കോവിഡ്: വീടുകളിൽ തന്നെയിരിക്കാൻ മെസ്സിയുടെ ഉപദേശം
text_fieldsബാഴ്സലോണ: ലോകമാകെ വ്യാപിക്കുന്ന കോവിഡിനെ അതിജീവിക്കാൻ ഉപദേശവുമായി സൂപ്പർതാരം ലയണൽ മെസ്സി. മക്കളോടൊപ് പം വീട്ടിലിരുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് മെസ്സി തെൻറ ഉപദേശം പങ്കുവെച്ചത്.
ആരോ ഗ്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. കോവിഡ് വ്യാപിപ്പിക്കുന്ന പശ്ചാത്തലത്തിൽ വീടുകളിലിരുന്ന് ഉത്തരവാദി ത്വം പ്രകടിപ്പിക്കണം. അപൂർവമായി കുടുംബത്തോടൊപ്പം വീണുകിട്ടുന്ന അവസരം സന്തോഷത്തോടെ വിനിയോഗിക്കണമെന്ന ും മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ആരോഗ്യമേഖലയിൽ നിന്നുള്ള നിർദേശങ്ങൾ എല്ലാവരും അനുസരിക്കണമെന്നും ഈ മോശം കാലത്തെയും നാം അതിജീവിക്കുമെന്നും മെസ്സി കൂട്ടിച്ചേർത്തു. ലാലിഗയടക്കമുള്ള പ്രധാന ഫുട്ബാൾ ടൂർണമെൻറുകളെല്ലാം റദ്ദാക്കിയതിനാൽ താരങ്ങളിലധികവും വീടുകളിലാണ് ഉള്ളത്. റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് വീട്ടിൽ നിന്നും വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.