ജീവനക്കാരെ പിരിച്ചുവിടൽ: ലിവർപൂളിന് മനംമാറ്റം
text_fieldsലണ്ടൻ: പ്രീമിയർ ലീഗിലെ ഏറ്റവും വരുമാനമുള്ള ക്ലബുകളിലൊന്നായിട്ടും കോവിഡിെൻറ മ റവിൽ കളിക്കാരല്ലാത്ത 200ഓളം താരങ്ങളെ നിർബന്ധിത അവധിയിൽ പറഞ്ഞയക്കാനുള്ള തീരുമാന ം ഒടുവിൽ ലിവർപൂൾ തിരുത്തി. ക്ലബിനകത്തും പുറത്തും കടുത്ത വിമർശനമുയർന്നതിനു പിന് നാലെയാണ് തൽകാലം ജീവനക്കാരെ നിലനിർത്താമെന്ന് ടീം സമ്മതിച്ചത്. ആദ്യ തീരുമാനം തെറ്റായിപ്പോയെന്ന് ക്ലബ് ആരാധകരോട് തുറന്നു സമ്മതിച്ചു.
കോവിഡ്കാലത്ത് ജോലി നഷ്ടപ്പെട്ടാൽ സർക്കാർ 80 ശതമാനം വേതനം നൽകുന്ന അടിയന്തര നിയമം മുന്നിൽ കണ്ടായിരുന്നു ലിവർപൂൾ നീക്കം. സർക്കാർ 80 ശതമാനം നൽകുേമ്പാൾ ബാക്കി 20 ശതമാനം ക്ലബും നൽകുമെന്നും അവധിയിലായ ജീവനക്കാർക്ക് പൂർണമായി തുക ലഭിക്കുമെന്നുമായിരുന്നു മാനേജ്മെൻറിെൻറ നിലപാട്.
വലിയ സാമ്പത്തിക ലാഭമുണ്ടായിട്ടും നികുതിപ്പണമുപയോഗിച്ച് ജീവനക്കാർക്ക് ശമ്പളം തരപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിമർശനം കനത്തതോടെ കഴിഞ്ഞ ദിവസം ക്ലബ് ഉടമകളായ ഫെൻവെ സ്പോർട്സ് അധികൃതർ, ഉദ്യോഗസ്ഥർ, പങ്കാളികൾ എന്നിവരുടെ യോഗം ചേർന്നാണ് നിലപാട് തിരുത്തിയത്. ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനമെടുത്ത അഞ്ചാമത്തെ പ്രീമിയർ ലീഗ് ടീമായിരുന്നു ലിവർപൂൾ. ന്യൂകാസിൽ, ടോട്ടൻഹാമ, ബേൺമൗത്ത്, നോർവിച് എന്നിവയാണ് മറ്റു ക്ലബുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.