലുള്ള മൊേറാക്കോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ രണ്ടു കളിയിലും തോറ്റത് ഒരേയൊരു ഗോളിന് മാത്രം. പ്രീക്വാർട്ടർ കടക്കാനാവില്ലെങ്കിലും സ്പെയിനിെൻറ ‘കഞ്ഞികുടി’ മുട്ടിക്കാനാവും. അതിനാൽ, ക്ലൈമാക്സ് എന്താണെന്നറിയാൻ കാത്തിരുന്ന് കളി കാണണം.
സലാഹിന് ജയിക്കണം; സൗദിക്കും
ലോകകപ്പിന് മുമ്പ് സൂപ്പർ താരങ്ങളുടെ പട്ടികയിലായിരുന്നു മുഹമ്മദ് സലാഹ്. പരിക്ക് വില്ലനായി റഷ്യയിലേക്കെത്തുേമ്പാഴും ലിവർപൂളിലെ മാജിക്കുകൾ ആ താരത്തിൽനിന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, സലാഹില്ലാത്ത ആദ്യ മത്സരത്തിൽ ഉറുഗ്വായ്യോടും (1-0) സലാഹ് ഇറങ്ങിയ മത്സരത്തിൽ റഷ്യയോടും (3-1) ഇൗജിപ്തിന് തോൽവി സമ്മതിച്ച് മടങ്ങേണ്ടിവന്നു. രണ്ടാം മത്സരത്തിൽ താരം നേടിയ പെനാൽറ്റി ഗോൾ മാത്രം ആശ്വാസം. സൗദിക്കെതിരെ അവസാന അങ്കത്തിനിറങ്ങുേമ്പാൾ ഒരു കളിയിലെങ്കിലും ജയിച്ച് ഇൗജിപ്തിെന തലയെടുപ്പോടെ മടക്കാനുള്ള ഒരുക്കത്തിലാണ്. സൗദിയാവെട്ട ആദ്യ കളിയിൽ റഷ്യക്കെതിരെ തകർന്നശേഷം ഉറുഗ്വായ്ക്കെതിരെ പൊരുതിനിന്നിരുന്നു. ഇരു ടീമുകൾക്കും ആശ്വാസ ജയമെങ്കിലും നേടി മടങ്ങുകയെന്നതാണ് ലക്ഷ്യമെന്നതിനാൽ പോരാട്ടം കനക്കും.
സാധ്യത ടീം
ഉറൂഗ്വായ്: മുസ്ലെറ, വരേല, ഗിമിനിസ്, ഗോഡിൻ, കാസെറസ്, സാഞ്ചസ്, െവൻസിനോ, ബെൻടോൻകർ, റോഡ്രിഗസ്, കവാനി, സുവാരസ്.
റഷ്യ: അകിൻഫീവ്, ഫെർണാൻഡസ്, കൊടെേപാവ്, ലെനാസേവിച്, സിർകോവ്, ഗാസിൻസ്കി, സോബിൻ, സെമീദോവ്, ഗോലോവിൻ, ചെർഷേവ്, ഡെയൂബ.
സൗദി: അൽഉെവെസി, അൽബുലെയ്ഹി, അൽ ഷറാനി, ഉതൈഫി, ദോസഹ്വി, അൽഫറാജി, ജാസിം, ബാബർ, അൽമുവല്ലദ്.
ഇൗജിപ്ത്: അൽ ഷെനാവി, ഫാതി, അൽ ഗബർ, അഹ്മദ് ഹഗാസി, അൽ ഷാഫി, എൽനീനി, ഹമദ്, സലാഹ്, അൽ സെയ്ദ്, ദാഫീദ്, മുഹ്സിൻ.
ഇറാൻ: അലിറസാ ബെയ്റാനൂനുദ് (ഗോളി), റാമീൻ, മുർതസ, റുസ്ബ ചെഷ്മി, ഹാജിസെയ്ഫ്, സജീദ് ഇസത്ത് അൽഹി, അലി റിസാ ജഹാൻബഹ്ഷ്, ഇബ്രഹാമി, അമീറി, അൻസാർഇഫ്രാദ്, സർദാർ അസ്മൂൻ
പോർചുഗൽ: റൂയി പാട്രീഷ്യോ, സോറസ്, പെെപ, ഫോൻഡെ, ഗ്വരീറോ, ബെർണാണ്ടോ സിൽവ, വില്യം കാർവാലേ, ബ്രൂണോ ഫെർണാണ്ടസ്, ക്രിസ്റ്റ്യാനോ, ഗോഡസ്, റികാർഡോ ക്വാറസ്മ.
സ്പെയ്ൻ: ഡിഹിയ, കാർവഹാൽ, റാമോസ്, പിക്വെ, ആൽബ, ബുസ്കറ്റ്സ്, കോക്കെ, സിൽവ, അൽക്കൻറാര, ഇസ്കോ, ഡീഗോ കോസ്റ്റ.
മൊറോക്കോ: മൂനിയർ, ഹകീമി, ബെനാട്ടിയ, സാസി, നബിൽ ദിറർ, അൽഹമാദി, എംബാർക് ബൊസോഫ, നൂറുദ്ദീൻ അമർബത്, യൂനുസ് ബെൽഹാൻദ, ഹസീം സിയാഷ്, അൽകാബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.