വീണ്ടും പൂക്കുന്ന ലെസ്റ്റർ വസന്തം
text_fieldsനിങ്ങൾ ലെസ്റ്റർ സിറ്റിയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കൂ, അവിടെ പൂത്തുനിൽക്കുന്ന വസന്തം കാണാം. അതിന്‍റെ ഗന്ധം ചി ല ഉന്മാദങ്ങൾ സൃഷ്ടിക്കുന്നു. കണ്ടുനിൽക്കുന്നവരെ ആനന്ദത്തിൽ ആറാടിക്കുന്നു. ഗാലറികളിൽ അത് പ്രകമ്പനം കൊളിച്ചുക ൊണ്ടേയിരിക്കുന്നു. എന്തൊരു ചുറുചുറുക്കാണ് ആ യുവത്വത്തിന്. കൂടുതൽ കൂടുതൽ അവർ കാല്പന്തുകളിയെ നെഞ്ചേറ്റുന്നവരെ തങ്ങളിലേക്ക് ആവാഹിക്കുന്നു.
പ്രീമിയർ ലീഗ് കലണ്ടറിന്‍റെ പകുതി ദൂരവും പിന്നിട്ട് 2019 മടങ്ങുമ്പോൾ ക്ലോപ്പിന് റെ പടക്കോപ്പുകൾ കുതിച്ചുപായുകയാണ്. തടഞ്ഞു നിർത്താൻ കെൽപ്പുണ്ടായിരുന്ന പെപ്പും കൂട്ടരും മർമ്മത്തിൽ കൊണ്ട അപ ്രതീക്ഷിത പ്രഹരങ്ങൾ കാരണം ഇപ്പോൾ ഇഴഞ്ഞു നീങ്ങുന്നു. ലീഗ് കാരണവരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ചിത്രത്തിലേ ഇല്ല. ട്ര ാൻസ്ഫർ വിലക്കുള്ള ചെൽസിയാണെങ്കിൽ ഉള്ളത് കൊണ്ട് ഓണം ആഘോഷിക്കുകയാണ്. ആഴ്സനലും ടോട്ടൻഹാമും കളിപഠിപ്പിച്ച അശാന് മാരുടെ നെഞ്ചത്തു തന്നെ ചവിട്ടി, ദേ കിടക്കുന്ന് രണ്ടും കളരിക്ക് പുറത്ത്. കഴിഞ്ഞ സീസണിലേത് പോലെ ഒരു ഫോട്ടോഫിനിഷും കാത്തിരിക്കുന്നവർ, ക്ലോപ്പിന് പണികൊടുക്കാൻ ആരെ കിട്ടും എന്ന് പരതുകയാണ്. അന്വേഷണങ്ങൾ എല്ലാം എത്തുന്നത് ബ്രന്‍റൺ റോഡ്‌ഗേഴ്‌സിന്‍റെ നീല കുറുക്കന്മാരിലേക്കാണ്. എന്നാൽ റോഡ്‌ഗേഴ്‌സിന് ഇതിലൊന്നും വലിയ താത്പര്യമില്ലെന്ന് തോന്നുന്നു. കഴിഞ്ഞ ദിവസം കൂടി ആശാൻ പറഞ്ഞു, ടീം ഡെവലപ്‌മെന്‍റ് മാത്രമാണ് മുന്നിലുള്ളതെന്ന്. എങ്കിലും ആബാലവൃദ്ധവും ഒളിഞ്ഞുനോക്കുന്നത് റോഡ്‌ഗേഴ്‌സിന്‍റെ ലെസ്റ്റർ സിറ്റിയിലേക്ക് തന്നെയാണ്.
2016ൽ ക്ലോഡിയോ റൈനേരി നിർത്തിയേടത്തു നിന്നും ഐറിഷ് മാൻ റോഡ്‌ഗേഴ്‌സ് തുടങ്ങിയിരിക്കുകയാണ്. മുന്നേറ്റ നിരയിൽ ജാമി വാർഡിയും പോസ്റ്റിനു കീഴിൽ കാസ്‌പെർ ഷ്മൈക്കൽ അല്ലാത്ത ഒട്ടുമിക്ക താരങ്ങളും മാറി. കന്‍റെയും മെഹർസും മാഗ്വയരും പോയ ഒഴിവിലേക്ക് മാഡിസൺ, അയോസ് പെരസ്, എൻഡിഡി, ഹംസ ചൗധൂരി, കാൽഗർ സോയുൻസ് തുടങ്ങിയ നല്ല തിളക്കുന്ന യുവ രക്തങ്ങൾ തന്നെ വന്നു. മിക്ക മത്സരങ്ങളിലും ഫസ്റ്റ് ഇലവനിൽ ഇടംപിടിക്കുന്നതും ഈ തുടക്കക്കാർ തന്നെയാണ്. ഈ പടക്കോപ്പുകളെല്ലാം വികസിച്ചാൽ ലെസ്റ്റർ യൂറോപ്പിൽ കുറച്ചുകാലം വിലസും. ഓരോ മത്സരം കഴിയുംതോറും ടീം കൂടുതൽ കൂടുതൽ ഒത്തിണക്കം കാണിക്കുന്നു. എന്നാൽ, പരിചയ സമ്പത്തിന്‍റെ അഭാവം വൻകിടക്കരുമായി കൊമ്പുകോർക്കുമ്പോൾ കാണുന്നുണ്ട്. ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പരാജയം ഇതിനുദാഹരണമാണ്.
