ഞങ്ങളുടെ ‘കിങ്’ ഇനിയില്ല; ഹൃദയം തകർന്ന് ലെസ്റ്റർ
text_fieldsഇംഗ്ലണ്ടിലെ ഇൗസ്റ്റ് മിഡ്ലാൻഡ് നഗരമായ ലെസ്റ്ററിന് കിരീടം വെക്കാത്ത രാജാവായിരുന്നു തായ് ശതകോടീശ്വരനായ വിചായ് ശ്രിവദ്ധനപ്രഭ. തായ്ലൻഡിലെ പ്രമുഖ ഡ്യൂട്ടി ഫ്രീ ബിസിനസ് ശൃംഖലയായ കിങ് പവർ ഗ്രൂപ്പിെൻറ ഉടമ എട്ടു വർഷം മുമ്പാണ് ലെസ്റ്റർ നഗരത്തിെൻറ‘കിങ്’ ആയി വരുന്നത്. ലെസ്റ്റർ സിറ്റിയെന്ന ശരാശരി നിലവാരമുള്ളൊരു ഫുട്ബാൾ ക്ലബിെന കോടികൾ എറിഞ്ഞ് സ്വന്തമാക്കിയതിലൂടെ ശ്രിവദ്ധന പ്രഭ ഇംഗ്ലീഷുകാരുടെ കിങ്ങും പ്രഭുവുമായി.
തങ്ങളുടെ ക്ലബുകളുടെ വിദേശ ഉടമസ്ഥതയെ ഉൾക്കൊള്ളാൻ മടിക്കുന്ന ഇംഗ്ലീഷ് ആരാധകർ പക്ഷേ, തായ് കോടീശ്വരനെ നെഞ്ചേറ്റി. ഏതാനും വർഷംകൊണ്ട് ലെസ്റ്റർ എന്ന ചെറു നഗരത്തെ ലോകഫുട്ബാൾ ഭൂപടത്തിലെ നക്ഷത്രപദവിയിലേക്കുയർത്തിയ മാന്ത്രികനെ അവർ എങ്ങനെ ഹൃദയത്തിലേറ്റാതിരിക്കും. കഴിഞ്ഞ രാത്രിയിൽ പ്രിയപ്പെട്ട കളിമുറ്റത്തുനിന്ന് പറന്നുയർന്ന ഹെലികോപ്ടറിനൊപ്പം കത്തിച്ചാമ്പലായിപ്പോയ ശ്രിവദ്ധനയോടുള്ള സ്നേഹത്തിൽ വീർപ്പുമുട്ടുകയാണ് ലെസ്റ്ററിപ്പോൾ.
ശനിയാഴ്ച രാത്രി ലെസ്റ്ററും വെസ്റ്റ് ഹാം യുനൈറ്റഡും തമ്മിലെ മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞതിനു പിന്നാലെയായിരുന്നു ദുരന്തം. കോപ്ടറിൽ ശ്രിവധനയും കയറിയിരുന്നോ എന്ന് ഉറപ്പാകാത്തതിനാൽ മരണ വാർത്ത സ്ഥിരീകരിക്കാൻ വൈകി. ഒടുവിൽ ഞായറാഴ്ച രാത്രിയോടെയാണ് ചെയർമാനും അപകടത്തിൽ മരിച്ചതായി ക്ലബ് ഒൗദ്യോഗികമായി അറിയിക്കുന്നത്. ശ്രിവദ്ധനക്കൊപ്പം കൂട്ടുകാരിയും മുൻ മിസ് തായ്ലൻഡുമായ നുസാറ സുക്നമായ്, സഹായി, രണ്ട് ൈപലറ്റുമാർ എന്നിവരാണ് ദുരന്തത്തിനിരയായത്.
മകൾ വൊറാമസും അപകടത്തിൽപെട്ടുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇവർ കോപ്ടറിൽ കയറിയിരുന്നില്ല. അപകടത്തിനു പിന്നാലെ സ്റ്റേഡിയം പരിസരത്തെത്തിയ ലെസ്റ്റർ ആരാധകർ പൂക്കളും ജഴ്സികളുമായി മരണമടഞ്ഞവർക്ക് ആദരാഞ്ജലിയർപ്പിച്ചു.
ഹൃദയവേദന നിറഞ്ഞ സന്ദേശങ്ങളോടെ അവർ ക്ലബ് ചെയർമാനുവേണ്ടി പ്രാർഥിച്ചു. ടീം ഉടമ എന്നതിനെക്കാൾ ആരാധകരെയും നഗരത്തെയും ചേർത്തുപിടിച്ച കോടീശ്വരനായാണ് ശ്രിവദ്ധനയെ ഇംഗ്ലീഷ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ആശുപത്രി, സ്കൂൾ, നഗരവികസനം ഉൾപ്പെടെ അടിസ്ഥാന വികസനങ്ങൾക്കായി കോടികൾ അദ്ദേഹം െചലവഴിച്ചു.
2010ൽ ഏറ്റെടുത്ത കിങ് പവർ ഗ്രൂപ്പിനു കീഴിൽ ലെസ്റ്റർ നാലു വർഷത്തിനുള്ളിൽ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടി. 2016ൽ 5000ത്തിൽ ഒന്ന് സാധ്യതയിൽനിന്ന് അവർ കിരീടം കൂടി നേടിയപ്പോൾ ശ്രിവദ്ധന പ്രഭ ഇൗ നാടിന് കിരീടമില്ലാത്ത രാജാവായി മാറി. കപ്പുയർത്തിയ ടീമിലെ 19 താരങ്ങൾക്ക് 2.5 കോടി വിലയുള്ള ബി.എം.ഡബ്ല്യൂ െഎ 8 കാറുകൾ സമ്മാനിച്ചായിരുന്നു അദ്ദേഹം വീണ്ടും ഞെട്ടിച്ചത്.
നൂറിലേറെ ജീവൻ രക്ഷിച്ചു; വീരനായി പൈലറ്റ്
ക്ലബ് ഉടമയുടെ മരണത്തിനിടയിലും ലോകം വാഴ്ത്തുന്നത് ഹെലികോപ്ടർ പറത്തിയ പൈലറ്റ് എറിക് ഷ്വാഫറിെൻറ മനോധൈര്യത്തെ. സ്റ്റേഡിയത്തിൽനിന്നു പറന്നുയർന്നതിനു ശേഷം നിയന്ത്രണം നഷ്ടമായ കോപ്ടർ നൂറിലേറെ ജനം തടിച്ചുകൂടിയ തെരുവിലും മീഡിയ ഏരിയയിലും വീഴാതെ ഒഴിഞ്ഞ കാർ പാർക്കിങ് കേന്ദ്രത്തിൽ വീഴ്ത്തുകയായിരുന്നു.
ഇതോടെ നൂറിലേറെ ജീവനാണ് മരണം മുന്നിൽകാണുേമ്പാഴും പൈലറ്റ് രക്ഷിച്ചത്. സ്റ്റേഡിയം പരിസരത്ത് ആരാധകരും മറ്റും നോക്കിനിൽക്കെയായിരുന്നു ദുരന്തം. ഇംഗ്ലീഷ് മാധ്യമങ്ങളുടെ തലക്കെട്ടുകളിലും പൈലറ്റിെൻറ ധീരതയെ വാഴ്ത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.