Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 2:12 AM IST Updated On
date_range 6 July 2017 2:16 AM IST2,200 കോടിയുടെ കരാർ; മെസ്സി 2021 വരെ ബാഴ്സലോണയിൽ തുടരും
text_fieldsbookmark_border
ബാഴ്സലോണ: അർജൻറീനൻ സൂപ്പർ താരം ലയണൽ മെസ്സി 2021 വരെ ബാഴ്സലോണയിൽ തുടരും. ക്ലബുമായുള്ള കരാർ മെസ്സി അഞ്ചു വർഷത്തേക്ക് നീട്ടി. 2,200 കോടി (300 മില്യൻ യൂറോ)യുടെ പുതിയ കാരാറാണ് മെസ്സിയുമായി ബാഴ്സ ഒപ്പിട്ടതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഞ്ച് ലക്ഷം യൂറോയാണ് മെസ്സിയുടെ ഒരാഴ്ചത്തെ പ്രതിഫലത്തുകയെന്നും റിപ്പോർട്ടുകളുണ്ട്.
മെസ്സിയുടെ നിലവിലെ കരാർ 2018 വരെയാണുള്ളത്. ക്ലബിനായി 583 മത്സരങ്ങളിൽ നിന്നും 507 ഗോളെന്ന റെക്കോർഡ് നേട്ടം കൈവരിച്ച മെസ്സി ഇതിനിടെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
BREAKING
— FC Barcelona (@FCBarcelona) July 5, 2017
Leo Messi will remain at @FCBarcelona until 2021.#Messi2021 pic.twitter.com/Ee0KZIse59
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story