ബാഴ്സ, ചെൽസി, ബയേൺ, യുനൈറ്റഡ്, പി.എസ്.ജി ടീമുകൾക്ക് ജയം
text_fieldsതാരപ്പടയും സൂപ്പർ ക്ലബുകളും നിറഞ്ഞ യൂവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് പോരാട്ടങ്ങൾക്ക് ആരാധകർ ആശിച്ചപോലെ തുടക്കം. 16 ടീമുകൾ എട്ട് മൈതാനങ്ങളിലായി മാറ്റുരച്ച രാത്രിയിൽ ഗോൾമഴയോടെ വൻകരയുടെ പെരുങ്കളിയാട്ടത്തിന് കിക്കോഫ് കുറിച്ചു. മുൻ ചാമ്പ്യന്മാരായ ബാഴ്സലോണ, ചെൽസി, ബയേൺ മ്യൂണിക് തുടങ്ങിയവർ മത്സരിച്ച് ഗോളടിച്ച ആദ്യ രാത്രിയിൽ ആകെ പിറന്നത് 28 ഗോളുകൾ. ബാഴ്സലോണ, മാഞ്ചസ്റ്റർ യുനൈറ്റഡ്, ബയേൺ മ്യൂണിക്, പി.എസ്.ജി, ചെൽസി ക്ലബുകൾ ഗ്രൂപ് റൗണ്ട് മത്സരം മികച്ച മാർജിനിൽ ജയിച്ച് കുതിപ്പിന് തുടക്കമിട്ടു.
അഞ്ചുമാസം മുമ്പ് നൂകാമ്പിൽ വീണ കണ്ണീരിെൻറ നനവ് മായിച്ചുകൊണ്ട് ലയണൽ മെസ്സിയും ബാഴ്സലോണയും ഇതാ വരുന്നു. കഴിഞ്ഞ ഏപ്രിലിലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ തങ്ങളെ നാണംകെടുത്തിയ യുവൻറസിെൻറ വലയിൽ ഗോൾ ആറാട്ട് തീർത്ത് ബാഴ്സലോണയുടെ കിരീടയാത്രയിലേക്കുള്ള യാത്ര ആരംഭിച്ചു. ഗ്രൂപ് ‘ഡി’യിലെ പോരാട്ടത്തിൽ ബദ്ധവൈരികളായ യുവൻറസിനെ 3-0ത്തിന് മുക്കിയ ബാഴ്സലോണ പഴയ കണക്കുകൾ പലിശസഹിതം തന്നെ വീട്ടി. അകമ്പടിയായി ലയണൽ മെസ്സിയുടെ ഇരട്ടേഗാൾ കൂടി പിറന്നേതാടെ പൗലോ ഡിബാലയെന്ന മറ്റൊരു അർജൻറീനക്കാരനെ വെച്ച് അളക്കാൻ ശ്രമിച്ച വിമർശകർക്കുള്ള മറുപടിയുമായി.
ചാമ്പ്യൻസ് ലീഗിലെ നിലവിലെ റണ്ണറപ്പായ യുവൻറസിനെ ഗ്രൂപ് റൗണ്ടിലെ ആദ്യ മത്സരത്തിൽതന്നെ എതിരാളിയായി ലഭിച്ചപ്പോൾ കരുതലോടെയും ആവനാഴിയിലെ അടവുകളെല്ലാം പ്രയോഗിച്ചുമായിരുന്നു ബാഴ്സയുടെ കളി. പൗലോ ഡിബാല-ഗോൺസാലോ ഹിഗ്വെയ്ൻ, ഡഗ്ലസ് കോസ്റ്റ തുടങ്ങിയവരെ മുൻനിരയിലും ഇറ്റാലിയൻ ഇതിഹാസം ജിയാൻലൂയിജി ബുഫണിനെ ഗോൾവലക്കു ക ീഴിലും അണിനിരത്തി തുടങ്ങിയ യുവൻറസിെൻറ സമ്മർദതന്ത്രങ്ങൾ തുടക്കത്തിൽതന്നെ കറ്റാലൻ പട പൊളിച്ചെഴുതി.
നെയ്മറിന് പകരമെത്തിയ ഒസ്മാനെ ഡെംബലെയെ ഒപ്പംനിർത്തി മെസ്സിയും സുവാരസും തുടങ്ങിയ ആക്രമണത്തിന് മധ്യനിരയിൽ ഇവാൻ റാകിടിച്ചും ആന്ദ്രെ ഇനിയെസ്റ്റയും തന്ത്രം മെനഞ്ഞു. ഒന്നാം പകുതിയുടെ തുടക്കത്തിൽ ഡിബാല വെടിയുണ്ട വേഗത്തിൽ പന്തുമായി കുതിച്ചെത്തി ഒറ്റപ്പെട്ട ആക്രമണം നടത്തിയെങ്കിലും 45ാം മിനിറ്റിൽ മെസ്സിയുടെ ക്ലാസിലൂടെ പിറന്ന ഗോൾ യുവൻറസിനെ ചിത്രത്തിൽനിന്നേ മായിച്ചുകളഞ്ഞു. മെസ്സി തുടങ്ങിയ മുന്നേറ്റത്തിൽ പെനാൽറ്റി ബോക്സിനുള്ളിൽ സുവാരസ് മറിച്ചുനൽകിയ പന്ത് മൂന്ന് പ്രതിരോധക്കാർക്കിടയിലൂടെ അർജൻറീന താരം വലയുടെ ഇടതുമൂലയിലേക്ക് പറത്തി.
