വിവാദ പ്രസ്താവന; മെസ്സിക്ക് വിലക്കും പിഴയും
text_fieldsലുക്വെ (പരഗ്വേ): കോപ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ ചുവപ്പുകാർഡ് കിട്ടി മടങ്ങിയതിനു പിന്നാലെ സംഘാടകർക്കും റഫറിമാർക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച അർജൻറ ീന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് ഒരു മത്സരത്തിൽ വിലക്കും 1500 ഡോളർ (ഏകദേശം ലക്ഷം രൂപ) പി ഴയും. ദക്ഷിണ അമേരിക്കൻ ഫുട്ബാൾ കോൺഫെഡറേഷനാണ് ശിക്ഷ വിധിച്ചത്. ടൂർണമെൻറിലെ മോശം റഫറിയിങ്ങിനെതിരെ രൂക്ഷമായ ഭാഷയിൽ സംഘടനക്ക് കത്തെഴുതിയ അര്‍ജൻറീന ഫുട്ബാള്‍ അസോസിയേഷന് (എ.എഫ്.എ) തലവന്‍ ക്ലോഡിയോ താപിയയെ ഫിഫ പ്രതിനിധി സ്ഥാനത്തുനിന്ന് കോൺമബോൾ നീക്കി.
ചിലിക്കെതിരായ മത്സരത്തിൽ ഗാരി മെഡലുമായി കൊമ്പുകോർത്ത മെസ്സിക്ക് റഫറി ചുവപ്പുകാർഡ് നൽകി. ശേഷം ടൂർണമെൻറിൽ അഴിമതിയുണ്ടെന്നും ആതിഥേയരായ ബ്രസീലിന് അനുകൂലമായാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നതെന്നുമടക്കം രൂക്ഷവിമർശനങ്ങളാണ് മെസ്സി ഉന്നയിച്ചത്. എന്നാല്‍, യഥാർഥത്തില്‍ ചുവപ്പുകാര്‍ഡ് ലഭിക്കേണ്ട ഫൗള്‍ മെസ്സിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് ടി.വി റീപ്ലേകളിൽ വ്യക്തമായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സമ്മാനദാനച്ചടങ്ങ് മെസ്സി ബഹിഷ്കരിച്ചു.
പിന്നാലെ മെസ്സിക്ക് രണ്ടു വർഷം വരെ വിലക്ക് ലഭിക്കുമെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. വിധിപ്രകാരം 2022 ലോകകപ്പിനുള്ള അര്‍ജൻറീനയുടെ ആദ്യ യോഗ്യതാ മത്സരത്തില്‍ മെസ്സിക്ക് കളത്തിലിറങ്ങാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.