ചാമ്പ്യൻസ് ലീഗ് അവസാന ഗ്രൂപ് മത്സരങ്ങൾ ഇന്ന് മുതൽ; ലിവർപൂൾ x നാപോളി പോരാട്ടം
text_fieldsലണ്ടൻ: യൂറോപ്യൻ പോരാട്ടത്തിൽ റയൽ മഡ്രിഡിനെതിരെ കഴിഞ്ഞ സീസണിൽ കൊമ്പുകോർത്ത ഫൈ നലിസ്റ്റുകൾക്ക് ഇത്തവണ ആദ്യ റൗണ്ടു പോലും കടക്കാതെ മടങ്ങേണ്ടിവരുമോ? ഇംഗ്ലീഷ് പ ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിെൻറ വിധി ഏതായാലും ഇന്നറിയും. ചാമ്പ്യ ൻസ് ലീഗിലെ ഗ്രൂപ് തല അവസാന റൗണ്ട് പോരാട്ടങ്ങൾ ഇന്നും നാളെയുമായി നടക്കുേമ്പാൾ, ഗ്രൂപ് ‘സി’യിലെ െക്ലെമാക്സിനുവേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.
ഒന്നാമതുള്ള നാപോളിയും (9 പോയൻറ്), മൂന്നാമതുള്ള ലിവർപൂളും (6) തമ്മിലാണ് വീറും വാശിയുമേറെയുള്ള പോരാട്ടം. ഇറ്റാലിയൻ സംഘത്തിന് നോക്കൗട്ടുറപ്പിക്കാൻ േതാൽക്കാതിരുന്നാൽ മതിയാവും. എന്നാൽ, ക്ലോപ്പിെൻറ കൂട്ടർക്ക് ജയിച്ചാൽ മാത്രം പോര. ഗോൾ ശരാശരിയിലും മുന്നിലെത്തണം. രണ്ടു ഗോൾ വ്യത്യാസത്തിൽ ജയിച്ചാൽ മാത്രമേ ലിവർപൂളിന് പ്രീ ക്വാർട്ടർ സ്വപ്നം കണേണ്ടതുള്ളൂ. പ്രതിരോധത്തിന് പേരുകേട്ട നാപോളിയോട് അത് സാധ്യമാവുമോയെന്ന് കാത്തിരുന്ന് കാണണം.
എന്നാൽ, ലിവർപൂളിെൻറ തിരിച്ചുവരവിൽ സംശയം പ്രകടിപ്പിക്കുന്നവരോട് യുറുഗൻ ക്ലോപ്പിന് ഒന്നേ പറയാനുള്ളൂ. ‘‘ആൻഫീൽഡ് ഞങ്ങളെ ചതിക്കാത്ത മണ്ണാണ്. എന്നും അത്ഭുതങ്ങൾ വിരിയിച്ച ഇൗ പച്ചപുല്ലിൽ ചെമ്പട ഉയിർത്തെഴുന്നേൽക്കും.’’ ക്ലോപ്പ് വാഗ്ദാനം ചെയ്ത ആ സ്വപ്നം യാഥാർഥ്യമാവാൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് ആരാധകർ. അതിന് ചരിത്രത്തിെൻറ പിൻബലവുമുണ്ട്. 2004/05 സീസണിൽ, ഒളിമ്പിയാകോസിനെതിരെ ഗ്രൂപിലെ അവസാന മത്സരത്തിൽ രണ്ടു ഗോൾ വ്യത്യാസത്തിൽ ലിവർപൂളിന് ജയിക്കേണ്ടിയിരുന്നു. ബ്രസീലിയൻ ഇതിഹാസം താരം റിവാൾഡോയുടെ ഫ്രീകിക്ക് ഗോളിൽ ആദ്യ പകുതി മുന്നിട്ടുനിന്ന ഗ്രീക്ക് ക്ലബിനെതിരെ, അതിമനോഹരമായി ലിവർപൂൾ തിരിച്ചുവന്നു. ക്ലബിെൻറ ഇതിഹാസ നായകൻ സീറ്റീവൻ ജെറാഡിെൻറ മികവിലായിരുന്നു 3-1െൻറ ഉയിർത്തെഴുന്നേൽപ്. പതിറ്റാണ്ടുകൾക്കിപ്പുറം മറ്റൊരു ജെറാഡിലൂടെ ഒരു തിരിച്ചുവരവുണ്ടാവുമെന്നാണ് ആൻഫീൽഡുകാരുടെ പ്രതീക്ഷ. ഇതേ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ പി.എസ്.ജി(8 പോയൻറ്) ദുർബലരായ റെഡ് സ്റ്റാർ ബൽഗ്രേഡിനെ നേരിടും. അനായാസം കളിജയിച്ച് മറ്റു സാധ്യതകൾക്ക് കാത്തിരിക്കാതെ പ്രീ ക്വാർട്ടർ ഉറപ്പിക്കാനാണ് നെയ്മറും സംഘവും ഇറങ്ങുന്നത്.
ടോട്ടൻഹാമിന് ജയിക്കണം
ബാഴ്സയുടെ മണ്ണിൽ പകരം ചോദിക്കാനാണ് ടോട്ടൻഹാം എത്തുന്നത്. ഗ്രൂപ് ‘ബി’യിൽ ക്വാർട്ടറുറപ്പിച്ച ബാഴ്സക്ക് ആശങ്കകളില്ല. രണ്ടാം സ്ഥാനക്കാർക്കുള്ള അടിപിടി ടോട്ടൻഹാമും ഇൻററും തമ്മിലാണ്. ഇരുവർക്കും ഏഴ് പോയൻറ് വീതം. ബാഴ്സലോണ-ടോട്ടൻഹാം, ഇൻറർ-പി.എസ്.വി മത്സരത്തിൽ വൻ മാർജിനിൽ ജയിക്കുന്നവർക്ക് രണ്ടാമതായി നോക്കൗട്ടിൽ കയറാം. മറ്റു ഗ്രൂപ്പുകളിൽ നോക്കൗട്ടുകാരുടെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.