ലിവർപൂളിനെ തളച്ച് ചെൽസി
text_fieldsലണ്ടൻ: ‘‘തോൽക്കാൻ എെൻറ താരങ്ങൾ തയാറല്ലായിരുന്നു. ആൻഫീൽഡിൽ ലിവർപൂളിനെ പിടിച്ചുകെട്ടുന്നത് ചെറിയ കാര്യമല്ല’’-ലിവർപൂളിനെതിരെ അവസാന നിമിഷം സമനില പിടിച്ച് തോൽക്കാതെ രക്ഷപ്പെട്ടപ്പോൾ ചെൽസി കോച്ച് അേൻറാണിയോ കോെൻറ ഏറെ സന്തുഷ്ടനായിരുന്നു. മുഹമ്മദ് സലാഹിെൻറ ഗോളിൽ മുന്നിൽ നിന്ന ലിവർപൂളിനെ അവസാന നിമിഷം ചെൽസി താരം വില്യൻ ഗോൾ നേടി 1-1ന് സമനിലയിൽ തളക്കുകയായിരുന്നു.
65ാം മിനിറ്റിലാണ് ഇൗജിപ്ത് താരം മുഹമ്മദ് സലാഹ് വലകുലുക്കിയത്. 85ാം മിനിറ്റിൽ ബ്രസീൽ താരം മനോഹരമായി തിരിച്ചടിച്ചു. മറ്റു മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് 1-0ത്തിന് ബ്രൈറ്റൻ ഹോവിനെ തോൽപിച്ചപ്പോൾ, ടോട്ടൻഹാം വെസ്റ്റ് ബ്രോംവിച്ചിനോട് സമനിലയിൽ കുരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.