ജർമൻ സംഘത്തെ പ്രഖ്യാപിച്ചു; സാനെയില്ല
text_fieldsമ്യൂണിക്: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ കിരീടത്തിലേക്ക് നയിച്ച സൂപ്പർതാരം ലെറോയ് സാനെയെ ഒഴിവാക്കി ജർമനി ലോകകപ്പിനായി റഷ്യയിലേക്ക്. പരിക്കു മാറി തിരിച്ചെത്തിയ ഗോൾകീപ്പർ മാനുവൽ നോയറെ നിലനിർത്തിയാണ് കോച്ച് യൊആഹിം േലായ്വ് 23 അംഗ അന്തിമ സംഘത്തെ പ്രഖ്യാപിച്ചത്. മേയിൽ പ്രഖ്യാപിച്ച 27 അംഗ ടീമിൽനിന്ന് സാനെക്കു പുറമെ മൂന്നു പേരെകൂടി ഒഴിവാക്കി. ഗോൾകീപ്പർ ബെൺഡ് ലെനോ, ഫോർവേഡ് നിൽസ് പീറ്റേഴ്സൻ, പ്രതിരോധ താരം ജൊനാഥൻ താ എന്നിവരെയാണ് ഒഴിവാക്കിയത്. കാൽമുട്ടിലെ പരിക്കു കാരണം ഏഴുമാസത്തിലേറെ കളത്തിന് പുറത്തായിരുന്ന നോയർ ശനിയാഴ്ച ഒാസ്ട്രിയക്കെതിരായ സന്നാഹത്തിലാണ് തിരിച്ചെത്തിയത്.
2016 യൂറോകപ്പിൽ ജർമൻ ടീമിൽ അരങ്ങേറ്റം കുറിച്ച സാനെ കഴിഞ്ഞ പ്രീമിയർലീഗ് സീസണിൽ 32 കളിയിൽ 10 ഗോൾ നേടിയിരുന്നു. 15 ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ലോകകപ്പ് ടീമിൽ ഇടം ഉറപ്പിച്ചിരിക്കെയാണ് ലോയ്വിെൻറ അപ്രതീക്ഷിത വെട്ട്. ജൂലിയൻ ബ്രാൻഡാണ് സാനെക്ക് പകരം. മികച്ച ശാരീരികക്ഷമതയാണ് ബ്രാൻഡിന് ഇടം നൽകിയതെന്നാണ് ലോയ്വിെൻറ പക്ഷം. കഴിഞ്ഞ കിരീട സംഘത്തിലുള്ള നോയർ തന്നെയായും ഒന്നാം നമ്പർ ഗോളി. നിലവിലെ ചാമ്പ്യന്മാരായ ജർമനി സന്നാഹമത്സരങ്ങളിലെ തുടർതോൽവികളുമായാണ് റഷ്യയിലേക്ക് പുറപ്പെടുന്നത്. ശനിയാഴ്ച ഒാസ്ട്രിയക്കു മുന്നിലും 2-1ന് തോറ്റിരുന്നു.
ടീം ജർമനി
ഗോൾകീപ്പർ: മാനുവൽ നോയർ (ബയേൺ), ടെർ സീറ്റീഗൻ (ബാഴ്സലോണ), കെവിൻ ട്രാപ്പ് (പി.എസ്.ജി) പ്രതിരോധം: ജെറോം ബോെട്ടങ്, മാത്യാസ് ജിൻറർ, ജൊനാസ് ഹെക്ടർ, മാറ്റ് ഹുമ്മൽസ്, ജോഷ്വ കിമ്മിഷ്, മാർവിൻ പ്ലാറ്റൻഹാഡ്, അെൻറാണിയോ റ്യൂഡിഗർ, നിക്ലാസ് സ്യൂലെ. മധ്യനിര: ജൂലിയൻ ബ്രാൻഡ്, ജൂലിയൻ ഡ്രാക്സ്ലർ, ലിയോൺ ഗൊരസ്ക, ഇൽകെ ഗുൻഡോഗൻ, സമി ഖെദീര, ടോണി ക്രൂസ്, തോമസ് മ്യൂളർ, മാർകോ റ്യൂസ്, സെബാസ്റ്റ്യൻ റുഡി, മെസ്യൂത് ഒാസിൽ. മുന്നേറ്റം: മരിയോ ഗോമസ്, തിമോ വെർനർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.