Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎവേ മത്സരത്തിലും...

എവേ മത്സരത്തിലും മിന്നും ജയം;  ലിവർപൂൾ നാലാം സ്​ഥാനത്ത്

text_fields
bookmark_border
എവേ മത്സരത്തിലും മിന്നും ജയം;  ലിവർപൂൾ നാലാം സ്​ഥാനത്ത്
cancel

ലണ്ടൻ: തുടർച്ചയായ മൂന്നാം എവേ മത്സരത്തിലും മിന്നും ജയത്തോടെ ലിവർപൂൾ നാലാം സ്​ഥാനത്ത്​. 18ാം മത്സരത്തിൽ ​ബേൺമൗത്തിനെ 4-0ന്​ തകർത്താണ്​ ക്ലോപ്പും സംഘവും കുതിപ്പ്​ തുടരുന്നത്​. നാലു പ്രതിരോധ താരങ്ങളെ മനോഹരമായി മറികടന്ന്​ ബ്രസീൽ താരം ഫിലിപ്പ് കുട്ടീന്യോയാണ്​ ബേൺമൗത്തിനെതിരെ ഗോൾ​ വേട്ടക്ക്​ തുടക്കമിടുന്നത്​.

പിന്നാ​െല, ഫിർമീന്യോയുടെ പാസിൽ ക്രൊയേഷ്യൻ പ്രതിരോധ ഭടൻ ഡിയാൻ ലോവേൺ (26) ലിവർപൂളിനായി ലീഡുയർത്തി. ആദ്യ പകുതിക്കു തൊട്ടു മു​െമ്പ ഇൗജിഷ്യൻ താരം മുഹമ്മദ്​ സലാഹും (44) ഗോൾ നേടിയതോടെ ലിവർപൂൾ ജയം ഉറപ്പിച്ചു. 66ാം മിനിറ്റിലാണ്​ നാലാം ഗോൾ. കുട്ടിന്യോയുടെ പാസിൽനിന്നും ഫിർമീന്യോയാണ്​ ഗോൾ നേടിയത്​. 34 പോയൻറുമായി ലിവർപൂൾ ചെൽസിക്കു പിറകെ(38) നാലാം സ്​ഥാനത്താണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liverpool Football Clubfootballmalayalam newssports newsbournemouth
News Summary - liverpool bournemouth -Sports news
Next Story