25ാം ജയവും, 25 പോയൻറ് ലീഡുമായി ലിവർപൂൾ
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം ഉറപ്പിച്ച് മുന്നേറുന്ന ലിവർപൂളിന് 25 പോയൻ റിെൻറ ലീഡ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നോർവിച് സിറ്റിയെ ഒരു ഗോളിന് തോൽപിച ്ച ലിവർപൂളും രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലെ പോയൻറ് വ്യത്യാസം 25 ആയി. സീസണിൽ യുർഗൻ േക്ലാപ്പിെൻറ സംഘത്തിെൻറ 25ാം ജയം കൂടിയായിരുന്നു ഇത്. ലിവർപൂളി ന് 76ഉം, സിറ്റിക്ക് 51ഉം, ലെസ്റ്റർ സിറ്റിക്ക് 50ഉം പോയൻറാണുള്ളത്.
അവസാന സ്ഥാനക്കാ രായ നോർവിച് ഒന്നാം നമ്പറുകാരായ ലിവർപൂളിനെ മുൾമുനയിൽ പിടിച്ചുകെട്ടിയെങ്കിലും 78ാം മിനിറ്റിൽ സാദിനോ മാനെയുടെ ബ്രില്യൻസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. മധ്യവരക്കരികിൽനിന്നും ജോർദൻ ഹെൻഡേഴ്സൻ നൽകിയ ലോങ് ക്രോസ് ഉയർന്നുചാടി കോർത്തിറക്കിയ മാനെ, ഇടംകാൽകൊണ്ട് വലതുളച്ചു. കണ്ണഞ്ചിപ്പിക്കുന്ന ഗോളിൽ ലിവർപൂളിെൻറ സീസണിലെ 25ാം ജയം.
സലാഹ്, റോബർടോ ഫെർമീന്യോ എന്നിവരടങ്ങിയ ലിവർപൂൾ ആക്രമണത്തെ വരിഞ്ഞ് മുറുക്കിയാണ് നോർവിച് പ്രതിരോധിച്ചത്. ടീമു പുക്കിയും ടോഡ് കാൻറ്വെല്ലും തിരിച്ചടിച്ചെങ്കിലും വാൻഡൈക്, അർനോൾഡ് പ്രതിരോധത്തെ പിളർത്താനായില്ല.
സീസൺ അവസാനിക്കാൻ ഇനിയും പത്തിലേറെ കളി ബാക്കിനിൽക്കെയാണ് ലിവർപൂളിെൻറ വൻ ലീഡ്. 2017-18 സീസണിൽ 19പോയൻറ് വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റി കപ്പുയർത്തിയതാണ് ഏറ്റവും ഉയർന്ന ലീഡ്. ഗ്വാർഡിയോളയുടെ ടീം നേടിയ 100 പോയൻറ് റെക്കോഡ് തിരുത്താനുള്ള കുതിപ്പിലാണ് േക്ലാപ്പിെൻറ സംഘം. നിലവിലെ മുന്നേറ്റം തുടർന്നാൽ മാർച്ച് ഏഴിന് ലിവർപൂൾ കിരീടം സ്വന്തമാക്കും.
മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം 3-2ന് ആസ്റ്റൻ വില്ലയെ തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.