യുനൈറ്റഡിനെ തോൽപിച്ച് ലിവർപൂൾ; ആഴ്സനലും തോറ്റു
text_fieldsലണ്ടൻ: പകരക്കാരെ ഇറക്കി അത്ഭുതം സൃഷ്ടിക്കുന്നതിൽ കേമനാണ് ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ്. ഗോളടിക്കാനാവ ാതെ എം-എസ്-എഫ് സഖ്യം പരുങ്ങുേമ്പാൾ, സൈഡ് ബെഞ്ചിലെ മുർച്ചയേറിയ ആയുധങ്ങളെ നിയോഗിച്ച് ടാസ്ക് പൂർത്തിയാക ്കും. കഴിഞ്ഞദിവസം മൗറീന്യോയുടെ സംഘത്തിനെതിരായ മത്സരത്തിലും ക്ലോപ്പിെൻറ തന്ത്രങ്ങൾ വിജയിച്ചപ്പോൾ ആൻഫ ീൽഡിൽ മാഞ്ചസ്റ്റർ 3-1ന് തോറ്റു.
1-1ന് സമനിലയിൽ നിൽക്കെ, 70ാം മിനിറ്റിൽ കളത്തിലിറങ്ങിയ സ്വിറ്റ്സർലൻഡ് താരം ഷർദാൻ ഷാകിരിയുടെ രണ്ടു ഗോളിലാണ് ലിവർപൂൾ ജയിച്ചു കയറിയത്. ഇതോടെ പ്രീമിയർ ലീഗിൽ ലിവർപൂൾ ഒന്നാം സ്ഥാനം (45) നിലനിർത്തി. മാഞ്ചസ്റ്റർ സിറ്റി (44) തൊട്ടുപിന്നിലുണ്ട്. സീസണിൽ അഞ്ചാം തോൽവി ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുനൈറ്റഡ് 26 േപായൻറുമായി ആറാം സ്ഥാനത്താണ്.
24ാം മിനിറ്റിൽ സാദിയോ മാനെയുടെ ഗംഭീര ഫിനിഷിങ്ങിൽ മുന്നിലെത്തിയ ലിവർപൂളിനെതിരെ ആദ്യ പകുതിയിൽ തന്നെ യുനൈറ്റഡ് തിരിച്ചടിച്ചു. ചോരാത്ത കൈകളെന്ന വിശേഷണമുള്ള ലിവർപൂൾ ഗോളി അലിസൺ ബക്കറിെൻറ പിഴവിൽനിന്ന് ജെസെ ലിംഗാർഡാണ് (33) സമനിലയൊരുക്കിയത്. രണ്ടാം പകുതിയും പിന്നിട്ട് ഏറെനേരം ഒപ്പത്തിനൊപ്പം മുന്നേറിയ മത്സരത്തിൽ, പക്ഷേ ഷർദാൻ ഷാകിരിയുടെ വരവോടെ ട്വിസ്റ്റുണ്ടായി. ഏഴു മിനിറ്റിെൻറ വ്യത്യാസത്തിൽ ഷാകിരി (73, 80) നേടിയ രണ്ടു ഗോളിൽ യുനൈറ്റഡ് തോൽവി ഉറപ്പിച്ചു.
ഗണ്ണേഴ്സിെൻറ തോൽവിയറിയാത്ത 22 മത്സരങ്ങളുടെ കുതിപ്പിന് തടയിട്ടത് സതാംപ്ടണാണ്. അവരുടെ തട്ടകത്തിൽ 3-2ന് ആഴ്സനലിനെ തോൽപിച്ചു. ഡെന്നി ഇങ്സ് (20, 44) നേടിയ ഗോളിന് ഹെൻറിക് മിഖത്രിയാനിലൂടെ (28, 53) ആഴ്സനൽ തിരിച്ചടിച്ചെങ്കിലും 85ാം മിനിറ്റിൽ ചാർലി ഹോസ്റ്റിൻ ആതിഥേയർക്ക് വിജയം സമ്മാനിച്ചു. 34 പോയൻറുമായി അഞ്ചാമതാണ് ആഴ്സനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.