മെസ്സി ട്രിക്കിൽ ബാഴ്സ; ബാഴ്സ ഒന്നാമത്;
text_fields
ബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസ്സി സീസണിലെ ആദ്യ ഹാട്രിക് കുറിച്ചപ്പോൾ, സ്വന്തം നാട്ടുകാരായ എസ്പാന്യോളിനെതിരെ ബാഴ്സലോണക്ക് 5-0ത്തിെൻറ ജയം. നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് സാൻറിയാഗോ ബെർണബ്യൂവിൽ 1-1ന് സമനിലയിലായതിനു പിന്നാലെയാണ് ബാഴ്സലോണയുടെ പഞ്ചനക്ഷത്ര തിളക്കമുള്ള ജയം. ഇതോടെ റയലിനെക്കാൾ നാലു പോയൻറ് ലീഡ് നേടി ബാഴ്സലോണ (9) പട്ടികയിൽ ഒന്നാമതെത്തി. അഞ്ചു േപായൻറുള്ള റയൽ മഡ്രിഡ് ആറാം സ്ഥാനത്താണ്.
ബൊറൂസിയ ഡോർട്മുണ്ടിൽനിന്ന് െപാന്നുംവിലക്ക് ബാഴ്സലോണയിലെത്തിയ ഒസ്മാനെ ഡിംബലെ 68ാം മിനിറ്റിൽ അരങ്ങേറ്റം കുറിക്കുന്നതിനു മുേമ്പ, മെസ്സിയുടെ മൂന്നു ഗോളിൽ കറ്റാലൻ പട മുന്നിലെത്തിയിരുന്നു. 26ാം മിനിറ്റിലായിരുന്നു മെസ്സി ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്. ഇവാൻ റാക്കിറ്റിച്ചിെൻറ പാസ് ഗോളാക്കിമാറ്റി വേട്ടക്ക് തുടക്കം കുറിച്ചു. പ്രതിരോധനിരക്കാരുടെ ഇടയിലൂടെ നീട്ടിനൽകിയ പന്ത് സ്വീകരിച്ച് െമസ്സിയുടെ സുന്ദരമായ ഫിനിഷിങ്. ജോർഡി ആൽബയും മെസ്സിയും േചർന്ന് നടത്തിയ പ്രത്യാക്രമണമായിരുന്നു 35ാം മിനിറ്റിലെ രണ്ടാം ഗോളായി മാറിയത്. ഇടവേളക്കുശേഷം അർജൻറീനൻ താരം ഹാട്രിക്കും തികച്ചു. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് ജോർഡി ആൽബ തന്നെ. സീസണിൽ ലയണൽ മെസ്സിയുടെ ആദ്യ ഹാട്രിക്കിന് നൂകാംപ് സാക്ഷ്യംവഹിച്ചപ്പോൾ മൂന്നു കളിയിൽ ഗോളെണ്ണം അഞ്ചായി.
ബാഴ്സ വിട്ട നെയ്മറിനു പകരം ഇടതു വിങ് ചലിപ്പിച്ച ജെറാഡ് ഡിലോഫുവിനെ പിൻവലിച്ചാണ് കോച്ച് ഏണസ്റ്റോ വാൽവർഡേ ഡിംബലെയെ മൈതാനത്തിറക്കുന്നത്. നിറഞ്ഞുകളിച്ച ഫ്രഞ്ച് താരം ലൂയി സുവാരസിെൻറ അവസാന ഗോളിന് (90ാം മിനിറ്റ്) വഴിയൊരുക്കുകയും ചെയ്തു. ബാഴ്സയുടെ മറ്റൊരു ഗോൾ ഹെഡറിലൂടെ ജെറാഡ് പിക്വെയുടെ (87ാം മിനിറ്റ്) വകയായിരുന്നു. റയൽ സൊസീഡാഡ് 4-2ന് ഡിപോർടിവോ ലാ കൊരൂനയെ തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.