രണ്ടാം പകുതിയുടെ 56ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. അതിനു പിന്നിലും മെസ്സിയുടെ ബൂട്ടുകൾ തന്നെ. വലതുമൂലയിൽനിന്നും മെസ്സി തൊടുത്ത ക്രോസ് ഗോൾപോസ്റ്റിന് താഴെ യുവൻറസ് മധ്യനിരക്കാരൻ സ്റ്റെഫാനോ മിറോയുടെ ബൂട്ടിൽ തട്ടി ഗതിതെറ്റിയപ്പോൾ ഇവാൻ റാകിടിചിെൻറ കടന്നാക്രമണം ബുഫണും പ്രതീക്ഷിച്ചില്ല. പോയൻറ്ബ്ലാങ്ക് ഷോട്ടിൽ ഗോൾവല കുലുങ്ങി. 69ാം മിനിറ്റിൽ വീണ്ടും മെസ്സിയുടെ ഉൗഴം. മധ്യവരക്കരികിൽനിന്നും ഇനിയെസ്റ്റ നടത്തിയ അതിവേഗ കുതിപ്പ് ബോക്സിനു മുന്നിൽ മെസ്സിയിലൂടെ ഗോളായി മാറി. 3-0ത്തിന് കറ്റാലന്മാരുടെ തകർപ്പൻ ജയം.
നിറഞ്ഞുകളിച്ച മെസ്സി മൈതാനം റാഞ്ചിയപ്പോൾ അരങ്ങേറ്റക്കാരൻ ഒസ്മാനെ ഡെംബലെയുടെയും സുവാരസിെൻറയും ഇനിയെസ്റ്റയുടെയുമെല്ലാം ഒാൾഒൗട്ട് പ്രകടനം മുങ്ങിപ്പോയി. എതിരാളിയുടെ ഫൗളിന് കാർഡ് ചോദിച്ച് റഫറിയെ പിടിച്ച മെസ്സിക്ക് മഞ്ഞക്കാർഡ് ലഭിച്ചതും സുവാരസിെൻറ പോയൻറ്ബ്ലാങ്ക് ഷോട്ട് മിന്നൽ സേവിങ്ങിലൂടെ തട്ടിയകറ്റിയ ബുഫണുമെല്ലാം ചേർന്ന് ന്യൂകാമ്പ് ഷോ ഗംഭീരമാക്കി.
ഫൈവ്സ്റ്റാർ പി.എസ്.ജി
നെയ്മർ, കെയ്ലിയൻ എംബാപ്പെ, എഡിൻസൺ കവാനി -മൂവർ സംഘവുമായി ചാമ്പ്യൻസ് ലീഗ് യാത്ര തുടങ്ങിയ ഫ്രഞ്ച് ചാമ്പ്യന്മാർക്ക് കൊതിച്ചപോലെ തുടക്കമായി. 19ാം മിനിറ്റിൽ നെയ്മറിെൻറ ഗോളിലൂടെ കുറിച്ച ഗോൾവേട്ടയിൽ എംബാപ്പെ (34), എഡിൻസൺ കവാനി (40, 85) എന്നിവർ കണ്ണികളായി. 83ാം മിനിറ്റിൽ സെൽറ്റിക് താരം മൈകൽ ലസ്റ്റിങ്ങിെൻറ സെൽഫ് ഗോൾ കൂടിയായതോടെ പട്ടിക പൂർത്തിയായി. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് സെമിയിൽ കൈവിട്ട സ്വപ്നങ്ങൾ നെയ്തുകൂട്ടാൻ പൊന്നുംവിലയുള്ള താരങ്ങളെ സ്വന്തമാക്കിയ പി.എസ്.ജിയുടെ കുതിപ്പിനുള്ള മിന്നുന്ന തുടക്കവുമായി ആദ്യ ജയം.
ഗോളില്ലാതെ മഡ്രിഡ്
എല്ലാവരും ഗോളടിച്ചുകൂട്ടിയ രാത്രിയിൽ അത്ലറ്റികോ മഡ്രിഡും എ.എസ് റോമയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ‘ഡി’യിൽ പോർചുഗൽ ക്ലബ് സ്പോർട്ടിങ് 3-2ന് ഒളിമ്പിയാകോസിനെയും, ‘എ’യിൽ സി.എസ്.കെ.എ മോസ്കോ 2-1ന് ബെൻഫികയെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.