രണ്ടാംനിരയെ വെച്ചും ജയം; ലിവർപൂളിനെ ആരു പിടിച്ചുകെട്ടും?
text_fieldsലണ്ടൻ: തോൽവിയറിയാത്ത ഒരു സീസൺ പിന്നിട്ട് കുതിക്കുന്ന ലിവർപൂളിനു മുന്നിൽ മുട്ടിടിക്കാതെ പന്തുതട്ടാൻ ലോക ഫ ുട്ബാളിൽ ഇനിയാരുണ്ട്? പ്രമുഖർക്കെല്ലാം അവധി നൽകി പുതുമുറക്കാർക്ക് അവസരം നൽകിയിട്ടും എഫ്.എ കപ്പിൽ എവർടണിന െ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയതോടെ യുർഗൻ േക്ലാപ്പിെൻറ കുട്ടികൾ യൂറോപ്പിെൻറ പേടിസ്വപ്നമാവുക യാണ്.
പുതുതായി ടീമിലെത്തിയ തകുമി മിനാമിനോ, നഥാനിയൽ ഫിലിപ്സ്, യാസർ ലാറൂസി എന്നിവരുൾപ്പെടെ ഒമ്പതുപേരെ പരീക്ഷിച്ചാണ് എഫ്.എ കപ്പ് മൂന്നാം റൗണ്ടിൽ കഴിഞ്ഞ ദിവസം ലിവർപൂൾ ഇറങ്ങിയത്. പരിശീലകൻ അർപ്പിച്ച വിശ്വാസം കാത്ത് ടീം മനോഹരമായി കളിച്ചെന്നു മാത്രമല്ല, 18കാരനായ ജോൺസ് സ്കോർ ചെയ്യുകയും ചെയ്തു. കളിയുടെ 71ാം മിനിറ്റിൽ 25 വാര അകലെനിന്ന് പായിച്ച പൊള്ളുന്ന ഷോട്ടായിരുന്നു മത്സരത്തിെൻറ വിധി നിർണയിച്ചത്. കാർലോ ആഞ്ചലോട്ടി പരിശീലിപ്പിച്ച എവർടൺ ഏറ്റവും മികച്ച ഇലവനെ ഇറക്കിയിട്ടും പച്ചതൊടാതെ പോയതാണ് അത്ഭുതപ്പെടുത്തുന്നത്.
പ്രീമിയർ ലീഗിൽ തൊട്ടടുത്ത എതിരാളിയെക്കാൾ 13 പോയൻറ് മുന്നിലാണ് ലിവർപൂൾ. മറ്റു ടീമുകൾക്ക് നേരിയ സാധ്യത കടലാസിൽ ഇപ്പോഴും നിലനിൽക്കുന്നുവെങ്കിലും അനായാസം കപ്പുയർത്തുമെന്നുതന്നെയാണ് ആരാധകരുടെ കണക്കുകൂട്ടൽ. സീസണിൽ ഇതുവരെ ഒരു സമനില മാത്രമുള്ള ടീം ഇതേ നിലവാരത്തിൽ മുന്നോട്ടുപോയാൽ പോയൻറിൽ സെഞ്ച്വറി കടക്കുകയെന്ന ചരിത്രത്തിനാകും പ്രീമിയർ ലീഗ് സാക്ഷ്യം വഹിക്കുക. 2003-04 സീസണിൽ ആഴ്സനൽ കുറിച്ച റെക്കോഡ് മറികടക്കാൻ ടീമിന് മുന്നിൽ 12 കളികൾ മാത്രം.
സീസണിൽ തുടർച്ചയായി 17 മത്സരങ്ങളിൽ വിജയം കുറിച്ചവർ മാഞ്ചസ്റ്റർ യുനൈറ്റഡുമായാണ് സമനില പിടിച്ചിരുന്നത്.
പക്ഷേ, ഇനി കളി കുറേക്കൂടി കാര്യമാകുന്നുവെന്ന അപകടം മുന്നിലുണ്ട്. തൊട്ടടുത്ത് ടോട്ടൻഹാം, മാഞ്ചസ്റ്റർ യുനൈറ്റഡ് എന്നിവയുമായാണ് മത്സരങ്ങൾ. ഒരിക്കൽ തോൽപിച്ചുവിട്ട മാഞ്ചസ്റ്റർ സിറ്റിയുമായി ആഴ്ചകൾക്കിടെ വീണ്ടും കളി വരുന്നുണ്ട്. അതു ജയിക്കുകയെന്നതാണ് വലിയ വെല്ലുവിളി. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മഡ്രിഡുമായാണ് നോക്കൗട്ട് പോരാട്ടം. നിലവിലെ ചാമ്പ്യന്മാർക്ക് അതും ജയിക്കാനാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.