ലയണൽ മെസ്സിയെ ചെഗുവേരയാക്കി ഫ്രഞ്ച് പത്രം
text_fieldsകോവിഡ്-19നെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേതനത്തിെൻറ 70 ശതമാന ം വേണ്ടെന്നുവെക്കാൻ തയാറായ ലയണൽ മെസ്സിയും ബാഴ്സലോണയിലെ സഹതാരങ്ങളുമായിരുന്നു ആരാധകലോകത്തെ സൂപ്പർ ഹിറ്റ്. ക്ലബിലെ സാധാരണ ജീവനക്കാർക്ക് 100 ശതമാനവും ശമ്പളം നൽകുന്നതിനായി കോടികൾ പ്രതിഫലം വാങ്ങുന്ന താരങ്ങൾ, ആരും ആവശ്യപ്പെടാതെയായിരുന്നു വിട്ടുവീഴ്ച ചെയ്തത്.
ചൊവ്വാഴ്ചത്തെ യൂറോപ്യൻ മാധ്യമങ്ങളെല്ലാം മെസ്സിയെയും കൂട്ടുകാരെയും അഭിനന്ദനംകൊണ്ട് മൂടി. ഫ്രഞ്ച് പത്രമായ ‘എൽ ഇക്വിപി’െൻറ തലവാചകമായിരുന്നു ശ്രദ്ധേയം. ലയണൽ മെസ്സിയെ ചെ ഗുവേരയാക്കി ചിത്രീകരിച്ച് അവർ ‘ബാഴ്സേലാണയുടെ ചെ ഗുവേര’യെന്നും വിളിച്ചു.
അർജൻറീന താരം ക്യൂബൻ വിപ്ലവനായകനായ ചെ ഗുവേരയോടുള്ള തെൻറ ഇഷ്ടം 2011ൽ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു.
പ്രതിവാരം അഞ്ചു ലക്ഷം പൗണ്ടാണ് (4.65 കോടി രൂപ) മെസ്സിയുടെ പ്രതിഫലം. ട്വിറ്ററിൽ നീണ്ട കുറിപ്പിലൂടെയാണ് മെസ്സി വേതനം കുറച്ചുള്ള പ്രഖ്യാപനം നടത്തിയത്. പിന്തുണയുമായി സഹതാരങ്ങളുമെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.