ലയണൽ മെസിക്ക് മൂന്ന് മാസത്തെ വിലക്ക്; 50,000 ഡോളർ പിഴ
text_fieldsഅസുൻസിയോൺ (പരഗ്വേ): ലയണൽ മെസ്സിയെന്ന സൂപ്പർ താരത്തിെൻറ ക്ലീൻ കരിയറിന് മങ്ങലേൽപിച്ച് മൂന്നു മാസം വിലക്കും അരലക്ഷം ഡോളർ (34.83 ലക്ഷം രൂപ) പിഴയും. കോപ അമേരിക്ക ലൂസേഴ്സ് ഫൈനലിനു പിന്നാലെ നടന്ന നാടകീയ സംഭവങ്ങളുടെ പേരിലാണ് തെക്കനമേരിക്കൻ ഫുട്ബാൾ ഫെഡറേഷെൻറ കടുത്ത നടപടി.
ചിലിക്കെതിരായ മത്സരത്തിൽ എതിരാളിയുടെ ഫൗളിനു പിന്നാലെ ചുവപ്പുകാർഡുമായി പുറത്തായ ലയണൽ മെസ്സി സംഘാടകർക്കും റഫറിയിങ്ങിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. ടൂർണമെൻറിൽ വലിയ അഴിമതിയാണ് നടക്കുന്നത്. ബ്രസീൽ ജേതാക്കളാകുന്ന രീതിയിലാണ് മത്സരങ്ങളുടെ സംഘാടനം. അഴിമതിയും നിലവാരമില്ലാത്ത റഫറിയിങ്ങും കളിയുടെ ആവേശം ചോർത്തി - എന്നിങ്ങനെയായിരുന്നു മെസ്സിയുടെ ആരോപണങ്ങൾ.
സെമിയിൽ അർജൻറീന ബ്രസീലിനോട് തോറ്റതിെൻറ ആരാധക അമർഷത്തിനിടെയായിരുന്നു മെസ്സിയുടെ ആരോപണങ്ങൾ. ഇത് തെക്കനമേരിക്കൻ ഫുട്ബാൾ ഫെഡറേഷന് ഏറെ നാണക്കേടായി.
വിലക്കിലൂടെ സെപ്റ്റംബറിൽ ചിലി, മെക്സികോ, ഒക്ടോബറിൽ ജർമനിക്കെതിരായ മത്സരവും മെസ്സിക്ക് നഷ്ടമാവും. ചുവപ്പ് കാർഡിെൻറ പേരിൽ േലാകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്നും നേരത്തേ തന്നെ വിലക്കിയിരുന്നു. 2022 ലോകകപ്പിെൻറ യോഗ്യതാ റൗണ്ടിന് 2020 മാർച്ചിലാണ് കിക്കോഫ്.
ലൂസേഴ്സ് ഫൈനലിൽ ചിലിയുടെ ഗാരി മെഡലിെൻറ ഫൗളിൽ വീണ മെസ്സിയെ ചുവപ്പ്കാർഡ് കാണിച്ച് പുറത്താക്കിയത് നേരത്തേ തന്നെ വിവാദമായിരുന്നു. റഫറിയുടെ നടപടി അനാവശ്യമായിരുന്നുവെന്ന് വിഡിയോ ദൃശ്യങ്ങളിൽനിന്നും വ്യക്തമായിരുന്നു.
അഴിമതിയോട് സഹകരിക്കാനാവില്ലെന്ന് തുറന്നടിച്ച മെസ്സി മൂന്നാം സ്ഥാനക്കാർക്കുള്ള മെഡലും സ്വീകരിച്ചില്ല. താരം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
ഗ്രൗണ്ടിലെ മാന്യതക്കും അച്ചടക്കത്തിനും ഏറെ പേരുകേട്ട മെസ്സിയുടെ കരിയറിലെ രണ്ടാം ചുവപ്പ്കാർഡായിരുന്നു ഇത്. വിലക്കിനെ കുറിച്ച് അർജൻറീന ഫുട്ബാൾ ഫെഡറേഷനോ മെസ്സിയോ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.