ലിവർപൂളും മാഞ്ചസ്റ്റർ യുനൈറ്റഡും ലീഗ് കപ്പ് ക്വാർട്ടറിൽ
text_fieldsലണ്ടൻ: 10 ഗോളുകൾ പിറന്ന ആവേശപ്പോരാട്ടത്തിനൊടുവിൽ ആഴ്സനലിനെ പെനാൽറ്റി ഷൂട്ടൗ ട്ടിൽ 4-5ന് മറികടന്ന ലിവർപൂളിെൻറ യുവനിര ലീഗ് കപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ ഇ ടമുറപ്പിച്ചു. ചെൽസിയെ ഒന്നിെനതിരെ രണ്ടു ഗോളുകൾക്ക് മലർത്തിയടിച്ച് മാഞ്ചസ് റ്റർ യുനൈറ്റഡും അവസാന എട്ടിലേക്ക് മുന്നേറി.
ആഴ്സനൽ മിഡ്ഫീൽഡർ ഡാനി സെബലോസ ിെൻറ പെനാൽറ്റി കിക്ക് തടഞ്ഞിട്ട 20കാരനായ ഗോൾകീപ്പർ കവോമിൻ കെല്ലഹർ ആൻഫീൽഡിൽ ഹീറോയായി. 16കാരൻ ഹാർവി എലിയറ്റുൾെപ്പടെ ലിവർപൂളിെൻറ ആദ്യ ഇലവനിലെ അഞ്ചുപേർ 20ൽ താഴെ പ്രായമുള്ളവരായിരുന്നു. മത്സരത്തിെൻറ വിവിധ ഘട്ടങ്ങളിൽ 3-1, 4-2, 5-4 എന്ന നിലയിൽ ലീഡ് സ്വന്തമാക്കിയ ആഴ്സനൽ വിജയം കൈവിട്ടുകളയുകയായിരുന്നു.
അഞ്ചാം മിനിറ്റില്‍ ഷകോദ്റാൻ മുസ്തഫിയുടെ സെല്‍ഫ് ഗോളില്‍ ലിവര്‍പൂളാണ് ആദ്യം മുന്നിലെത്തിയത്. 19ാം മിനിറ്റില്‍ സാകയുടെ ഷോട്ട് റീബൗണ്ടായി വന്ന പന്ത് ലക്ഷ്യത്തിലെത്തിച്ച് ലൂകാസ് ടൊറെയ്റ ആഴ്സനലിനെ ഒപ്പമെത്തിച്ചു. 26, 36 മിനിറ്റുകളില്‍ ലക്ഷ്യംകണ്ട് ഗബ്രിയേൽ മാര്‍ട്ടിനെല്ലി ആഴ്സനലിെൻറ ലീഡുയർത്തി. 43ാം മിനിറ്റിൽ ലിവർപൂളിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിെലത്തിച്ച് ജെയിംസ് മിൽനർ ഇടവേളക്ക് പിരിയുേമ്പാൾ സ്കോർ 2-3 ആക്കി.
ഏറെ നാളുകൾക്കുശേഷം ടീമിൽ മടങ്ങിയെത്തിയ മെസൂത് ഓസിലിെൻറ പാസിൽനിന്ന് 54ാം മിനിറ്റിൽ എയ്ൻസ്ലി മെയ്റ്റ്ലാൻഡ് നൈൽസ് ഗണ്ണേഴ്സിനായി നാലാമത്തെ വെടിപൊട്ടിച്ചു. എന്നാൽ, ഒക്സലേഡ് ചേമ്പർലെയ്െൻറയും (58) ഡിവോക് ഒറിജിെൻറയും (62) ഗോളിൽ ലിവർപൂൾ സ്കോർ ഒപ്പംപിടിക്കുകയായിരുന്നു. 70ാം മിനിറ്റിൽ മത്സരത്തിലെ മികച്ച ഗോളിലൂടെ ജോസഫ് വില്ലോക്ക് ആഴ്സനലിന് വീണ്ടും ലീഡ് നൽകി (5-4). ആഴ്സനൽ ജയിച്ചുവെന്ന് ആശ്വസിച്ചുനിൽക്കെ ഇഞ്ചുറി ടൈമിൽ വീണ്ടും ലക്ഷ്യംകണ്ട് ഒറിജി വിധിനിർണയം ഷൂട്ടൗട്ടിലേക്കു നീട്ടി.
ചെൽസിക്കെതിരായ പ്രീക്വാർട്ടറിൽ ഇരട്ടഗോൾ നേടിയ മാർകസ് റാഷ്ഫോഡാണ് യുനൈറ്റഡിന് ജയം സമ്മാനിച്ചത്. 25ാം മിനിറ്റിൽ ഡാനിയൽ ജയിംസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു റാഷ്ഫോഡിെൻറ ആദ്യ ഗോൾ. 61ാം മിനിറ്റിൽ തകർപ്പൻ ലോങ് റേഞ്ചർ ഗോളിലൂടെ മിച്ചി ബറ്റ്ഷൂആയി ചെൽസിയെ ഒപ്പെമത്തിച്ചു.
ശേഷമായിരുന്നു റാഷ്ഫോഡിെൻറ എണ്ണംപറഞ്ഞ ഫ്രീകിക്ക് ഗോൾ. 73ാം മിനിറ്റിൽ 30 വാര അകലെനിന്നു തൊടുത്ത ഫ്രീകിക്ക് വലയിലാക്കി റാഷ്ഫോഡ് യുനൈറ്റഡിന് ക്വാർട്ടർ ബെർത്ത് നൽകി. വോൾവ്സിനെ 2-1ന് മറികടന്ന് ആസ്റ്റൺവില്ലയും ക്വാർട്ടറിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.