16 വർഷം കാത്തിരിപ്പ്; ഒടുവിൽ ലീഡ്സ് പ്രീമിയർ ലീഗിന്
text_fieldsലണ്ടൻ: 100ാം വാർഷികം ആഘോഷിച്ച ലീഡ്സിനും ആരാധകർക്കും സെഞ്ച്വറി ഗിഫ്റ്റായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ബർത്ത്. 16വർഷത്തെ ഇടവേളക്കു ശേഷമാണ് ഇംഗ്ലണ്ടിലെ ആദ്യകാല ചാമ്പ്യൻ ക്ലബായ ലീഡ്സ് സൂപ്പർ ക്ലബുകളുടെ പോരിടമായ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നത്. രണ്ടാം ഡിവിഷൻ ലീഗായ ഇംഗ്ലീഷ് ചാമ്പ്യൻഷിപ് സമാപിക്കാൻ രണ്ട് മത്സരം ബാക്കിനിൽക്കെ മാഴ്സലോ ബിയൽസയുടെ ടീം സീസണിലെ ചാമ്പ്യൻപട്ടം ഉറപ്പിച്ച് സ്ഥാനക്കയറ്റം നേടി.
മുഖ്യ എതിരാളിയായ വെസ്റ്റ്ബ്രോംവിച് വെള്ളിയാഴ്ച രാത്രി തോൽവി വഴങ്ങിയതോടെയാണ് ലീഡ്സിെൻറ കിരീടധാരണം ഉറപ്പായത്. ഇംഗ്ലീഷ് ഫുട്ബാളിലെ സ്ലീപ്പിങ് ജയൻറ് എന്ന വിശേഷണമുള്ള ലീഡ്സ്, കടവും സാമ്പത്തിക പ്രതിസന്ധിയും കൊണ്ട് കൂപ്പുകുത്തിയാണ് മുഖ്യധാരയിൽ നിന്നും പിന്തള്ളപ്പെടുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൻറ ആദ്യ കാലരൂപമായിരുന്ന ഫസ്റ്റ് ഡിവിഷൻ ലീഗിെൻറ അവസാന സീസണിേലതുൾപ്പെടെ (1991-92) മൂന്നു തവണ ജേതാക്കളായിരുന്നു. 2004ൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും തിരിച്ചടിയായതോടെ തരംതാഴ്ത്തപ്പെട്ടു.
താരങ്ങൾ, ആസ്തികൾ, സ്റ്റേഡിയം, അക്കാദമി എന്നിവ വിറ്റൊഴിവാക്കിയാണ് പ്രതിസന്ധിയെ തരണം ചെയ്തത്. ക്ലബ് പിരിച്ചുവിടാനുള്ള സാഹചര്യങ്ങളിലേക്ക് വരെ നീങ്ങിയ സാമ്പത്തിക അരക്ഷിതാവസ്ഥയിൽ ഉടമകൾ പലവട്ടം മാറി. ഇതിനിടെ, മൂന്നാം ഡിവിഷനിലേക്ക് വരെ തരംതാഴ്ത്തപ്പെട്ടു. 2017ൽ ക്ലബിെൻറ മുഴുവൻ ഉടമസ്ഥാവകാശം ഇറ്റാലിയൻ ബിസിനസുകാരൻ ആന്ദ്രെ റാഡ്രിസാനിയുടെ കൈകളിലെത്തിയതോടെ പഴയ പ്രതാപത്തിലേക്ക് ലീഡ്സ് വീണ്ടും വരികയായിരുന്നു. പുതിയ കോച്ചും കളിക്കാരുമെത്തിത്തുടങ്ങിയതോടെ 2019ൽ നൂറാം വാർഷികത്തിലേക്ക് പുതിയ ലീഡ്സ് അവതരിച്ചു.
ക്ലബ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലംവാങ്ങുന്ന പരിശീലകനായാണ് മാഴ്സലോ ബിയൽസ വന്നത്. കഴിഞ്ഞ സീസണിൽ മൂന്നം സ്ഥാനത്തായി പ്രീമിയർ ലീഗ് നഷ്ടമായതിെൻറ നഷ്ടം, ഇക്കുറി കിരീട നേട്ടത്തോടെ തന്നെ നികത്തിയാണ് ബിയൽസയും കുട്ടികളും പ്രീമിയർ ലീഗിൽ തിരികെയെത്തുന്നത്. 2004ൽ അർജൻറീനയെ ഒളിമ്പിക്സ് സ്വർണമെഡലിലേക്കും, കോപ റണ്ണേഴ്സ് അപ്പിലും, പിന്നീട് ചിലിെയ 2010 ലോകകപ്പിലുമെത്തിച്ച ബിയൽസയുടെ വരവ് ലീഡ്സിലും ചരിത്രമെഴുതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.