മോശമാക്കിയില്ല; ലിവർപൂൾ ‘ഫൈവ് സ്റ്റാർ’ ചാമ്പ്യന്മാർ
text_fieldsലണ്ടൻ: ഹൃദയമിടിപ്പുകൾ പെരുമ്പറവാദ്യങ്ങളെക്കാൾ ഉച്ചത്തിൽ മുഴങ്ങേണ്ടിയിരുന്ന ആൻഫീൽഡിലെ ആളൊഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കി യുർഗൻ േക്ലാപിെൻറ കുട്ടികൾ നീണ്ട മൂന്നു പതിറ്റാണ്ടിെൻറ കാത്തിരിപ്പ് അവസാനിപ്പിച്ച് പ്രീമിയർ ലീഗ് കിരീടം ഏറ്റുവാങ്ങി. ആകാശത്ത് ചുവപ്പു തെളിച്ച് കരിമരുന്നും മൈതാനത്തിനകത്ത് ഗോളുകളും ഒപ്പം, ‘യുവിൽ നെവർ വാക് അലോൺ’ വരികളും അവസാനിക്കാതെ പെയ്ത ആവേശത്തിലേക്കാണ് ചെമ്പട ഇംഗ്ലീഷ് ഫുട്ബാളിെൻറ രാജപട്ടമേറിയത്. ഏഴു കളി ബാക്കിനിൽക്കെ ഒരു മാസംമുമ്പ് കിരീടമുറപ്പിച്ച ടീം സ്വന്തം മൈതാനത്തെ അവസാന മത്സരദിനമായ ബുധനാഴ്ചവരെ കാത്തിരിപ്പിലായിരുന്നു. ആവേശപ്പോരിൽ ചെൽസിയെ 5-3ന് വീഴ്ത്തിയതിനു പിറകെ ലിവർപൂളിെൻറ ഇതിഹാസ താരവും 1990ലെ പരിശീലകനുമായിരുന്ന സർ കെന്നി ഡാൽഗിഷിൽനിന്ന് നായകൻ ജൊർഡാൻ ഹെൻഡേഴ്സണാണ് വ്യാഴാഴ്ച ട്രോഫി ഏറ്റുവാങ്ങിയത്.
കോവിഡ് പിടിമുറുക്കിയതോടെ മാസങ്ങളോളം മുടങ്ങിയ ലീഗ് പാതിവഴിയിൽ അവസാനിപ്പിക്കുമെന്നും ലിവർപൂളിെൻറ കിരീടധാരണം ഇത്തവണയും കിട്ടാക്കനിയാകുമെന്നും ആശങ്ക ശക്തമായിരുന്നു. ജൂൺ 17ന് കളി പുനരാരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞ് രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി ചെൽസിയോടു തോറ്റതോടെയാണ് ചാമ്പ്യൻപട്ടം ഉറപ്പായത്. ഇതോടെ, േക്ലാപിനു കീഴിൽ ചെമ്പട അടുത്തിടെയായി മുത്തമിടുന്ന നാലാമത്തെ ഫുട്ബാൾ കിരീടമായി പ്രീമിയർ ലീഗ്. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ്, സൂപ്പർ കപ്പ് എന്നിവയും ടീമിെൻറ ഷോകേസിലെത്തിയിരുന്നു. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇംഗ്ലീഷ് ഫുട്ബാൾ മുൻനിര ലീഗിൽ മൊത്തം 19 കീരീടങ്ങളുമായി മാഞ്ചസ്റ്റർ യുനൈറ്റഡിന് തൊട്ടുപിറകിലാണ് ടീമിപ്പോൾ. ‘ശരിക്കും സവിശേഷമായതെ’ന്നായിരുന്നു കിരീടം ഏറ്റുവാങ്ങിയ പരിശീലകൻ യുർഗൻ േക്ലാപ്പിെൻറ പ്രതികരണം.
ബുധനാഴ്ചയിലെ മത്സരത്തിൽ നബി കീറ്റ, അലക്സാണ്ടർ ആർണൾഡ്, വെയ്നാൾഡം, റോബർട്ടോ ഫർമീനോ, ഒാക്സ്ലെയ്ഡ് ചേംബർലെയ്ൻ എന്നിവർ ലിവർപൂളിനായി സ്കോർ ചെയ്തപ്പോൾ ജിറൂദ്, ടാമി അബ്രഹാം, പുലിസിച് എന്നിവരായിരുന്നു ചെൽസിക്കായി ഗോൾ നേടിയത്. ആദ്യ പകുതിയുടെ തുടക്കത്തിൽ തുടരെ മൂന്നു ഗോളുകളുമായി ആതിഥേയർ ജയമുറപ്പിച്ച ശേഷമായിരുന്നു നീലക്കുപ്പായക്കാർ തിരിച്ചടി തുടങ്ങിയത്. പക്ഷേ, കളിയിലും ഗോളിലും മുന്നിൽനിന്ന് ചെമ്പട ജയമുറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.