ഫുട്ബാൾ വിസയില്ല; ലബനാൻ ഇന്ത്യയിലേക്കില്ല
text_fieldsമുംബൈ: ജൂൺ ഏഴിന് ഇന്ത്യക്കെതിരെ മുംബൈയിൽ നടക്കേണ്ട സൗഹൃദ ഫുട്ബാൾ മത്സരത്തിൽനിന്ന് ലബനാൻ പിന്മാറി. വിസപ്രശ്നം കാരണമാണ് പിന്മാറ്റമെന്ന് ലബനീസ് ഫുട്ബാൾ അസോസിയേഷൻ അഖിലേന്ത്യ ഫുട്ബാൾ അസോസിയേഷനെഴുതിയ കത്തിൽ വിശദമാക്കി. ജൂൺ 13ന് ബംഗളൂരുവിൽ കിർഗിസ്താനെതിരായ ഏഷ്യാകപ്പ് യോഗ്യതമത്സരത്തിനു മുമ്പായി തയാറെടുപ്പെന്ന നിലയിലാണ് എ.െഎ.എഫ്.എഫ് ലബനാനെ സന്നാഹമത്സരത്തിനായി ക്ഷണിച്ചത്. കോച്ച് സ്റ്റീഫൻ കോൺസ്റ്റെെൻറനു കീഴിൽ ടീം പ്രഖ്യാപിച്ച് ഒരുക്കം സജീവമാക്കുന്നതിനിടെയാണ് പിന്മാറ്റം. ലബനാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വിസ അനുവദിക്കുകയില്ലെന്ന നിയമതടസ്സമാണ് പ്രശ്നങ്ങൾക്ക് കാരണം.
പകരം എൻട്രി വിസയിലൂടെ വേണം ഇവിടെയെത്താൻ. എന്നാൽ, ലബനാനിലെയും പുറത്തെയും വിവിധ ക്ലബുകൾക്കായി കളിക്കുന്ന തങ്ങളുടെ താരങ്ങൾക്ക് വിസക്ക് അപേക്ഷ നൽകാൻ ബെയ്റൂത്തിലെ ഇന്ത്യൻ എംബസിയിലെത്താൻ കഴിയില്ലെന്നറിയിച്ചതിനാൽ പര്യടനത്തിൽനിന്ന് പിൻവാങ്ങുകയാണെന്ന് ലബനീസ് എഫ്.എ ജനറൽ സെക്രട്ടറി ജിഹാദ് അൽ ചൊഹോഫ് അറിയിച്ചു. അവസാന ഘട്ടത്തിലെ പിന്മാറ്റത്തിൽ ഇന്ത്യൻ കോച്ച് കോൺസ്റ്റെെൻറൻ നിരാശ പ്രകടിപ്പിച്ചു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ പകരം ടീമിനെ കണ്ടെത്തുകയെന്നത് എളുപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.