ഗോൾവല കാക്കുന്നതിൽ കാസ്പെർ ഷ്മൈക്കേൽ അച്ഛൻ പീറ്റർ ഷ്മൈക്കേലിന്‍റെ പിൻഗാമി തന്നെയാണെന്ന് തെളിയിക്കുന്നു. പ്രതിരോധ നിരയാണ് എടുത്തുപറയേണ്ടത്. തുർക്കി തരാം സെന്‍റർ ബാക്ക് കാൾഗർ സോയൂൻസുവിന്‍റെ കടന്നുവരവ് ലെസ്റ്ററിനെ കൂടുതൽ ശക്തരാക്കിയിട്ടുണ്ട്. ഇന്ന് യൂറോപ്പിലെ വമ്പന്മാർ കണ്ണുവെക്കുന്ന താരമായി സോയൂൻസു വളർന്നു. ഒപ്പം റിക്കാർഡോ പെരേരയും ജോണി ഇവാൻസും ബെൻ ചിൽവെല്ലും ചേരുമ്പോൾ പ്രതിരോധം പഴുതുകളിലാത്തതാകുന്നു. നൈജീരിയൻ ഡിഫെൻസീവ് മിഡ്‌ഫീൽഡറായ വിൽഫ്രഡ് എൻഡിഡി തന്‍റെ റോൾ കൃത്യമായി നിർവഹിക്കുന്നു. ഉയരക്കൂടുതലും താരത്തിന്‍റെ ക്ലിയറൻസ് മികവും ടീമിന് ഒരു മുതൽക്കൂട്ടാണ്. ജനുവരിയിൽ ട്രാൻസ്ഫർ വിപണി തുറന്നപ്പോൾ യൂറോപ്പിലെ പലരും എൻഡിഡിക്ക് പിറകെയുണ്ട്. എൻഡിഡിക്ക് പകരക്കാരനായി ടീമിലുള്ള ബംഗ്ലാദേശ് വംശജനായ ഡിഫെൻസിവ് മിഡ്‌ഫീൽഡർ ഹംസ ചൗധരിയും ഭാവിയുടെ വാഗ്ദാനമാണ്.
മധ്യനിര ഇംഗ്ലണ്ട് യുവതാരം ജെയിംസ് മാഡിസണിന്‍റെ കൈകളിൽ ഭദ്രമാണ്. മുന്നേറ്റ നിരയിലേക്ക് പന്തെത്തിക്കുന്നതോടൊപ്പം ഗോൾ നേടുന്നതിലും താരം മികവുപുലർത്തുന്നു. ബെൽജിയം ഇന്‍റർനാഷനലുകളായ യൂറി ടെലെമിൻസും ഡെന്നിസ് പ്രയറ്റും ഇംഗ്ലണ്ട് താരങ്ങളായ ഹാർവേ ബെർനെസും ചേരുന്ന മധ്യനിരക്ക് പ്രായം ഇരുപത്തിയഞ്ചു കടക്കാത്ത ചെറുപ്പമാണ്.
പ്രീമിയർ ലീഗിലെ ടോപ്സ്കോററായി തുടരുന്ന ജാമി വാർഡിയാണ് മുന്നേറ്റനിര നയിക്കുന്നത്. 17 ഗോളുകൾ ഇതിനകം താരം നേടി കഴിഞ്ഞു. സെക്കൻഡ് സ്‌ട്രൈക്കറായി കളിക്കുന്ന സ്പാനിഷ് യുവരക്തം അയോഷ് പെരസിന്‍റെ വ്യക്തിഗത മികവ് ടീമിന് ശരിക്കും മുതൽകൂട്ടാവുന്നുണ്ട്. സതാംപ്ടണിനെതിരെ ഹാട്രിക് നേടിയ താരം ഗോൾ അടിപ്പിക്കുന്നതിലും മികവുതെളിയിക്കുന്നു. ഇവർക്ക് പകരമായി കേളേച്ചിയും ഗ്രേയും സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലിരിക്കുന്നു.
ടീം എന്ന നിലയിൽ ഇനി ലെസ്റ്ററിന് ചിലത് തെളിക്കാനുള്ള അവസരമാണ്. മികച്ച കോച്ചും കഠിനാധ്വാനം കൊണ്ട് മികവ് തെളിയിച്ച യുവ താരങ്ങളും അവർക്കൊപ്പമുണ്ട്. പരാജയത്തിന്‍റെ പാഠങ്ങൾ ഉൾക്കൊണ്ട് മുന്നേറിയാൽ വരാനുള്ള നാളുകൾ അവരുടെതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.