ആൻഫീൽഡിൽ ഉഗ്രപോരാട്ടം ലിവർപൂളും സിറ്റിയും നേർക്കുനേർ
text_fieldsലണ്ടൻ: പ്രീമിയർ ലീഗിൽ ലോകം ഉറ്റുനോക്കുന്ന മത്സരത്തിന് ആൻഫീൽഡിൽ ഇന്ന് വിസിലൂത ും. 19 പോയൻറുമായി ഒപ്പത്തിനൊപ്പമുള്ള മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും നേർക്കുനേർ എത്തുേമ്പാൾ, ഫലമെന്താവുമെന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബാൾ ലോകം. ആറു ജയവും ഒരു സമനിലയുമായാണ് ഇരുടീമുകളും പോയൻറിൽ ഒപ്പമിരിക്കുന്നത്. ഗോൾ ശരാശരിയിൽ മുന്നിലുള്ള സിറ്റിയാണ് ഒന്നാമൻ.
അവസാന മത്സരങ്ങളിലെ തിരിച്ചടികളും നബി കീെറ്റയുടെ പരിക്കും ലിവർപൂളിന് ക്ഷീണമാണ്. ആൻഫീൽഡിൽ തോൽക്കാത്തവരെന്ന വിളിപ്പേര് അവസാനിപ്പിച്ച് ലീഗ് കപ്പിൽ ചെൽസി ക്ലോപ്പിെൻറ സംഘത്തെ തോൽപിച്ചിരുന്നു. പിന്നാലെ ചെൽസിയോട് തന്നെ പ്രീമിയർ ലീഗിൽ സമനിലയിലുമായി. വ്യാഴാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് പോരിൽ നാപോളിയോട് അവസാന നിമിഷം ഗോൾ വഴങ്ങി തോൽക്കുകയും ചെയ്തു. ഇൗ മത്സരത്തിലാണ് മിഡ്ഫീൽഡർ നബി കീറ്റെക്ക് പരിക്കേൽക്കുന്നത്. കഴിഞ്ഞ വർഷം ലിവർപൂളിെൻറ മുന്നേറ്റത്തിന് പ്രധാന പങ്കുവഹിച്ച ഇൗജിപ്ഷ്യൻ താരം മുഹമ്മദ് സലാഹ് സ്കോറിങ്ങിൽ പരാജയപ്പെടുന്നതും ആൻഫീൽഡുകാരെ പ്രയാസത്തിലാക്കുന്നു. എന്നാൽ, സർവ തിരിച്ചടികൾക്കിടയിലും ക്ലോപ് ആത്മവിശ്വാസത്തിലാണ്. ‘‘ഒാരോ കളിയും വ്യത്യസ്തമാണ്. ഒന്നോ രണ്ടോ മത്സരങ്ങൾ എടുത്തുകാണിച്ച് നിങ്ങൾ ഇൗ ടീമിനെ വിലയിരുത്തരുത്’’ -ക്ലോപ് പറഞ്ഞു.
മറുവശത്ത് സിറ്റിക്ക് സന്തോഷവാർത്തയുണ്ട്. പരിക്കേറ്റ് ഏറെ മത്സരങ്ങളിൽ പുറത്തായിരുന്ന കെവിൻ ഡിബ്രൂയിൻ തിരിച്ചെത്താൻ സാധ്യതയുള്ളത് സിറ്റിയുടെ ആക്രമണത്തിന് മൂർച്ചകൂട്ടും. പുറമെ അവസാന നാലു മത്സരത്തിലും ജയിച്ചാണ് പെപ് ഗ്വാർഡിയോള ആൻഫീൽഡ് കീഴടക്കാൻ വരുന്നത്.
ആധുനിക ഫുട്ബാളിലെ ആക്രമണ കളിയുടെ തലതൊട്ടപ്പന്മാർ പരിശീലിപ്പിക്കുന്ന രണ്ടു ടീമുകൾ തമ്മിലുള്ള പോരിെൻറ പ്രവചനം ഏതായാലും സാധ്യമല്ലെന്നു തീർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.